Wednesday, March 21, 2012

നർമം :ദേശാഭിമാനിയും ഷിറ്റും !!

എല്ലാവര്‍ക്കും ഓരോ ശീലങ്ങള്‍ ഉണ്ടോവും. ചിലതിനെ മറ്റു ചിലര്‍ ദുശ്ശീലങ്ങള്‍ എന്ന് വിളിക്കും എന്ന് മാത്രം .

എന്റെ പല ശീലങ്ങളില്‍ ഒന്നിന്നെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത് , ശീലം ആണോ ദുശ്ശീലം ആണോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.

സത്യം പറയാലോ , എന്റെ (ദു)ശീലം കാരണം മൂന്ന് ദിവസ്സം ആയി ശരിക്കും ഒന്ന് "അപ്പി" ഇട്ടിട്ട്‌. കാരണം കാലത്ത് നല്ലപോലെ ഒന്ന് വെളിക്കു  ഇരിക്കണം എങ്കില്‍ പത്രം വേണം . മൂന്ന് ദിവസം ആയി പത്രക്കാര്‍ സമരം തുടങ്ങിയിട്ട്. 
അതില്‍ പിന്നെ എന്റെ "കാര്യങ്ങളും" അവതാളത്തില്‍ ആയി .

എന്തായലും ഇന്ന് എങ്ങനെ എങ്കിലും നടത്തിയേ ഒക്കു എന്ന് ആലോചിച്ചു തല പുകച്ചപ്പോള്‍ ആണ് നമ്മുടെ ദേശാഭിമാനി പത്രത്തെ സമരക്കാര്‍ ഒഴിവാക്കിയ കാര്യം അറിഞ്ഞത് . കേട്ടപാതി കേള്‍ക്കാത്ത പാതി പത്രം വാങ്ങി തിരകെ എത്തി . മൂന്ന് ദിവസത്തെ പെന്റിംഗ് ഉള്ളതുകൊണ്ട് മൂന്ന് ദിവസത്തെ പത്രവും വാങ്ങി. (മൂന്ന് ദിവസത്തെ പത്രം ഒക്കെ വാങ്ങാന്‍ കിട്ടുമോ എന്നാ ചോദ്യം വേണ്ട ... ദേശാഭിമാനി മൂന്ന് മാസത്തെ വരെ കിട്ടും !!).    

മൂന്ന് ദിവസത്തെ പത്രവും ആയി കക്കൂസില്‍ കയറി . മണിക്കൂര്‍ രണ്ടു കഴിഞ്ഞു , മൂന്ന് ദിവസത്തെ പത്രവും വായിച്ചു തീര്‍ന്നു , എന്നിത് ഒരു ഗ്രാം ഷിറ്റ് പോലും പുറത്തു വന്നില്ല .. ഇതിനിടയില്‍ വീട്ടുകാര്‍ രണ്ടു മൂന്ന് തവണ വാതിലില്‍ മുട്ടി . അപ്പി ഇടാന്‍ പറ്റാതെ ഞാന്‍ എങ്ങാനും അത്മഹത്യ ചെയ്‌താല്‍ അതിന്‍റെ നാണക്കേട്‌ അവര്‍ക്ക് കൂടി കാണില്ലേ എന്ന് ഓര്‍ത്തിട്ടാവും വാതിലില്‍ മുട്ടിയത്‌ .

ഒടുവില്‍ രണ്ടര മണിക്കൂര്‍ പരിശ്രെമം വിഫലം ആയപ്പോള്‍ ഞാന്‍ പുറത്തിറങ്ങി . വെറുതെ ഒന്ന് നെറ്റില്‍ പരതാന്‍ തീരുമാനിച്ചു. സെര്‍ച്ച് ചെയ്തത്   ഇങ്ങനെ "ദേശാഭിമാനിയും ഷിറ്റും !!" ഉടനെ വന്നു ഉത്തരം 

"ദേശാഭിമാനി വായിച്ചാല്‍ ഷിറ്റ് വരെ ദഹിക്കും എന്നതിനാല്‍ കക്കൂസില്‍  പോകേണ്ട ആവശ്യം വരുന്നില്ല - നാഷണല്‍ ഷിറ്റ് റിസര്‍ച് ഓര്‍ഗനൈസേഷന്‍"

വാല്‍കഷണം :- പത്ര സമരം  ആഹ്വാനം ചെയ്തവരോടു ഒരു വാക്ക്, കഴിഞ്ഞ രണ്ടു ദിവസം ആയി ഞാന്‍ ഓഫീസില്‍ പ്രയോഗിക്കുന്ന "ആറ്റംബോംബുകള്‍" മൂലം അവശത അനുഭവിക്കുന്ന എന്റെ ഓഫിസിലെ ജീവനക്കാരുടെ മുന്നില്‍ പെടാതെ നോക്കുക ..

Tuesday, March 20, 2012

നർമം :ക്രിക്കറ്റ് താരങ്ങളുടെ സിനിമ

നടിമാരുടെ നടന്മാരെ കെട്ടിപ്പിടിക്കല്‍ മത്സരത്തിനിടയില്‍ നടന്ന സിനിമ  താരങ്ങളുടെ ക്രിക്കറ്റ്‌ ഷോ നമ്മള്‍ കണ്ടതാണ്  . എന്നാല്‍ കഴിഞ്ഞ മാസം നടന്ന ക്രിക്കറ്റ്‌ താരങ്ങളുടെ അഭിനയം ആരും ശ്രെദ്ധിച്ചില്ല. ഇതാ അതിന്റെ തിരക്കഥ ചുവടെ ..

സീന്‍ നമ്പര്‍ ഒന്ന് :- 
                     മാര്‍ച്ച്‌ 2 വെള്ളി , സ്ഥലം : ഇന്ത്യന്‍ ടീം  താമസിക്കുന്ന സ്ഥലം , ഓസ്‌ട്രേലിയ .

(നമ്പൂതിരി പല്‍പ്പൊടി ഇടതു കയ്യില്‍ കൊട്ടി പല്ല് തേക്കാന്‍ റെഡി ആയി നില്‍ക്കുന്ന ധോണി. കുളി കഴിഞ്ഞു തലയില്‍ ജെല്‍ പുരട്ടി കണ്ണാടിയും ആയി നില്‍ക്കുന്ന കോഹ്ലി)   

  കോഹ്ലി:- "നമുക്കൊന്ന് പോയി നോക്കാംഅണ്ണാ!! ചിലപ്പോള്‍ ജയിക്കാം എന്ന് സമ്മതിച്ചാലോ ?"

ധോണി :- "എടാ അവര് ഓസ്‌ട്രേലിയ ആണ് . അവന്മാര്‍ക്ക് ഭയങ്കര അഹങ്കാരം ആണ് . അതിലും നല്ലത് ലങ്കയോട് പോയി തോല്ക്കാമോ എന്ന് ചോദിക്കാം !!"

കോഹ്ലി:-" എന്നാ അണ്ണാ പോയി നോക്കാം "

ധോണി :-"നിനക്ക് എന്ത് പറ്റി... ഫൈനല്‍ കളിയ്ക്കാന്‍ ഇത്ര  പൂതി ? ഇല്ലെങ്ങില്‍ അലക്കി തേച്ച ഡ്രെസ്സും ജെല്ലും ഇട്ടു നടന്നാല്‍ മതിയല്ലോ .. ഇപ്പോള്‍ ഇതെന്തു ?"

കോഹ്ലി:- അല്ല അണ്ണാ , ലാസ്റ്റ് മാച്ച് ഇല്‍ 133 അടിച്ചില്ലേ അതില്‍ പിന്നെ ഞാന്‍ ആകെ മാറി .. നല്ല പോലെ ഡ്രസ്സ്‌ ചെയ്യുന്നതില്‍ ലോകത്തില്‍ മൂന്നാം സ്ഥാനം കിട്ടിയ ഞാന്‍ ഇപ്പോള്‍ ജെട്ടി പോലും ഇട്ടിട്ടില്ല .. ഞാന്‍ അത്ര മാറി .വാ അണ്ണാ പോയി ചോദിക്കാം ..

ധോണി :-  ശരി വാ , പോകാം ..

സീന്‍ നമ്പര്‍ 2 .ശ്രീലങ്കന്‍ ടീം ഹോട്ടല്‍, ഓസ്‌ട്രേലിയ ..

ഒരു നീല ബര്‍മുഡ  ഇട്ട്‌ സിംഹള പത്രം വായിച്ച്‌ ഇരിക്കുന്ന ജയവര്‍ധന . ബോള്‍ ചുമരില്‍ എറിഞ്ഞു പിടിക്കുന്ന സംഗക്കാര . പല്ല് താഴാന്‍ ഇട്ട കമ്പി ശരി ആക്കുന്ന ദില്‍ഷന്‍ . മുടി എത്ര ചീകിയിട്ടും ശരി ആകാതെ ചീപ്പ് വലിച്ചെറിഞ്ഞു തല ചൊറിഞ്ഞ് നില്‍ക്കുന്ന മല്ലിന്ഗ. 

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് പുറത്തേക്കു നോക്കി ജയവര്‍ധന :-" ഡേയ് , ലവന്മാര് വരുന്നുണ്ട് , ആരും ഇനി പ്രാക്ടീസ് ചെയ്യണ്ട .. നോക്കി പഠിക്കും .
(ധോനിയോട് ) വരണം വരണം ... എന്താ ഈ വഴി ഒക്കെ ?

ധോണി : ചുമ്മാ കാലത്ത് "ശംഭു " വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ കേറിയതാ.. ഇന്നലെ വാങ്ങി വച്ചത് മുഴുവന്‍ ടെന്‍ഷന്‍ കാരണം ആ സച്ചിന്‍ തീര്‍ത്തു . 
എന്തൊക്കെ ഉണ്ട് വിശേഷം ?

ജയവര്‍ധന :- നീ എന്തിനാ ഈ ചെക്കനെ കൂടെ കൊണ്ട് നടക്കുന്നത് .. ആ മല്ലിന്ഗ കാണാണ്ട .. അവന്‍ ആകെ കളി പൂണ്ടു നില്‍ക്കുകയ ,, ഇവനിട്ട്‌ ഒരു പണി അവന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് . .. ഇവന്‍  പരസ്യത്തില്‍ പറയുന്ന ജെല്‍ തേചിട്ടന് ഇങ്ങനെ ആയതു എന്ന് അവന്‍ പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ടുണ്ട് ..
ആട്ടെ ബൂസ്റ്റ്‌ എടുക്കട്ടെ ?

ധോണി : - വേണ്ട , അതും കുടിച്ചോണ്ട് പോയാല്‍ പടി കേറുമ്പോഴെക്കും ആ സച്ചിന്‍ മണത്തു അറിയും . പിന്നെ അവനെ പോലെ 99 സെഞ്ചുറി അടിക്കാന്‍ ഞങ്ങള്‍ പുറത്തു പോയി ബൂസ്റ്റ്‌ കുടിച്ചു വന്നതാ എന്ന് അവന്‍ പറഞ്ഞു നടക്കും .
അണ്ണാ പിന്നെ വന്ന കാര്യം പറയാം .. നാളെ നിങ്ങള് ഒന്ന് തോറ്റു  തരണം .. ഞങ്ങള്‍ ഒന്ന് ഫൈനലില്‍ എത്തിക്കോട്ടെ .. ഇത് കോഴ ഒന്നും അല്ല, ഒരു പോരസ്പര ധാരണ ..

ജയവര്‍ധന : ഇല്ല. അവന്മാരോട് തോല്‍ക്കാന്‍ ഞങള്‍ ഇല്ല .. ഇന്നലെ അവന്മാര്  ദില്‍ഷനെ പല്ലന്‍ എന്ന് വിളിച്ചു .. പാവം ഇപ്പോള്‍ കമ്പി ഇട്ടാ  നടപ്പ് . നടക്കൂല .

കോഹ്ലി :- ഇത് എന്താ അണ്ണാ വെള്ള കളര്‍ പ്ലാസ്റ്റിക്‌ ഹെല്‍മെറ്റ്‌ ? ഇതാര്‍ക്ക് അണ്ണാ ?

ജയവര്‍ധന :- ഡേയ്, ഇവനെ വിളിച്ചോണ്ട് പോടേ .. അത് ഞങ്ങളുടെ പഴയ ക്യാപ്ടന്‍ രണതുന്ഗയുടെ അബ്ഡമന്‍ ഗാര്‍ഡ് ആണ് മണ്ട ..

ധോണി : അപ്പോള്‍ ഞങള്‍ വന്നത് വെറുതെ ആയിലേ ?

 ജയവര്‍ധന :- ശരി ആണ് , പക്ഷെ ഒരു കാര്യം ഉറപ്പു . ഇനി ഇതുപോലെ യൊരു സാഹചര്യം ഉണ്ടായാല്‍ സത്യം ഞങള്‍ തോറ്റു തരും.. തീര്‍ച്ച . ഇത് സത്യം സത്യം സത്യം .

 വാല്‍കഷണം : പറഞ്ഞപോലെ , എഷ്യകപ്പില്‍ ഒരു ആവശ്യം വന്നപ്പോള്‍ ലങ്ക തോറ്റു തന്നു .. ഇതാണ് സത്യസന്ധത .. ഇന്ത്യക്ക് ഒരു ആവശ്യം ഉണ്ട്    എന്ന് മാത്രമേ ജയവധന അറിഞ്ഞുള്ളു . അവര് ജയിക്കണം , ബംഗ്ലാദേശിന്റെ രണ്ടു പേര്‍ക്ക് വയറിളക്കം പിടിക്കണം , പാക്കിസ്ഥാന്‍ കാപ്ടന്റെ ഭാര്യുടെ ഗര്‍ഭം അലസണം, ഇങ്ങനെ ഒക്കെ ആയാല്‍ ഇന്ത്യ ഫൈനലില്‍ എത്തും എന്ന കണക്കൊന്നും പാവം ലങ്കന്‍ ക്യാപ്ടന് അറിയില്ലല്ലോ ..

Friday, March 16, 2012

ദൈവമേ നിനക്ക് അഭിനന്ദനം !!


ദൈവമേ നിനക്ക് നന്ദി എന്ന് നമ്മള്‍ എല്ലാം പറഞ്ഞു കാണും . 
പക്ഷെ , "ദൈവമേ നിനക്ക് അഭിനന്ദനം !!". ഇങ്ങനെ ആരും പറഞ്ഞു കാണില്ല !! പറയാന്‍ അവസരം ഉണ്ടായിട്ടില്ല .. മഹാഭാരത യുദ്ധമോ , രാമായണ യുദ്ധമോ , നരസിംഹ അവതാരമോ ഒക്കെ ടി വി യില്‍ ലൈവ് ഉണ്ടായിരുന്നെങ്കില്‍ നമ്മള്‍ ദൈവത്തെ അഭിനനന്ദനം കൊണ്ട് മൂടിയേനെ, അതുണ്ടായില്ല ..

വിഷമിക്കേണ്ട .."ദൈവമേ നിനക്ക് അഭിനന്ദനം !!" എന്ന് നിങ്ങള്‍ക്കും പറയാന്‍ ഇതാ ഒരു അവസരം ... 

നമ്മുടെ എല്ലാം ക്രിക്കറ്റ്‌ ദൈവം ആയ സച്ചിന്‍ ഇതാ നൂറില്‍ നൂറു നേടി ഇരിക്കുന്നു .. ലോകത്ത് ഒരു സ്പോര്‍ട്സ്മാനും സ്വപ്നം കാണാന്‍ കഴിയുന്നതിനെക്കാള്‍ വലിയ നേട്ടം ..

എത്രെ ആഴുതിയാലും മതിയാവില്ല ...എനിക്ക് പറയാനുള്ളത് ഇത്ര മാത്രം ...

"ദൈവമേ, നിനക്ക് അഭിനന്ദനം !!"