Saturday, October 3, 2015

നർമം ::മദ്യപാനി ആയ മധ്യവയസ്കൻ.

പൊന്നപ്പൻ , കഥയിലെ നായകൻ .ബഹുമാനാർത്ഥം പൊന്നപ്പൻ ചേട്ടൻ എന്ന് വിളിക്കുന്നു(പേടിച്ചിട്ടാണ് ).തികഞ്ഞ മദ്യപാനി ആണ് പൊന്നപ്പൻ ചേട്ടൻ, നേരവും സമയവും നോക്കാതെ ബ്രാണ്ടും അളവും ഇല്ലാതെ കുടിക്കും. കുടിക്ക് നോബൽ സമ്മാനം ഉണ്ടെങ്കിൽ അതിന്റെ ട്രോഫി ആലത്തൂർ കള്ള് ഷാപ്പിൽ ഇരുന്നേനെ ,കാരണം എന്ത് കിട്ടിയാലും അത് പൊന്നപ്പൻ ചേട്ടൻ ഷാപ്പിൽ കൊണ്ട് കൊടുത്ത് കുടിക്കുക ആണല്ലോ പതിവ് . അത്രക്കും വലിയ കുടിയൻ ( എന്നേക്കാൾ വലിയ കുടിയനോ എന്ന് ഓർത്ത്‌ നെറ്റി ചുളിക്കേണ്ട , നിങ്ങൾ ഒക്കെ ഒരു ആഴ്ച കൊണ്ട് കുടിക്കുന്നത് പൊന്നപ്പൻ ചേട്ടൻ ഒരു ദിവസം കൊണ്ട് കുടിക്കും ) അന്നന്നാളത്തെ കുടിക്കു വേണ്ടി മോഷണം,പിടിച്ചുപറി, ഭീഷണി പെടുത്തി പൈസ ഉണ്ടാക്കൽ എന്നിവ ആണ് ജോലി. എഡുക്കേഷൻ തീരെ ഇല്ല . 'എന്നെ ഭരിക്കാൻ ഞാൻ തന്നെ ഒരാളെ തിരഞ്ഞെടുക്കണോ ' എന്ന് ചിന്തിക്കുന്നത് കൊണ്ട് വോട്ടു ചെയ്യാൻ പോലും സ്കൂൾ വരാന്തയിൽ കയറിയിട്ടില്ല .ഇതൊക്കെ ഉണ്ടേലും ചാരായം വാറ്റൽ മാത്രം അണ്ണൻ പഠിച്ചില്ല , അത് പറയുമ്പോൾ ചേട്ടന്റെ തൊണ്ട ഇടറും :- " തങ്കപ്പൻ മാഷുടെ മോൻ കക്കാനും,തല്ലാനും പഠിച്ചു . വാറ്റാൻ മാത്രം പഠിച്ചില്ല . അത് അറിയാം ആയിരുന്നു എങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു."
തങ്കമണി , കഥയിലെ നായിക. പൊന്നപ്പൻ ചേട്ടന്റെ 'വൈഫ്‌' ആണ് എങ്കിലും നാട്ടിൽ മുഴുവൻ പറന്നു നടന്നു പണി ചെയ്യന്നത് കൊണ്ട് 'വൈ ഫൈ' എന്നാണ് നാട്ടുകാര് വിളിക്കുക .മുപ്പതു വയസ്സ് പ്രായം തോന്നിക്കും,അതിനെക്കാൾ സുന്ദരി . ജീവിക്കാൻ എന്ത് പണിയും ചെയ്യും (വായന നിരത്തി ഫോണ്‍ എടുത്ത് എന്റെ നമ്പർ കുത്തി വിളിച്ച് തങ്കമണി ചേച്ചിയുടെ നമ്പർ വാങ്ങി വിളിച്ച് എന്തേലും ഒപ്പിക്കാൻ ആണെങ്കിൽ വേണ്ട, ആ പണിക്കു തങ്കമണി ചേച്ചിയെ കിട്ടില്ല. അഥവാ ആരെങ്കിലും ചോദിച്ചാൽ 8 ഇഞ്ച് നീളം ഉള്ള ,ചുമന്ന റിബ്ബൻ ഉള്ള ,3 ഇഞ്ച് ഹീൽ ഉള്ള 499.95 രൂപയുടെ ബാറ്റ ചെരുപ്പ് പൊക്കി കാണിച്ചു നല്ല തെറി വിളിക്കും .ഞാൻ ക്ലോസ് ഷോട്ടിൽ ഞാൻ കണ്ടിട്ടുണ്ട് ആ ചെരുപ്പ്.അതാ ഇത്ര ഉറപ്പിൽ പറഞ്ഞത് ).ചുരുക്കം പറഞ്ഞാൽ പൊന്നപ്പൻ ചേട്ടനും അങ്ങേരുടെ മൂന്ന് 'ഉൽപന്നങ്ങളും ' കഞ്ഞി കുടിച്ചു പോരുന്നത് തങ്കമണി ചേച്ചിയുടെ അദ്വാനം കൊണ്ട് ആണ് .
ഇതൊക്കെ ആണെങ്കിലും ,തങ്കമണി ചേച്ചി കൊണ്ട് വരുന്ന അവസാന ഒരു രൂപ കിട്ടും വരെ പൊന്നപ്പൻ ചേട്ടൻ കുത്തിനു പിടിച്ചു തങ്കമണി ചേച്ചിയുടെ കൂമ്പിലിടിക്കും. വലിയ വീട്ടിലെ പെണ്ണുങ്ങൾ കെട്ടിയവൻ കൊണ്ട് വന്നത് തിന്നു സീരിയൽ കണ്ട് കരയുമ്പോൾ തങ്കമണി ചേച്ചി അദ്വാനിച്ച് പണം ഉണ്ടാക്കി കൊണ്ട് വന്ന് പൊന്നപ്പൻ ചേട്ടന്റെ ഇടി കൊണ്ട് കരയും. എന്തൊരു വിരോധാഭാസം ഇല്ലേ ...!!
അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോൾ ആണ് അയൽക്കൂട്ടം ,കുടമ്പ ശ്രീ ഒക്കെ തുടങ്ങുന്നത് . സൊതവെ ആക്ടിവ് ആയ തങ്കമണി ചേച്ചി അതിലെല്ലാം നല്ല പോലെ പങ്കെടുത്തു .ഇത്തരം കാര്യങ്ങളിൽ മുഴുകിയ തങ്കമണി ചേച്ചി ചേച്ചി ചില ഫെമിനിസ്റ്റ്ച്ചികളും(അമ്മച്ചി ,ചേച്ചി എന്നിവയിലെ 'ച്ചി ' ബഹുമാന സൂചന ആയി പ്രയോഗിച്ചത് ആണ് , സ്ത്രീകൾ തെറ്റിദ്ധരിച്ച്‌ വെറുതെ പ്രശ്നം ഉണ്ടാകരുത് ) ആയി പരിചയ പെടുന്നത് . അതോടെ പൊന്നപ്പൻ ചേട്ടൻ ഇടിക്കാൻ വരുന്ന സമയത്ത് കുടുംബ ശ്രീ തൊഴിലാളി ആണ് എന്ന കാര്യം മറന്ന് തങ്കമണി ചേച്ചി ചിലപ്പോൾ 'ഹിഡുംബി ശ്രീ ' ആയി മാറാറും ഉണ്ട് .
ബോർ അടിച്ചോ? ക്ഷമിക്ക് നമ്മൾ കഥയിലെ മർമ പ്രധാനം ആയ സംഭവത്തിലേക്ക് കടക്കുക ആണ്.അത് കൂടി വായിക്കൂ...
കാലം കടന്നു പോയി.പൊന്നപ്പൻ ചേട്ടനും തങ്കമണി ചേച്ചിക്കും വയസ്സായി. എങ്കിലും പോന്നപ്പൻ ചേട്ടന്റെ കുടിയും, തങ്കമണി ചേച്ചിക്കുള്ള ഇടിയും തുടർന്ന് കൊണ്ടേ ഇരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം പൊന്നപ്പൻ ചേട്ടൻ പതിവ് പോലെ ഒരു അടിച്ചു ഫിറ്റായി വീട്ടിൽ വന്ന് ബഹളം ആയി. തങ്കമണി ചേച്ചിയും വിട്ടു കൊടുത്തില്ല .ഘോരയുദ്ധത്തിനൊടുവിൽ പൊന്നപ്പൻ ചേട്ടൻ 'വാള്' എടുത്തു .ബെഡ് റൂം വൃത്തി ആക്കാതെ ഇവിടുന്നു ജലപാനം തരില്ല എന്ന് പറഞ്ഞ് തങ്കമണി ചേച്ചി പുറത്തേക്ക് പാഞ്ഞു , പൊന്നപ്പൻ ചേട്ടൻ ബെഡിലേക്കും ചാഞ്ഞു .
നേരം വെളുത്തപ്പോൾ പൊന്നപ്പൻ ചേട്ടൻ കാണുന്നത് ഇന്നലെ തൻ ഊരിയ വാൾ തങ്കമണി ചേച്ചി ഉറയിൽ ഇട്ടിട്ടില്ല എന്നതാണ് .കൊപാകുലൻ ആയ പൊന്നപ്പൻ ചേട്ടൻ അലറി എങ്കിലും തങ്കമണി ചേച്ചി കുലുങ്ങിയില്ല . കീശ തപ്പി നോക്കിയ പൊന്നപ്പൻ ചേട്ടന് 100 രൂപ കിട്ടിയതോടെ അഹങ്കാരം ആയി . 'എടീ നിന്നെ പോലെ ഉള്ള പെണ്ണുങ്ങൾ അടുക്കള പൂട്ടും എന്ന് അറിഞ്ഞിട്ടു തന്നെയാ ഈ നാട്ടിൽ ഹോട്ടെലുകൾ ഉള്ളത് ' എന്ന് പറഞ്ഞ് താൻ വാള് കൊണ്ട് ഇട്ട പൂക്കളം വൃത്തികേട് ആക്കാതെ പൊന്നപ്പൻ ചേട്ടൻ പുറത്തേക്ക് ഇറങ്ങി.
ഞാൻ നേരത്തെ പറഞ്ഞല്ലോ പൊന്നപ്പൻ ചേട്ടനു എഡുക്കേഷൻ ഇല്ല വായിക്കാൻ അറിയില്ല എന്നൊക്കെ ,പോരാഞ്ഞു പ്രായം കൂടി വൃദ്ധനും ആയി.
അങ്ങനെ കാലത്തെ ഭക്ഷണം കഴിക്കാൻ ഹോട്ടൽ ആണ് എന്ന് കരുതി ബാർബർ ഷാപ്പിൽ കയറിയ പൊന്നപ്പൻ ചേട്ടൻ എന്ന
വൃദ്ധൻ :-"എന്തുണ്ട് കഴിക്കാൻ ?"
അപ്പോൾ ബാർബർ :-" കട്ടിങ്ങും ഷേവിങ്ങും "
അപ്പോൾ വൃദ്ധൻ :-"രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ "
(എറിയരുത് അത് നിങ്ങളുടെ മൊബൈൽ ആണ് . കമ്പ്യൂട്ടർ സ്ക്രീൻ തല്ലി പൊട്ടിക്കരുത്‌ അത് നിങ്ങളുടെ ആണ് )
വാൽകഷണം : എന്നെ അന്വഷിച്ച് പുള്ളോട് വരണ്ട ഞാൻ താമസം മാറ്റി. പിന്നെ, തെറി കമന്റ്‌ ആയി ഇടരുത് ,എല്ലാരും കാണുന്നത് അല്ലെ.. നിർബന്ധം ആണേൽ ഫോണ്‍ ചെയ്തു പറഞ്ഞോളു. ഇനി എന്റെ എഴുത്ത് വായിക്കില്ല എന്ന് തീരുമാനിക്കല്ലേ ഞാൻ എഴുതി എഴുതി നന്നായിക്കോളാം ..

No comments: