Saturday, October 3, 2015

നർമം ::ഞാനും സൂര്യയും ...

സൂര്യ എന്റെ ചേട്ടന്റെ മോൻ ആണ് . കുഞ്ഞുന്നാളിൽ എന്റെ കൂടെ കമ്പനി ആയതു കൊണ്ട് അവനു നല്ല കുറെ ശീലങ്ങൾ പഠിപ്പിച്ചു ,
അതിൽ ഒന്നായിരുന്നു എല്ലാവരെയും ഏട്ടാ എന്ന് വിളിക്കണം എന്ന് .അത് അവൻ നല്ല പോലെ പോലെ പഠിച്ചു . അത് കൊണ്ട് തന്നെ
അവൻ എന്നെയും ഇളയച്ചേട്ടാ  എന്നാണ് വിളിക്കാറ് ..

ഒരിക്കൽ, അവനു മൂന്ന് നാലു വയസ്സ് പ്രായം ഉള്ള സമയത്ത്  എന്നോട് കഥ പറയാൻ പറഞ്ഞു . ആമയും മുയലും പന്തയം വച്ച കഥ പറഞ്ഞു കൊടുത്തു  . മുയൽ ഉറങ്ങിയതും ആമ ജയിച്ചതും ഒക്കെ അവനു ഇഷ്ടപ്പെട്ടു .

പിറ്റേന്നും വന്നു വന്നു കഥ കേൾക്കാൻ , അന്നും ഞാൻ ഒരു കഥ പറഞ്ഞു കൊടുത്തു . 
ചുമന്ന ഉറുമ്പും കറുപ്പ് ഉറുമ്പും പന്തയം വച്ച കഥ .കറുപ്പ് ഉറുമ്പ് ഉറങ്ങിയതും ചുമന്ന ഉറുമ്പ് ജയിച്ചതും ആയ കഥ ..

അടുത്ത ദിവസം ഞാൻ അണ്ണാനും ഓന്തും പന്തയം വച്ച കഥ പറഞ്ഞു . അണ്ണാൻ  ഉറങ്ങിയതും ഓന്ത് ജയിച്ചതും ആയ കഥ .
എല്ലാം കേട്ട് മിണ്ടാതെ പൊയി..

അടുത്ത ദിവസം അവനും രണ്ടു കൂട്ടുകാരും ആയി അവൻ വന്നു.

സൂര്യ: ഇളയച്ചേട്ടാ ഒരു കഥ പറഞ്ഞു തരൂ .. ഇവർ  ഒക്കെ എന്റെ കൂട്ടുകാർ ആണ് ..

ഞാൻ പതിവ് പോലെ തുടങ്ങി. ഒരു നാട്ടിൽ ഒരു കാളയും പശുവും ഉണ്ടായിരുന്നു .പശു പാവവും കാള അഹങ്കാരിയും ആയിരുന്നു .എന്നും കാള പശുവിനെ കളിയാക്കും ,എന്നോടൊപ്പം ഓട്ട മത്സരം നടത്താൻ തയ്യാറാണോ എന്ന് കാള എന്നും ചോദിക്കും.ഒടുവിൽ പശു മത്സരത്തിനു സമ്മതിച്ചു.
പറഞ്ഞു തീർന്നില്ല , എന്റെ കഴുത്തിൽ ഒരു പിടി .

വേറെ ആരും അല്ല , സൂര്യ,,

'ഇതിൽ ആര് ഉറങ്ങും , ആര് ജയിക്കും ? അത് പറ ... കുറച്ചു ദിവസം ആയി ഞാൻ ക്ഷമിക്കുന്നു .....അടിയെടാ... "

അപ്പോൾ ആണ് മനസിലായത് അവന്റെ കൂടെ വന്നത് അവന്റെ ഗുണ്ടകൾ ആയിരുന്നു എന്ന് .

വാൽകഷണം: ഇവൻ ഒക്കെ മമ്മുട്ടി പെട്ടി കുട്ടി കഥകൾ വരുന്ന സമയത്ത് സിനിമ കാണാൻ പോയിരുന്നു എങ്കിൽ എന്തൊക്കെ നടക്കും ആയിരുന്നു

No comments: