Saturday, October 24, 2015

ഗോമാംസവും ,ദളിതനും പിന്നെ മോഡിജിയും




ആമുഖം :- ഞാൻ ഉത്തരേന്ത്യയിലെ നിരക്ഷര ഗ്രാമങ്ങൾ സന്ദർശിട്ടില്ല, ഞാൻ സവർണ്ണനും അല്ല .

പരിചയം :- ഇന്ത്യയിലെ തന്നെ ദളിതനും സവർണനും മുസൽമാനും ഒക്കെ ജീവിക്കുന്ന പുള്ളോട് എന്ന ഗ്രാമത്തിലാണ് ഞാൻ വളർന്നത്‌ . ന്യൂന പക്ഷ പീഡനമോ ജാതി വ്യവസ്ഥയുടെ തിക്താനുഭവങ്ങളോ എന്റെ ഗ്രാമത്തിൽ ഞാൻ കണ്ടിട്ടില്ല . 'നാനാത്വത്തിൽ ഏകത്വം ' ആണ് ഇന്ത്യയുടെ പ്രത്യേകത എന്ന് പഠിച്ചത് കൊണ്ട് ഞാൻ പറയുന്നു  ഉത്തരേന്ത്യക്കാരന്റെ മനസ്സും നമ്മുടേത്‌ പോലെ തന്നെ ആയിരിക്കും .അവരുടെ ഒക്കെ മനസ്സിൽ  ഉള്ള ജാതിയുടെയും മതത്തിന്റെയും വികാരങ്ങൾ ആരോ സ്വാർത്ഥലാഭത്തിനു വേണ്ടി മനപ്പൂർവം മുളപ്പിച്ചെടുത്ത കുമിളകൾ മാത്രം ആണ്. ഒരു ചെറിയ ബോധവൽകരണത്തിലൂടെ തകർക്കാൻ കഴിയുന്ന വെറും കുമിളകൾക്ക് സമാനം .

വാർത്ത‍ :- കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയിൽ നിന്നും വരുന്ന വാർത്തകൾ  അല്ല നല്ലതല്ല .ഗോമാംസം കഴിച്ചവനെ തല്ലി കൊന്നതും ദളിതനെ ചുട്ടു കൊന്നതും ആയ വാർത്തകൾ .സംഭവം സത്യം ആയിരിക്കും, എങ്കിലും അതിനു പുറകിലെ യഥാർത്ഥ വിവരങ്ങൾ നമുക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയം

പത്രമാധ്യമങ്ങളോട് : നിങ്ങൾ എഴുതി പിടിപ്പിച്ച തലക്കെട്ടുകൾ മാത്രം ആണ് ഞാൻ വായിച്ചത് . രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന വാർത്തകളുടെ സത്യാവസ്തകളുടെ പുറകെ പോകാതെ സർകുലേഷൻ വർദ്ധിപ്പിക്കാൻ എന്തും എഴുതി പിടിപ്പിക്കുന്ന നിങ്ങൾ ഈ വാർത്തയിലും കയ്യിലെ ചെറു വകകൾ ആവോളം ചേർത്തു കാണുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് നിങ്ങൾ എഴുതിയ വാർത്തയുടെ അകത്തേക്ക് ഇറങ്ങാതിരുന്നത് . നലുവയസ്സുകാരിയുടെ ബലാൽസംഘവാർത്ത‍ അവളുടെ അടിയുടുപ്പിന്റെ നിറവും പ്രാപിച്ച രീതിയും നിരത്തി പുരുഷ വായനക്കാരനെ ഉദ്ധീപിപ്പിക്കാൻ തരത്തിൽ ഉള്ളതാക്കി മാറ്റുന്ന നിങ്ങൾ രാജ്യത്തെ അല്ല മുതലാളിയെ ആണ് സേവിക്കുന്നത് എന്ന് പറയാതെ വയ്യ. എപ്പോളും കഴിയില്ല എങ്കിലും ജീവിതാവസാനത്തിനു മുൻപ് ഒരിക്കൽ എങ്കിലും തൂലിക രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ചലിപ്പിക്കുക .

യുവാക്കളോട് : ജീവൻ നില നിർത്താൻ ഭക്ഷണവും വായുവും പോലെ തന്നെ സോഷ്യൽ മീഡിയയും കൊണ്ട് നടക്കുന്ന നിങ്ങൾ സ്വന്തം നേതാവിന്റെ പെട്ടിയിൽ വീഴുന്ന നാല് വോട്ടുകൾക്കും അയാളുടെ അകൊണ്ടിൽ വീഴുന്ന കോടികൾക്കും വേണ്ടി ഇത്തരം വാർത്തകൾക്ക് ലൈക്കും ഷയരും നൽകി ജാതി മത വികാരങ്ങളെ ഉയർത്തി ജനങ്ങളിൽ പ്രതികാര ബുദ്ധി വളർത്താതിരിക്കുക .അസത്യങ്ങളെയും അപ്രിയമായ സത്യങ്ങളെയും പ്രൊൽസാഹിപ്പിക്കാതിരിക്കുക.

കേന്ദ്ര സർക്കാരിനോട് : പെട്ടന്നുണ്ടാകുന്ന പ്രകോപനങ്ങളോ ഒന്നോ രണ്ടോ കൊലപാതകങ്ങളോ മുൻകൂട്ടി പറയാൻ കഴിയുന്ന ഒരു ഇന്റലിജൻസ് ബ്യുറോയും ഒരു രാജ്യത്തും ഇല്ല .പക്ഷേ , അത് പടരാതിരിക്കാനും അവയെ കുറിച്ച് വൃത്തിഹീനമായ പ്രസ്താവനകൾ ഇറക്കാതിരിക്കാനും ശ്രെദ്ധിക്കാൻ ഏത് സർക്കാറിനും കഴിയും എന്ന് ജനങ്ങൾക്ക്‌ അറിയാം .

മോഡിജിക്ക് :എന്റെ തലമുറയിൽ ഞാൻ കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി ആണ് അങ്ങ് . ഇതാ ഞങ്ങളുടെ ഇന്ത്യയും സുരക്ഷിതമായ ഒരു കൈകളിൽ ആണ് എന്ന് ലോകത്തോട്‌ വിളിച്ചു പറയാൻ പോന്ന നേതാവ് .താങ്കളുടെ ഭരണത്തിൽ തൃപ്തരാണ് ഞങ്ങൾ.അധികാരം നഷ്ടപെട്ട ചെകുത്താൻമാർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ മുതിരുമ്പോൾ അങ്ങ് ആരെ ആണ് ഭയപ്പെടുന്നത് .ചിതറിയ മാംസത്തിന്റെ ഗന്ധം അന്തരീക്ഷത്തിൽ ഉള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ അങ്ങ് ഇന്ത്യയെ ചേർക്കരുത് , അതിനായി അടിയന്തിരാവസ്ഥ വരെ ഞങ്ങൾ അംഗീകരിക്കാൻ തയ്യാർ .

അപേക്ഷ : ഭാരതം എന്റെ നാടാണ് . എല്ലാ ഭാരതീയനും എന്റെ സഹോദരീ സഹോദരന്മാരും , എന്നാണ് നമ്മൾ പഠിച്ചത്.സവർണ്ണനെന്നും അവർണ്ണനെന്നും മുസൽമാൻ എന്നും ക്രിസ്ത്യാനി എന്നും ഒക്കെ പറഞ്ഞ് നമ്മളെ വേർതിരിക്കുന്നത് നമുക്കിടയിലെ ചെകുത്താന്മാർ ആണ് . അവരെ ഏതു വിധത്തിൽ വക വരുത്തണം എന്ന് നിങ്ങൾ തീരുമാനിക്കുക

2 comments:

Unknown said...

വളരെ നന്നായിട്ടുണ്ട് ...
പക്ഷെ അടിയന്തരാവസ്ഥ വേണോ...അല്ലാതെ തന്നെ ഭാരതത്തെ നയിക്കാൻ
ഇന്ത്യൻ പ്രധാനമന്ത്രിക്യു കഴിയട്ടെ ..

pullode praveen said...

THANK YOU SAJU

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...