Sunday, November 5, 2017

നർമം:-ഒരു വിജയ പരസ്യത്തിനു ശേഷം....


കടയിലെ പയ്യന്‍ :- '' മുതലാളീ അയാള് വീണ്ടും പെയ്ന്‍റ് വാങ്ങാന്‍ വന്നിട്ടുണ്ട് ''

മുതലാളി :- '' ഏത് ആള്? '

കടയിലെ പയ്യന്‍ :- ''20% ഡിസ്കൗണ്ട് കൊടുക്കാന്ന് പറഞ്ഞിട്ടും നമ്മുടെ പെയ്ന്‍റിന്‍റെ പേര് പറയാതിരുന്നില്ലേ ആ ആള് ''

മുതലാളി :- '' അയാളെന്തിനാ പിന്നേം വന്നേ? ''

കടയിലെ പയ്യന്‍ :- ''മോളുടേം മോന്‍റേം വീട് പെയിന്‍റ് അടിക്കാനാത്രെ.. നല്ല കോളിറ്റി പെയിന്‍റ് വില കുറച്ച് കൊടുക്കട്ടെ ''

മുതലാളി :- '' വേണ്ട... ഏറ്റവും മോശം സാധനം ഡബിള്‍ വിലയ്ക്ക് കൊടുത്താ മതി''

കടയിലെ പയ്യന്‍ :- '' ങേ, അതെന്താ? ''
.
മുതലാളി :- ' എടാ, അയാള് പെയിന്‍റിന്‍റെ പേര് ആരോടും പറയില്ലാലോ... പിന്നെ നമ്മളെന്തിന് പേടിക്കണം ''

നർമം:-മില്‍മാ ബൂത്തിലെ ബിന്ദുവും വാട്സാപ് മെസേജും



പാലക്കാട് മില്‍മ ബൂത്ത് നടത്തുന്ന ബിന്ദുവും ആയി അല്പം നല്ല പരിചയമുണ്ട്.
( ബിന്ദു എന്ന പേര് സാങ്കല്‍പ്പികം ആണ്. ഇന്ത്യയിലെവിടെയും മില്‍മ ബൂത്ത് നടത്തുന്നതോ മുമ്പ് നടത്തിയതോ ആയ ഒരു ബിന്ദുവിനും ഈ ബിന്ദുവുമായി സാമ്യമില്ല.)
ബിന്ദുവുമായുള്ള സൗഹൃദം കൂടി വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഒക്കെ അയച്ചു തുടങ്ങി. സദാചാര ലംഘനമുള്ള ഒരു മെസേജുമില്ലെട്ടോ, ക്ഷേമാന്വേഷണങ്ങളും കടയിലെ വിശേഷങ്ങളും മാത്രം.
ഒരു ദിവസം അപ്രതീക്ഷിതമായി ചില വിരുന്നുകാരെത്തി. പെട്ടന്ന് ഒരു രണ്ടുമൂന്ന് പാക്കറ്റ് വാങ്ങിവരാന്‍ ശ്രീമതി കല്‍പിച്ചു.
വീട്ടീന്ന് ഇറങ്ങി ഒരു കിലോമീറ്റര്‍ ഇടത്തും വലത്തും ഓരോ മില്‍മാ ബൂത്തുണ്ട്. ഇടതുള്ളത് ബിന്ദുവിന്‍റേതാണ്, അവളോട് മെസേജ് ചെയ്തു ചോദിച്ചിട്ട് പോകാം. ഇല്ലെങ്കില്‍ വലതുഭാകത്തുള്ള ബൂത്തില്‍ പോകാം,സമയവും ലാഭിക്കാം എന്ന് തീരുമാനിച്ച് അഥിതികളുമായി സംസാരിച്ചുകൊണ്ടുതന്നെ ബിന്ദുവിന് മെസേജ് അയക്കാന്‍ തുടങ്ങി.
*പാലുണ്ടോ ബുത്തില്*??
എന്ന് അയക്കാന്‍ ആണ് വിചാരിച്ചതും അയച്ചതും. പക്ഷേ രണ്ടു മെസേജ് ആയിപോയി എന്ന് മാത്രമല്ല ആദ്യത്തെ മെസേജ് അയച്ച് രണ്ടാമത്തെ മെസേജ് ടൈപ്പ് ചെയ്യുന്നതിനിടക്ക് അവളുടെ മറുപടി വന്നത് കണ്ടുമില്ല. അതൊന്നും തെറിവിളിക്കിടയില്‍ അവളോട് പറഞ്ഞാ മനസിലാവണ്ടേ!!!
മെസേജ് ഇങ്ങനെ....
ഞാന്‍ :-''പാലുണ്ടോ''
ബിന്ദു:-''ഇല്ല''
ഞാന്‍:-''ബൂത്തില്??''
ഇപ്പൊ ആ ബൂത്തില് പോകാന്‍ പറ്റാതായി അത്രതന്നെ.

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 11


അവസാനഭാഗം 
----------------------
കുഞ്ഞുന്നാളില്‍ ഒരു സ്വപനമുണ്ടായിരുന്നു .
ജീവിതം കെട്ടിപ്പടുക്കുന്നത് ലോകത്തിന്‍റെ ഏത് കോണിലായാലും അവസാനകാലത്ത്,
മരണമെന്ന പ്രപഞ്ചസത്യത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ്, പുള്ളോട്ടില്‍ മടങ്ങിയെത്തണം എന്ന സ്വപ്നം....
ഒരിക്കല്‍ നീന്തിതുടിച്ച ഗായത്രിയുടെ കരയിലിരുന്ന് ആ നീരൊഴുക്കിന്‍റെ സംഗീതം ശ്രവിക്കണം,
ശംഖുനാദവും പൂജാമണികളും മുഴങ്ങുന്ന ഭക്തി സാന്ദ്രമായ ആ അമ്പലമുറ്റത്ത് അല്പസമയം പ്രാര്‍ത്ഥനയോടെ നില്‍ക്കണം,
ചെറുപ്പകാലത്ത് നടന്നു നീങ്ങിയ വഴിത്താരകളില്‍ ഒരിക്കല്‍ കൂടി പാദചുമ്പനം അര്‍പ്പിക്കണം,
മാകാളിയമ്മന്‍കോവിലിന്‍റെ ആല്‍ത്തറയിലിരുന്ന് കഴിഞ്ഞുപോയ കാലത്തിലെ ഒാര്‍മ്മപുസ്തകം തുറന്ന് തെറ്റും ശരിയും വേര്‍തിരിക്കണം,
ഒടുവില്‍ ഈ മണ്ണില്‍ അലിഞ്ഞില്ലാതാവണം....
എന്നതായിരുന്നു ആ സ്വപ്നത്തിന്‍റെ അവസാനം.
പ്രായമെത്തുമ്പോഴല്ല മരണം മരണമെത്തുമ്പോഴാണ് മരണം ,
എന്ന സത്യം മനസ്സിലാക്കിയതോടെ
ആ സ്വപ്നം ഒരു സ്വപ്നം മാത്രമായി അവശേഷിക്കാമെന്ന് മനസ്സ് ഭയന്നു.
അപ്രതീക്ഷിതമായി വന്ന അസുഖത്തിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച നിര്‍ബ്ബന്ധിത വിശ്രമം ഞാന്‍ ചിലവൊഴിച്ചത് ഇവിടെ ഈ പുള്ളോട് ആണ്, ഏതാണ്ട് ഒന്നരമാസത്തോളം....
ഞാന്‍ തിരിച്ചു നടക്കുകയാണ്....
ജീവിതത്തില്‍ ഏറ്റവും അവസാനം സാക്ഷാത്കരിക്കേണ്ട സ്വപ്നം ആദ്യമേ ചെയ്തുതീര്‍ത്ത സംതൃപ്തിയോടെ.....
ഇനി പാലക്കാട്,
ടിപ്പുവിന്‍റെ കുതിരകുളമ്പടികള്‍ താളമിട്ട പാലക്കാടന്‍ നഗരവീഥികളില്‍ ഇനി എന്‍റെ യൂണികോണിന്‍റെ രഥചക്രമുരുളും.
വികസനമുന്നേറ്റം നടത്തി ഒരു മെട്രോ നഗരമായി മാറി പാലക്കാടിന്‍റെ മുഖച്ഛായക്ക് എത്രതന്നെ വ്യത്യാസം വന്നാലും വാളയാര്‍ കടന്നെത്തുന്ന ടിപ്പുവിന്‍റെ കുതിരയ്ക്ക് കോട്ടവാതിലിനു മുന്നിലേക്കുള്ള വഴി തിരിച്ചറിയാനാവും ; പുള്ളോടിന്‍റെ കാര്യത്തില്‍ ഞാനും അങ്ങനെയാണ്.
അതിനാല്‍ ഇനിയും ഞാന്‍ തിരിച്ചുവരും,
കാരണം എന്‍റെ രക്തത്തിലലിഞ്ഞ വികാരമാണ് പുള്ളോട്.
ചുവടുകളുടെ എണ്ണത്തില്‍ ഇവിടുത്തെ ഓരോ സ്ഥലവും തമ്മിലുള്ള ദൂരമറിയാം,
തഴുകികടന്നുപോകുന്ന ഇളം കാറ്റിന്‍റെ സ്പര്‍ശത്തില്‍ ദിക്കറിയാം,
മരങ്ങളുടെ മര്‍മരങ്ങള്‍ക്ക് കാതോര്‍ത്താല്‍ നില്‍ക്കുന്ന സ്ഥലമറിയാം.....
അങ്ങനെയുള്ള പുള്ളോട് വിട്ട് പോവാന്‍ എനിക്കാവില്ല , ഞാന്‍ തിരികെ വരും.
നര്‍മ്മമെന്ന പതിവ് ശൈലിവിട്ട് പുള്ളോടിന്‍റെ വേറിട്ട കാഴ്ചകളെ കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് വരച്ചുകാട്ടിയ ചിത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുകാണും എന്ന് കരുതുന്നു....
ഇനിയുമേറെ പറയാനുണ്ട്,
കണ്ണുളിലൂടെ ഹൃദയത്തില്‍ കയറിയത് വാക്കുകളിലൂടെ പുറത്തെടുക്കുക പ്രയാസം.
എങ്കിലും,
മറാക്കാനയും ഈഡന്‍ഗാര്‍ഡന്‍സും പോലെ ഞങ്ങള്‍ക്ക് പ്രിയപ്പെട്ട കുറുക്കന്‍പറമ്പ് ഗ്രൗണ്ട്, ഒരേ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റ് ഓഫീസ്, ഓണക്കാലത്തെ നാട്ടിന്‍പുറത്തെ കളികള്‍, കൊയ്തൊഴിഞ്ഞ പാടത്തെ ക്രിക്കറ്റ് ആവേശം , പാലത്തിന് മുകളിലിരുന്നുള്ള നാട്ടുവര്‍ത്തമാനം..... അങ്ങനെ കുറേ ബാക്കിയുണ്ട് ഇനിയൊരിക്കലാവാം എല്ലാം......
ഒരു വിനോദസഞ്ചാരകേന്ദ്രമൊന്നുമല്ല,
എങ്കിലും ഒരു ഗ്രാമത്തില്‍ കാണാന്‍ വേണ്ട എല്ലാം ഇവിടുണ്ട്. സമയം കിട്ടുമ്പോള്‍ തീര്‍ച്ചയായും വരിക....
സ്വാഗതം...സാഗതം...സ്വാഗതം....
സസ്നേഹം,
പുള്ളോട് പ്രവീണ്‍
9445 50 9447

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...