Friday, April 15, 2016

നർമം : മലയാള മനോരമ LUCKEY 3


സുപ്രഭാതം...

മലയാള മനോരമ ദിനപത്രത്തിലെ LUCKEY 3 ഗെയിം കളിക്കാന്‍ തുടങ്ങിയതു മുതല്‍ എന്നും 

കാലത്ത് ''ശശി'' ആയിട്ടാണ് എഴുന്നേല്‍കുന്നത്.

നർമം :ചില എ.ടി.എം. തമാശകള്‍


1. 

ഒരിക്കല്‍ ഒരു അത്യാവശ്യ കാര്യത്തിന് കൂട്ടുകാരന് ATM കാര്‍ഡ് കൊടുക്കേണ്ടി വന്നു . PIN NUMBER 9447 എന്നു പറഞ്ഞപ്പോള്‍ '' അളിയാ കറക്റ്റ് ആയി നിനക്ക് ഇതെങ്ങനെ 9447 തന്നെ കിട്ടി !!?'' എന്നായിരുന്നു ആശാന്റെ ചേദ്യം. വിവരവും വിദ്യാഭ്യാസവും ഒക്ക ഉണ്ടെന്കിലും ATM ലെ PIN NUMBER മാറ്റാന്‍ പറ്റുമെന്ന് ആശാന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് എന്റെ വണ്ടി നന്‍ബറും മൊബൈല്‍ നന്ബറിന്റ ആദ്യവും അവസാനവും ഒക്ക ഉള്ള 9447 എന്നു കേട്ടപ്പോള്‍ ആശാന്‍ ഞെട്ടിയത്.

2.

ആദ്യം ആയി ATM എടുത്ത കൂട്ടുകാരനോടൊപ്പം ATM center ല്‍ പോയി. ആശാന്‍ പണം വലിക്കാന്‍ നോക്കീട്ട് നടക്കുന്നില്ല. ATM കാര്‍ഡും PIN NUMBER ഉം പറഞ്ഞു തന്നു, ഞാന്‍ പണം, എടുത്തു പോരുകയും ചെയ്തു. സംശയം തീര്‍ക്കാന്‍ ഞങ്ങള്‍ രണ്ടു പേ പേരും കൂടി ആകത്തു കയറിയപ്പോള്‍ ആണ് ആശാന്റെ അബദ്ധം മനസ്സിലാവുന്നത്. Account Type ചോദിക്കുന്ബോള്‍ ആശാന്‍ CURRENT Account എന്നു കൊടുക്കും, ചോദിച്ചപ്പോള്‍ പറയുവാ CURRENT Account എന്നു വച്ചാല്‍ 'ഇപ്പേളത്ത Account 'എന്നല്ലേ അര്‍ത്ഥം എന്ന് .
PSC പഠിക്കാന്‍ പോയതിന്റ ഗുണം.


3.

ഒരിക്കല്‍ ഒരു കൂട്ടുകാരന് 750 രൂപ ഇടാന്‍ അവന്റ Friend നു എന്റ Account Number കൊടുത്തു. പൈസ എടുത്തോളാന്‍ പറഞ്ഞ് ഞാന്‍ കാര്‍ഡ് കൊടുത്തു. ATM center ഇല്‍ നിന്നും ആശാന്‍ വിളിക്കുന്നു. ൈപസ വരുന്നില്ലാത്ര, ഞാന്‍ ചെന്നു ഒരു കുഴപ്പവും ഇല്ലാതെ ൈപസ കിട്ടി. സംഗതി വെപ്രാളം കൊണ്ട് ആശാന്‍ 750 Rs ആയിരുന്നു എടുക്കാന്‍ നോക്കിയത്.

മിനിക്കഥ :-അന്നും ഇന്നും


അന്ന്, കാമുകിയുടെ വിലപ്പെട്ടതെല്ലാം സ്വന്തമാക്കിയശേഷം ഒരു കോടീശ്വരന്റെ മകളെ ഭാര്യ ആയി സ്വീകരിക്കുന്ബോള്‍ അയാള്‍ക്ക് ആ കാമുകിയുടെ മനസ്സിലെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

ഇന്ന്, പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ ഉപെക്ഷിച്ച് ഭാര്യ ഡ്രൈവറുടെ കുടെ ഒളിച്ചോടിയപ്പോള്‍ അയാള്‍ക്ക് അന്നത്തെ കാമുകിയുടെ വികാരം മനസ്സിലിയി.

Thursday, April 14, 2016

പ്രണയലേഖനം

പിയ 'കാഞ്ചന'ക്ക്',
 
എനിക്കും ഉണ്ടായിരുന്നു ഒരു കാഞ്ചന. പ്രണയം പുറത്ത് പറയാന്‍ പേടിയും മടിയും ഒക്കെ ഉണ്ടായിരുന്ന കാലത്ത് മനസ്സില്‍ കുടിയേറിയ കാഞ്ചന.

അക്ഷരക്കൂട്ടങ്ങള്‍ മനഃപാഠമാക്കാന്‍ പുസ്തകങ്ങള്‍ തുറക്കുന്പോള്‍ പുസ്തകതാളുകളില്‍ തെളിഞ്ഞു വന്നിരുന്ന എന്റെ 'കാഞ്ചന'.

 ശുഭ്രവസ്ത്രം ധരിച്ച് ഒരു മാലാഖയെ പോലെ എത്തി 'പിന്നീടു കാണാം' എന്നു പറഞ്ഞു പോയ അവളുടെ ഓര്‍മകളും മുഖവും ഞാന്‍ പിന്നെയും കൊണ്ടുനടന്നു കുറേകാലം.....അടുത്ത 'കാഞ്ചന' യെ കാണും വരെ .

നേരിലോ,ഫോണിലോ,SMS ലോ, ചാറ്റിലോ, സ്ക്രാപ്പിലോ,ടൈം ലൈനിലോ പറയാതെ പോയ പ്രണയം...ഇന്ന് മറ്റൊരു മൊയ്ദീന്റെ ഭാര്യ ആയും എന്റെ ഫേസ്ബുക്ക് ഫ്രണ്ടായും ജീവിക്കുന്ന അവല്‍ തിരക്കു പിടിച്ച ജിവിതത്തിനിടക്ക് എപ്പോളെന്കിലും ഇത് വായിച്ചാല്‍ ഞാന്‍ അല്ലേ ഈ 'കാഞ്ചന ' എന്ന് മനസ്സിലാക്കിയാല്‍ മതി ആയിരുന്നു
.
എന്ന്,
സ്വന്തം
പുള്ളോടന്‍

നർമം :ഹൃദയസ്പർശിയായ കഥ

ഞാനൊരു ഹൃദയസ്പർശിയായ കഥ പറയാം.
.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.

അള്ളാ !! പെട്ടേനെ , വെള്ളിയാഴ്ച എന്നും പറഞ്ഞു തുടങ്ങിയതിന്
മലപ്പുറത്ത് നിന്നും കോയമാര് കത്തിയും മിനുക്കി വന്നേനെ ....

 ഞമ്മളെ വിട്ടേക്ക് , വേറെ രീതിയിൽ തുടങ്ങിക്കോളാം...


അന്നൊരു ശനിയാഴ്ച ആയിരുന്നു.

ഈശ്വരാ !! അന്നല്ലേ രാമഭക്തൻ ഹനുമാന്റെ ഡേ ..

 മഹാരാഷ്ട്രയിൽ നിന്ന് ഗോവ ചാടി ഇപ്പൊ എത്തിയേനെ സേനക്കാർ ...

അണ്ണാ ക്ഷമിക്കു, നോം മാറ്റി പിടിക്കാം ..

അന്നൊരു ഞായറാഴ്ച ആയിരുന്നു .

 എന്റെ ഈശോയെ !!!! എന്നേം ഇപ്പൊ യേശൂന്റെ ടീംസ് കുരിശിൽ തറച്ചേനെ . വിട്ടേക്ക് വികരികളെ ഞാൻ മറ്റു വഴി നോക്കട്ടെ
.
ഇങ്ങനായാൽ നടക്കില്ല.!!! ഹിന്ദുവിനും -അതിന്റെ ഉപ ജാതികൾക്കും -, മുസൽമാനും ,ക്രിസ്ത്യാനികൾക്കും ,സിഖുകാരനും ഒന്നും വികാരം കൊള്ളാത്ത ഒരു ദിവസം ഉണ്ടോ എന്ന് ചിക്കനും ,ബീഫും ,പന്നിയും കൂട്ടി ഒരു നാല് പൊറോട്ട കഴിച്ച് ഗൂഗിൾ സെർച്ച്‌ ചെയ്ത് നോക്കട്ടെ... അങ്ങനെ ഒരു ദിവസം കിട്ടിയാൽ വന്ന് ആ ഹൃദയസ്പർശിയായ കഥ പറയാം..

വാൽകഷണം ; ണ്ടേൽ കാണാം ... ല്ലേൽ അടക്കിനു പുള്ളോട് വരണം .

നർമം : സുക്കെൻബർഗിനു ഒരു കത്ത്

പ്രിയപ്പെട്ട സുക്കൻബർഗിന്,

താങ്കളുടെ ബുദ്ധിയിൽ ഉദിച്ച് പിന്നീട്‌ മഹാസംഭവം ആയി മാറിയ ഫേസ്ബുക്ക്‌ കൊണ്ട് എനിക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ വിവരിക്കാൻ ആണ് എഴുതുന്നത് .

ചെറുപ്പത്തിൽ മാതാപിതാക്കളുടെ വാക്കുകളിൽ നിന്നും വ്യെതിചലിക്കാതെ ജീവിച്ചതിനാൽ നാട്ടിൽ പ്രേമത്തിന്റെ വിത്ത്‌ എറിയാനോ വിളവെടുക്കാനോ കഴിഞ്ഞില്ല .

സ്ക്കൂളിലും കോളെജിലും അദ്ധ്യാപരുടെ മുന്നിലെ മിടുക്കൻ ആയ കുട്ടി ആയതിനാൽ പ്രണയം പുറത്തു വരാതെ മനസ്സിൽ തന്നെ കിടന്നു .

പഠനം കഴിഞ്ഞ് ജോലിക്ക് കയറിയപ്പോൾ സഹപ്രവർത്തകരെ സഹോദരിമാർ ആയി കാണണം എന്ന തൊഴിലാളി സംഘടനകളുടെ ആപ്തവാക്യം മനസ്സിൽ ഉള്ളതിനാൽ പ്രേമം എന്ന വികാരം അവിടെയും വെളിച്ചം കണ്ടില്ല .

മുപ്പത്തി അഞ്ച് വയസ്സുള്ള ,വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവും ആയ എന്റെ ഇപ്പോളത്തെ പ്രശ്നം എന്താണ് എന്ന് വച്ചാൽ ഫേസ്ബുക്ക്‌ ഉപയോഗിക്കുമ്പോൾ പലരുടെയും പേജിലെ പ്രേമം,പ്രണയം ,പ്രിയം ,അനുരാഗം എന്നീ വാക്കുകൾ കാണുമ്പോൾ കോപം ,ക്രോധം ,ഈർഷ്യ തുടങ്ങിയവയുടെ സമ്മിശ്ര വികാരങ്ങൾ ഉണ്ടാവുന്നു .

ഇത് എനിക്കും എന്റെ കൂടെ ഉള്ളവർക്കും അലോസരം പ്രശ്നം സ്രിഷ്ട്ടിക്കുന്നു . അതിനാൽ ഒരിക്കലും പ്രണയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഞാൻ ഫേസ്ബുക്ക്‌ നോക്കുന്ന സമയം മേൽപറഞ്ഞ വാക്കുകൾ ഒഴിവാക്കിതരുവാൻ ( ഹൈഡ് ചെയ്ത് ) അപേക്ഷിക്കുന്നു ...

വാൽകഷണം ;- എന്റെ കൂടെ പഠിച്ചവർ , കൂടെ ജോലി ചെയ്തവർ ,അടുത്ത് അറിയാവുന്നവർ എന്നിവർ നിർബന്ധം ആയും ഈ പോസ്റ്റിനു കമന്റ് ചെയ്യണം എന്നില്ല . പുള്ളോട് നിവാസികൾ ലൈക്‌ അടിച്ചില്ലേലും കുഴപ്പം ഇല്ല, കമന്റ്‌ ഇടാതെ പൊക്കോണം ...

നർമം : ബമ്പർ ലോട്ടറി

പ്രിയ ഉമ്മൻ ചാണ്ടി സർ ,

നാലു വർഷം കൊണ്ട് കുറെ അഴിമതി നടത്തിയില്ലേ?

ദാ , ഇത് കൂടി ചെയ്തേക്കു ....

TH 580663 എന്ന നമ്പറിൽ ആ പൂജാ ബംബർ മൂന്ന് കോടി അടിപ്പിക്കു...

നർമം :പുതുവര്‍ഷ അറിയിപ്പ്.

ഡിയര്‍ ബ്രോ,

ഇച്ചിരി താമസിച്ചാണേലും ഞാനും ന്യൂ ജെനറേഷന്‍ ആയി. അതിന്‍റെ ഒരു ഇതാണ് 👆മുകളില്‍ പറഞ്ഞ ബ്രോ വിളി...

ജയിലില്‍ നിന്നിറങ്ങുന്ന ദിവസം ഏതൊരു കുറ്റവാളിയുടെ മനസ്സിലും, ജനുവരി ഒന്നാം തിയതി ആവുന്പോള്‍ സകലമാന തരികിട ടീംസിന്‍റെ മനസ്സിലും ഒരേ പ്രതിജ്ഞ ആയിരിക്കും '

'ഇന്നു മുതല്‍ ഡീസന്‍റ് ആയിരിക്കും''...
എന്‍റെ കാര്യത്തില്‍ സംഭവം VaRiEtY ആണ് , പുളേളാട് ജനിച്ച ഞാന്‍ അന്നു മുതല്‍ ഇന്നു വരെ മൊത്തമായോ ഭാഗീകമായോ യാതൊരുവിധ ഉഡായിപ്പിനോ തരികിട ഇടപാടുകള്‍ക്കോ നിന്നിട്ടില്ലാത്തതിനാല്‍ ഞാന്‍ സ്വയം 2016 എന്ന ഈ വര്‍ഷത്തെ 'ഉഡായിപ്പ് വര്‍ഷം' ആയി ആചരിക്കാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊളളുന്നു. 


ആയതിനാല്‍ ഈ വര്‍ഷം നടക്കുന്ന സകലമാന ഉഡായിപ്പ് പരിപാടിക്കും ഞാന്‍ ഉണ്ടാവും സി.പി.എം.ന്‍റെ ജാഥക്ക് വരെ(പ്ളീനം കഴിഞ്ഞാല്‍ അവര് യു.ഡി.എഫ്. ല്‍ ചേരുമല്ലോ,അപ്പോ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ലാലോ!!)


ഈ ഉഡായിപ്പ് വര്‍ഷത്തില്‍ കാര്യങ്ങള്‍ എന്‍റെ വഴിക്ക് നടന്നാല്‍ അടുത്ത പുതുവര്‍ഷത്തില്‍ അനുഭവകുറിപ്പുമായി വരാം, ഇല്ലെന്കില്‍ പരോള് കിട്ടുന്പോള്‍ കാണാം...

എന്ന് സസ്നേഹം,
പുളേളാടന്‍(ഒപ്പ്).
.
വാല്‍കഷണം;- കഴിഞ്ഞു ബ്രോ, ഇനി കുത്തണ്ടാ... ChUngZ ഒരു aLl dA bEst പറയാന്‍ മറക്കല്ലേ...
‪#‎hAppY‬ nEw YeAr....

നർമം : .എൻ.യു.വിൽ സംഭവിച്ചത് എന്ത്.? പാർട്ടികളിലൂടെ.....

"എന്ത് സംഭവം ഉണ്ടായാലും നമ്മൾ മറ്റുളളവരുടെ വീക്ഷണ കോണിലൂടെ നോക്കിക്കണ്ട് വിശകലനം നടത്തണം എന്നാണ് അച്ഛൻ എന്നെ പഠിപ്പിച്ചിരിക്കുന്നത് "

ഏതോ ഒരു സിനിമയിൽ ദിലീപ് പറയുന്ന ഈ വാചകത്തിൻറെ അടിസ്ഥാത്തിൽ ജെ.എൻ.യു.സംഭവം ഓരോ പാർട്ടിയുടേയും ഭാഗത്ത് നിന്നുകൊണ്ട് ചിന്തിച്ച് പറയട്ടെ....


ബി.ജെ.പി:::- രാജ്യത്ത്‌ ആകെ 281 ലോകസഭാ മണ്ഡലങ്ങളിലേ രാജ്യസ്നേഹികൾ ഉള്ളു എന്നും ബാക്കി ഉള്ള എല്ലാ ഇടത്തും പാക്കിസ്ഥാൻ ചാരന്മാർ ആണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന പാർടി ആണ് ബി.ജെ.പി. അതുകൊണ്ട് തന്നെ രാജ്യദ്രോഹം എവിടെ കണ്ടാലും പാർട്ടിയുടെ സാധാരണ മെമ്പർ മുതൽ പ്രധാനമന്ത്രി വരെ എല്ലാവരും പ്രതികരിക്കും. പണ്ടൊക്കെ രാമനെ കുറിച്ച് ആരെങ്കിലും പറയുമ്പോൾ ആയിരുന്നു ഈ ആവേശം..അന്നൊക്കെ മിസ്ക്കോൾ അടിച്ചും അടിക്കാതേയും പാർട്ടി മെമ്പർ ആയ എല്ലാരുടേയും കീശയിൽ മിനിമം ഒരു രാമൻറെ ഫോട്ടോ എങ്കിലും കാണുമിയിരുന്നു.അന്ന് രാമന് സ്വന്തമായി ഒരു കിടപ്പാടം ഇല്ലാത്തകൊണ്ടായിരുന്നു അത്. ബാബറുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്ഥാവര ജംഗമ വസ്തുക്കൾ ഒക്കെ എടുത്ത് പുറത്തിട്ട് ശ്രീരാമനെ കുടിയിരുത്തിയതോടെ ആ പ്രശ്നത്തിന് പരിഹാരം ആയി, അധികാരവും കിട്ടി.പിന്നെ തൊട്ടതെല്ലാം പൊളളി. ഡൽഹിയും ബീഫും ദളിതപ്രശ്നങ്ങളും അച്ഛുമാമയെ പോലെ തിരിഞ്ഞ് കുത്താൻ തുടങ്ങി.
അപ്പോൾ പാർട്ടി പുറത്തെടുത്ത പുതിയ ആയുധമാണ് രാജ്യസ്നഹവും പാക്കിസ്ഥാൻ വിരോധവും.
നമീബിയയോട് ക്രിക്കറ്റിൽ പാക്കിസ്ഥാൻ ജയിച്ചാൽ പോലും സാംഘികൾ ഉറക്കമില്ലാതെ ഉലാത്തി, സണ്ണി ലിയോൺ ഉണ്ടെങ്കിൽ പോലും ഖാൻ സിനിമകൾ കാണില്ലെന്ന് പ്രതിജ്ഞ ചെയ്തു.എന്നിട്ടൊന്നും ആ വികാരം ജനങ്ങളിൽ എത്തിക്കാൻ കഴിയാതെ വിഷമിച്ച് നിൽക്കുമ്പോൾ ആണ് ശ്രീരാമൻ കാനയ്യ കുമാറിന്റെ രൂപത്തിൽ അവതരിച്ചത്, അതും ജെ.എൻ.യു.വിന്റെ അകത്തളത്തിൽ.ഒന്ന് ആഞ്ഞ് പിടിച്ചാൽ മറ്റേ സർവകലാശാലയിൽ ഉണ്ടായ പ്രശ്നം കൂടി തീർക്കാൻ കഴിയുമെന്ന് പാർട്ടി കരുതിയതിൽ തെറ്റുണ്ടോ.?
അതിനാണ് കാനയ്യകുമാറിനെ തിടുക്കപ്പട്ട് അറസ്റ്റ് ചെയ്യിച്ചത്. കൂട്ടത്തിൽ രണ്ടണ്ണം കൊടുക്കണം എന്നും ഉണ്ടായിരുന്നു, പോലീസോ,സാംഘികളോ ആര് തല്ലിയാലും ഏതെങ്കിലും വക്കീല് വന്ന് കേസെടുക്കും അതുകൊണ്ടാണ് വക്കീലന്മാരെകൊണ്ട് തന്നെ തല്ലിച്ചത്.
അതും ചിലപ്പോൾ മിസ്ഡ്കോൾ വിദദ്ധൻറെ ആശയം ആയിരിക്കും.
.
കമ്മ്യൂണിസ്റ്റ് പാർട്ടി:::- പണ്ടൊക്കെ കർഷകരുടെ പ്രശ്നങ്ങൾ തീർത്തിട്ട് മറ്റ് പ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ചാൽ മതി എന്നായിരുന്നു പാർട്ടി നിലപാട്. കാലം മാറി, ഇന്ന് കൃഷിയുമില്ല കർഷകനും ഇല്ല.
പക്ഷേ പ്രശ്നങ്ങൾക്ക് ഒരു കുറവും ഇല്ല, ഉളളത് എല്ലാം പാർട്ടിയിൽ തന്നെ ആണന്ന് മാത്രം.
ബംഗാളിൽ കൂട്ട് ബംഗാൾ കോൺഗ്രസ്സുമായി പറ്റില്ല വേണൽ കേരളത്തിൽ കേരളാ കോൺഗ്രസ്സുമായി കൂട്ട് ആവാം, ആര് മുഖ്യൻ ആവണം,വല്ല്യേട്ടൻ ചെറിയേട്ടൻ പ്രശ്നം.....അങ്ങനെ ആകെ മൊത്തം പ്രോബ്ളംസ് ആണ്.
പക്ഷേ ഇതൊക്കെ മനോരമയിലും വീക്ഷണത്തിലുമേ വരൂ, നമ്മടെ പത്രത്തിൽ വരണം എങ്കിൽ വേറെ എന്തിലെങ്കിലും കേറി ഇടപെടണം.വല്ല ബി.ജെ.പി .ക്കാരന്റെം മൂക്കിടിച്ച്‌ ചോര വരുത്തി അണികളിൽ ആവേശം ഉണ്ടാക്കാം എന്ന് വച്ചാലോ, അപ്പൊ വരും ആപ്പയും ഊപ്പയും ഒക്കെ, അതും നടപ്പില്ല . സി.എം.ആകാൻ കാത്തിരിക്കുന്ന പിണറായിയെ പോലെ പാർട്ടിയും 'ഇടപെടാൻ' ഒരു വിഷയം കാത്തിരിക്കുമ്പോളാണ് ജെ.എൻ.യു.വിൽ കാഷ്മീരി പിളേളര് എന്തോ ഒപ്പിക്കുന്നുണ്ട് എന്നറിഞ്ഞത്, കേറി 'ഇട'പെട്ടു 'ഉടൽ' അകത്തുമായീ.ഡൽഹിയിലെ എ.ഐ.എസ്.എഫ്. നേതാവാണ്, നേരേ ചൊവ്വേ മുദ്രാവാക്ക്യം വിളിക്കാൻ പോലും അറിയാൻ വഴിയില്ല പിന്നെ അല്ലേ രാജ്യദ്രോഹ മുദ്രാവാക്ക്യം... എന്താലേ......!!!
പക്ഷേ പാർട്ടിക്ക് ഗുണം കിട്ടിയത് വേറേ രീതിയിൽ ആണ്, ഏതോ ''രാജ്യസ്നേഹി ഭീകരന്മാർ" ഡൽഹിയിലെ പാർട്ടി ബോർഡിൽ കേറി കരിഓയിലൊഴിച്ചു....ഇതുകൊണ്ടുളള നേട്ടമെന്താണന്നോ ഇനി ആരെങ്കിലും കളിയാക്കുമ്പോൾ പറയാല്ലോ, ബംഗാളിലുംകേരളത്തിലും ത്രിപുരയിലും മാത്രമല്ലടാ അങ്ങ് ഡൽഹിയിലും ഉണ്ടടാ ഞങ്ങടെ ആപ്പീസ് എന്ന്..
.
കോൺഗ്രെസ്സ്:::- "പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം? " എന്ന പഴഞ്ചൊല്ല് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ വന്ന ശേഷം ആണ് ആരെങ്കിലും ഉണ്ടാക്കിയതെങ്കിൽ കോടതി സോമേധയാ കേസ് എടുത്തേനെ, അങ്ങേരെ അപമാനിക്കാൻ ഉണ്ടാക്കിയതാണ് എന്നും പറഞ്ഞ് . അങ്ങനെ തന്നെ ആണ് പുള്ളിയുടെ കാര്യങ്ങൾ , എന്തേലും വാർത്ത‍ കേട്ടാൽ അവിടെ എത്തും ... നിരാഹാരം ആണോ ,കുത്തിയിരുപ്പ് ആണോ എന്താണെന്ന് ഒന്നും നോക്കില്ല കൂടെ കൂടും . അത് തന്നെ ആവണം ജെ.എൻ .യു.വിലും സംഭവിച്ചിട്ടുണ്ടാവുക . കാനയ്യകുമാർ ഇടതുപക്ഷക്കാരൻ ആണ് എന്ന് അറിഞ്ഞത് തന്നെ അവിടെ ചെന്നിട്ടാവും .അതെങ്ങനെ, പറഞ്ഞു കൊടുക്കാൻ ഡൽഹിയിൽ വിവരമുള്ള കോൺഗ്രസ്‌കാർ വല്ലോം വേണ്ടേ ? അങ്ങേ അറ്റം വിവരം ഉള്ള കോൺഗ്രസ്‌കാർ മുഴുവൻ കേരളത്തിൽ ആണ് താനും . രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പുള്ളി ഏതെങ്കിലും പ്രശ്നത്തിൽ കേറി ഇടപെട്ട് ഇമേജ് കൂട്ടിയില്ലെങ്കിൽ സംഗതി പുലിവാലാവും . ഇപ്പോൾ സൊമാലിയ മുതൽ അമേരിക്ക വരെ അറിയപെടുന്ന ഒരേ ഒരു കോൺഗ്രസ്‌ കാരൻ ഉമ്മൻചാണ്ടി ആണ് . ചാണ്ടി സാറിന്റെ പേരില്ലാത്ത ഒരു പത്രവും ,ഒരു ദിവസവും ,ഒരു ഭാഷയിലും പ്രിന്റ്‌ ചെയ്യുന്നില്ലത്രേ .. അങ്ങനെ എങ്കിൽ രാഹുൽ സാർ ഇമേജ് കൂട്ടാതെ അടങ്ങിയിരിക്കാൻ നോക്കിയാൽ ഉമ്മനും സംഘവും 'ഹൈക്കമാണ്ട് ' ആവും .. പിന്നെ എല്ലാ കാര്യത്തിനും മദാമ്മയും മക്കളും കേരളത്തിലേക്ക് വണ്ടി കയറണ്ടി വരും . അതുകൊണ്ടാണ് രാഹുൽ സാറും പ്രശ്നങ്ങൾ ഉണ്ടോ ഇടപെടാൻ എന്നും നോക്കി നടക്കുന്നത്. പുള്ളോട് സിറ്റിയിലെ കള്ള് ഷാപ്പിൽ സി.സി.ടി.വിയും ലൈവ് ടെലികാസ്റ്റും ഇല്ലത്തകൊണ്ട് പുള്ളി അവിടുത്തെ കാര്യങ്ങൾ അറിയുന്നില്ല. ഇല്ലെങ്കിൽ ഞാനൊക്കെ കാലത്ത് എഴുനേറ്റു നോക്കുമ്പോൾ പ്രശ്ന പരിഹാരത്തിനായി വെളുത്ത ജുബ്ബയും ഇട്ടു ഷാപ്പിലേക്ക് കേറി പോകുന്ന ഗാന്ധി സാറിനെ കണി കാണേണ്ടി വന്നേനെ .

നർമം : കിന്റർ ജോയ്

ഈ സഖാക്കൾ ഇതെവിടെപ്പോയി....?

ലിംഗ വിവേചനത്തിനെതിരെ , ക്ളാസ്മുറിയിൽ ആണും പെണ്ണും ഒരുമിച്ച് ഇരിക്കാൻ സമരം ചെയ്ത സഖാക്കളെ,

 നിങ്ങൾക്ക് അറിയുമോ ഇന്നലെ 35 രൂപ കൊടുത്ത് എൻറെ മൂന്നര വയസ്സുളള മകൾക്ക് ഒരു കിൻറർ ജോയ് വാങ്ങിക്കൊടുത്തപ്പോൾ അവൾ പറയുവാ അത് Boys ൻറെ ആണ് എന്ന്. വാങ്ങി പരിശോദിച്ചപ്പോൾ സംഗതി സത്യം, അതിൽ Boys എന്ന് എഴുതിയിട്ടുണ്ടായിരുന്നു. രാത്രി തന്നെ കടയിൽ പോയി Girls എന്നെഴുതിയ കിൻറർ ജോയ് മാറ്റി വാങ്ങികൊടുക്കണ്ടി വന്നപ്പോൾ പകച്ചു പോയത് എൻറെ അച്ഛത്വം ആണ്.

ഇത്ര ചെറുപ്പത്തിലേ ഇത്തരം വിവേചനം പ്രോത്സാഹിപ്പിക്കുന്ന കിൻറർ ജോയ് കമ്പനിക്കെതിരെ സഖാക്കളെ നിങ്ങൾ സമരം ചെയ്യണം....

കമ്പനി പൂട്ടിച്ചിട്ടേ സമരം നിർത്താവൂ, അല്ലാതെ മറ്റേ രാപ്പകൽ സമരം പോലെ ആവരുത്ട്ടോ.....

നർമം : സിനിമ താരങ്ങളുടെ മരണം

ഇരുപത്തിഅഞ്ചു വർഷം മുമ്പ് പുളേളാട് വച്ച് ഷൂട്ട് ചെയ്ത 'വരവേൽപ്' എന്ന മോഹൻലാൽ ചിത്രത്തിലും

 അടുത്തകാലത്ത് കലാഭവൻമണിയുടെ 'എം.എൽ.എ.മണി, പത്താം ക്ളാസ്സും ഗുസ്തിയും' എന്ന ചിത്രത്തിലും ഞാനും അഭിനയിച്ചിട്ടുണ്ട്....

സിനിമാതാരങ്ങളെ ഒക്കെ ദൈവം തിരിച്ചുവിളിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഈ കാര്യം ഓർത്ത് ഒരു പേടി..

പുലിവാലാകുമോ....?

നർമം : എന്റെ ഗുണ്ടത്വം പോയ ദാരുണ കഥ

ഞാനും ഒരു ഗുണ്ട ആയിരുന്നു.

എൻറെ ഗുണ്ടത്വം ഇല്ലാതായ കദന കഥ ഇവിടെ പറയട്ടെ. കഥകേട്ട് കണ്ണീരു വീണ് കീപാട് കേട് വന്നാൽ ഞാൻ ചോദ്യവാദിയോ ഉത്തരവാദിയോ അല്ല...കഥ തുടങ്ങുന്നു.....

ഒരു സുപ്രഭാതം. വീടിൻറെ മുറ്റത്ത് എൻറെ ചോരക്കറപുരണ്ട വസ്ത്രങ്ങൾ അലക്കുന്ന നാൽപത് വയസ്സുളള വേലക്കാരി ജാനു. അറുപത് ഡിഗ്രി ചരിഞ്ഞ് നിന്നുളള അലക്ക് കാണാൻ ഞാൻ നേരത്തെ ഉണരാറുണ്ടങ്കിലും തലേന്ന് ഒരു എ.ടി.എം.കൊളള ഉണ്ടായിരുന്നതിനാൽ അന്ന് ഉണരാനായില്ല. എൻറെ കുറവ് നികത്താൻ നേരത്തെ ഉണർന്ന അച്ഛൻ അമ്മികൊണ്ട് ഇടിച്ചെടുത്ത പേസ്റ്റ് വച്ച് പല്ല് വെളുപ്പിക്കാൻ നിൽപ്പുണ്ട്.

ആ സമയം പാഞ്ഞുവന്ന ഒരു ജീപ്പ്, ചാടിയിറങ്ങിയ ആറ് പേരും പിന്നെ വണ്ടി നിർത്തി ചാടാതെ ഇറങ്ങിയ ഡ്രൈവറും. 


ഗുണ്ടകളെ പേടിയുളള ലോകത്തിലെ ഒരേ ഒരു ഗുണ്ടയുടെ അച്ഛൻ എൻറച്ഛൻ ആയിരുന്നു. ഏഴ് ഗുണ്ടകളെ ഒരുമിച്ചു കണ്ടതും ഫാദർ ഓഫ് ഗുണ്ട ഭയന്നു. 


പത്ത് മിനുട്ട് കൊണ്ട് ഇടിച്ചുണ്ടാക്കിയ പേസ്റ്റ് പതിനഞ്ചു മിനുട്ട് പല്ലിൽ തേച്ച് ഉണ്ടാക്കിയ പതയെ പുറം ലോകം കാണിക്കാതെ വിഴുങ്ങി.


വന്ന ഗുണ്ടാ നേതാവ് മുന്നോട്ടു വന്നു. സംഭാഷണം ഹിന്ദിയിൽ ആയിരുന്നു. എനിക്ക് ഹിന്ദി എഴുതാനും നിങ്ങൾക്ക് ഹിന്ദി വായിക്കാനും അറിയാത്തകൊണ്ട് മൊഴിമാറ്റദൈവം കൈരളി ചാനലിനെ വണങ്ങി ഞാനാ സംഭാഷണം മലയാളത്തിലാക്കുന്നു.

" ഞാൻ ഗുണ്ട"

"ഞാൻ ഗുണ്ടയുടെ അച്ഛൻ"

പെട്ടന്ന് തന്നെ അതുവരെ ഉണ്ടാക്കിയ ബിൽഡപ്പ് മുഴുവൻ കളഞ്ഞ് വന്ന ഗുണ്ട അച്ഛൻറെ കാലിൽ വീണ് കരഞ്ഞ് പറഞ്ഞു.

"പണ്ട് മഹാബലിയുടെ പ്രശസ്തി ദേവലോകത്ത് എത്തിയപ്പോൾ ദേവൻമാർ ഭയന്നപോലെ അങ്ങയുടെ ഗുണ്ടയായ മകൻറെ പേര് ഗുണ്ടാലോകം ആയ ധാരാവിയിലും എത്തിയിരിക്കുന്നു. ഗുണ്ടകളായ ഞങ്ങൾക്ക് തപസ്സ് ചെയ്ത് വാമനനെ വരുത്താനൊന്നും കഴിയില്ല.അതുകൊണ്ട് അങ്ങ് ഞങ്ങൾ ഗുണ്ടകളേയും ഞങ്ങളെ പേടിച്ച് ജീവിക്കുന്ന പാവങ്ങളേയും ഓർത്ത് അവനോട് ഗുണ്ടത്വം ഉപേക്ഷിക്കാൻ പറയണം."

ദയാലുവും അലിവുളളവനും ആയ എൻറ അച്ഛൻ അവർക്ക് വാക്ക് കൊടുക്കുകയും ഞാൻ ഉണരും മുമ്പേ എൻറെ എല്ലാ ടൂൾസും നശിപ്പിക്കുകയും ചെയ്തു.

ഇന്ന് ഗുണ്ടാ പണിയൊക്കെ നിർത്തി ആകെയുളള ടൂൾ കൊണ്ട് ജാനുവും ആയി യുദ്ധം ചെയ്തു കഴിയുന്നു പാവം ഞാൻ.....പാവം ഗുണ്ടത്വം പോയ ഞാൻ...

നർമം :ട്രെയിൻ യാത്രാ ദുരിതം

പണ്ട് എഴുതിയ ഏതാനും ചില പരീക്ഷകളിൽ കുറച്ച് തെറ്റ് ഉത്തരം അടയാളപ്പെടുത്തി നൽകിയിട്ടുണ്ട് എന്നതല്ലാതെ ഇന്ത്യൻ റെയിൽവെയേ ഞാൻ ഒരു തരത്തിലും അപമാനിച്ചിട്ടില്ല......

എന്നിട്ടും അവർക്കെന്തിനാണ് എന്നോട് ഇത്ര കലിപ്പ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല....

മുന്നിൽ പോകുന്ന ട്രെയിൻ അടുത്ത സ്റ്റേഷൻ കടക്കാനും,
പിന്നിൽ വരുന്ന ട്രെയിൻ കടന്നുപോകാനും അവർ പിടിച്ചിടുന്നത് എന്നും ഞാൻ കയറിയ ട്രെയിൻ ആയിരിക്കും....


ഇവന്മാർ എന്തിനിതു ചെയ്യുന്നു എന്ന് മാത്രം അല്ല, ഞാനാ ട്രയിനിൽ കയറി എന്ന് എങ്ങനെ ഇവന്മാർ അറിയുന്നു എന്ന് വരെ എനിക്ക് സംശയം ഉണ്ട്...



അറിയാവുന്നവർ സംശയം ദൂരീകരിച്ചു തരൂ....

നർമം :പുള്ളോട് രാജാവിന്റെ കഥ

ഇലക്ഷൻ എന്ന് കേൾക്കുമ്പോൾ പലർക്കും പലതരം വികാരങ്ങളും വിചാരങ്ങളും ആണ് ഉണ്ടാവുക....

സ്വന്തം പാർട്ടിക്കാരൻ ജയിച്ച സന്തോഷത്തിൻറെ ഓർമ, എതിരാളി നമ്മളെ മലർത്തിയടിച്ചതിൻറെ നടുക്കം അങ്ങനെ പലതും.....

പക്ഷേ എനിക്ക് ഇലക്ഷൻ എന്ന് കേൾക്കുമ്പോൾ ആശ്വാസം ആണ് തോന്നുക, അതിനുളള കാരണം എൻറെ മുത്തശ്ഛൻ പറഞ്ഞു തന്ന കരളലിയിക്കുന്ന കഥയാണ്...

1957 ൽ കേരളത്തിൽ ആദ്യനിയമസഭാ തിരഞ്ഞെടുപ്പ് വരും വരെ പുളേളാട് രാജ്യം ഭരിച്ചിരുന്നത് എൻറെ മുത്തശ്ഛൻ ആയിരുന്നു.

വിചാരിക്കും പോലെ എളുപ്പം ഒക്കെ തന്നെയാണ് ഈ രാജാവ് പണി എങ്കിലും തലയിൽ നിന്നും കിരീടം ഊരാൻ പറ്റില്ല എന്ന നിയമം ഭയങ്കര ബുദ്ധിമുട്ടായിരുന്നത്ര... ടോയ് ലെറ്റിൽ പോകുമ്പോളും, ചായകുടിക്കാൻ പോകുമ്പോഴുമൊക്കെ കിരീടം വക്കുക എന്ന നിയമം പുളളിക്കാരനെ ഒരുപാട് അലോസരപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ രാജഭരണം അവസാനിച്ചപ്പോൾ ഏറ്റവും സന്തോഷിച്ചത് മുത്തശ്ഛൻ ആയിരുന്നു..


ഇലക്ഷൻ എന്ന് കേൾക്കുമ്പോൾ ഞാൻ ആശ്വസിക്കാൻ കാരണം ഈ വ്യവസ്ഥ തുടങ്ങിയില്ലായിരുന്നു എങ്കിൽ ഞാനാകുമായിരുന്നു ഇപ്പോളത്തെ പുളേളാട് രാജാവ്..എനിക്കാണേൽ തൊപ്പി, ഹൽമെറ്റ് എന്നിവ വക്കുന്നത് പോലും അലർജിയാണ് അപ്പപ്പിന്നെ കീരീടത്തിൻറെ കാര്യം പറയാനുണ്ടോ?

ഇലക്ഷൻ സിസ്റ്റം വന്നത് എൻറെ ഭാഗ്യം, അല്ലാതെന്തു പറയാൻ....

നർമം :ഒരു പരസ്യം

പാലക്കാട് ചൂട് കൂടിയതിനാൽ.....

പാലക്കാട്ടെ കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നാല് കയ്യുളള ബനിയൻ സോറി കയ്യുളള നാല് ബനിയൻ വിൽപനക്ക്.......

OLX ൽ ഇട്ടാൽ ഗുണ്ടകൾ അല്ലാത്ത ആരെങ്കിലും വാങ്ങിയാലോ എന്ന് കരുതിയാണ് ഇവിടെ പോസ്റ്റായി ഇടുന്നത്....

നാലിൽ രണ്ടെണ്ണത്തിൽ പുറകിൽ വടിവാൾ കൊണ്ട് വെട്ടു കൊണ്ട കീറലും ഒരെണ്ണത്തിൽ മുൻവശത്ത് കഠാരകൊണ്ട് കുത്തിയ ഓട്ടയും ഉണ്ട്.....

വിളിക്കണ്ട നമ്പർ 9447  50  9447 (7 Line ഉണ്ട് വിളിച്ചാൽ കിട്ടും)


NB: ഭാര്യ അറിയാൻ, തെറ്റിദ്ധരിക്കരുത്...ഇത് നീ ഉദ്ദേശിക്കുന്ന ലൈൻ അല്ല....പിന്നെ ഗുണ്ട ആണേലും ചിരവകൊണ്ടുളള അടി തടുക്കാൻ ഞാൻ പഠിച്ചിട്ടില്ല..

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...