Saturday, October 3, 2015

ചെറുകഥ::ഉല്‍സവത്തിന്റെ ബാക്കിപത്രം, പിന്നെ ഒരു സന്ദേശവും

ജീവിതത്തിലെ ഓരോ മുഹുർത്ഥവും ആഘോഷം ആക്കി മാറ്റുന്ന നിങ്ങൾ മരണത്തിനു ശേഷം എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ? നമ്മൾ ചെയ്ത പാപങ്ങളുടെയും പുണ്യങ്ങളുടെയും കണക്കെടുത്ത് നമുക്കുള്ള നരകവും സ്വർഗ്ഗവും വിധിക്കുന്നത് എങ്ങനെ ആണ് ?
ഈ കാര്യങ്ങൾ പറയുന്ന കഥയാണ് ഇത്. പുതിയ തലമുറയ്ക്ക് ഒരു നല്ല ഒരു സന്ദേശവും നൽകുന്നുണ്ട് . 
ഓർക്കുക , നായകന്റെ മരണശേഷം ആണ് കഥ ആരംഭിക്കുന്നത്. ഇനി വായിക്കുക 
---------------------------------------------------------------------
| ഉല്‍സവത്തിന്റെ ബാക്കിപത്രം, പിന്നെ ഒരു സന്ദേശവും.|
----------------------------------------------------------------------
കൂര്‍ത്ത ആണികള്‍ കാലിലൂടെ കുത്തികയറിയപ്പോള്‍ വല്ലാത്ത നീറ്റല്‍ അനുഭവപ്പെട്ടു.ഹൃദയത്തിന്റെ താളം നേരത്തെ നിലച്ചു പോയതിനാല്‍ രക്തം കിനിഞ്ഞില്ല.ദീര്‍ഘനിശ്വാസത്തിനു ശ്രമിച്ചെങ്കിലും നാസിക വെറും ദ്വാരങ്ങളായി അവശേഷിച്ചു.
തലച്ചുട്ടുന്നു.ചുറ്റിലും ഭീകരമായ കാഴ്ചകള്‍.എങ്ങും ശിക്ഷിക്കപ്പെടുന്ന മനുഷ്യര്‍.വീഥിയിലെ ആണികള്‍ അവസാനിക്കുന്നിടത്ത് പടവുകള്‍ അരംഭിച്ചു.പടവുകള്‍ കയറും തോറും ചുറ്റുമുള്ള കാഴ്ചകളുടെ ഭീകരതയും കൂടി വന്നു.
ഒരാള്‍,
ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ഗുഹ്യഭാഗത്ത് പഴുപ്പിച്ച ഇരുമ്പുകമ്പി കയറ്റുന്നു.
ഒരു നിലവിളി !!!
വയ്യ !! ക്രൂരനെങ്കിലും എനിക്കിതു കണ്ടു നില്‍ക്കാന്‍ വയ്യ.
നിലവിളി പെട്ടന്ന് നിലച്ചു,തിരിഞ്ഞുനോക്കിയപ്പോള്‍ ആ സ്ത്രീയുടെ വായ കാലുകൊണ്ട്‌ അയാള്‍ ചവുട്ടി അടച്ചിരിക്കുന്നു.
ഈ സ്ത്രീ എന്ത് പാപം ചെയ്തു കാണും ?
-"ഇനി കൊല്ലുമോ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ ?" ഇടക്കിടെ ആക്രോശം .
പാവം !!!
ആര് ?
ഇവളോ? മരിച്ച കുഞ്ഞോ ?
ദൈവം ഉദരത്തിൽ നൽകിയ കുഞ്ഞിനെ വളർച്ച എത്തും മുൻപേ ,സ്വന്തം അഭിമാനം ഓർത്ത് കൊന്നുകളഞ്ഞതിനുള്ള ശിക്ഷ .വായിച്ച പുസ്തകങ്ങളിലും ,പഠിപ്പിച്ച പാഠഭാഗങ്ങളിലും ഉള്ളതിനേക്കാൾ ഭീകരമാണ് ഈ നരകത്തിലെ കാഴ്ചകൾ.ഏറ്റവും മുകളിൽ എത്തിയപ്പോൾ കണ്ട കാഴ്ചകൾ ഒരു ചിത്രത്തിൽ ആയിരുന്നെങ്കിൽ ''കണ്ണേ മടങ്ങുക '' എന്ന അടികുറിപ്പ് പോലും മതിയാവില്ല എന്ന് തോന്നിപ്പോയി.

വിദൂരതയിൽ രണ്ടു കോട്ട വാതിലുകൾ തെളിഞ്ഞു കാണാം.കവാടത്തിൽ കരിങ്കല്ലിൽ കൊത്തിവച്ച വാക്കുകൾ.''നരകം'' ''സ്വർഗം ''
ഭൂമിയിൽ മനുഷ്യൻ ചെയ്ത പാപങ്ങളുടെയും പുണ്യങ്ങളുടെയും അളവെടുത്ത് അവരെ വഴി തിരിച്ചു വിടുന്ന ചിത്രഗുപ്തൻ രണ്ടു വാതിലുകൽക്കിടയിലും ആയി ഇരിക്കുന്നു.സർക്കാർ ഓഫീസിലെ ഫയൽ കൂമ്പാരങ്ങൾ പോലെ ഇരു വശത്തും താളിയോലകൾ .ലോകത്ത് കമ്പ്യൂട്ടർ വൽകരിചിട്ടില്ലാത്ത ഏക ഓഫീസ് ഇത് മാത്രമായിരിക്കും എന്ന് തോന്നി.എങ്കിലും മുന്നിൽ വരുന്നവരുടെ ജീവിതം ആലേഖനം ചെയ്ത താളിയോലകൾ തിരഞ്ഞെടുക്കുന്നതിൽ ഒരു സൂപ്പർ കമ്പ്യൂട്ടർനേക്കാൾ വേഗതയുണ്ട് ചിത്രഗുപ്തന് എന്ന് തോന്നിച്ചു.

ഞാൻ തിരിഞ്ഞു നോക്കി.വരിയുടെ അവസാനം കാണാത്ത വിധം ജനക്കൂട്ടം .അക്ഷമയുടെ ഒരു ലക്ഷണവും കാണിക്കാതെ ശാന്തമായാണ് അവർ നിന്നിരുന്നത് .''കൊടുങ്കാറ്റിനു മുന്നിലുള്ള ശാ ന്തത '' യാണ് മദ്യ ശാലയ്ക്ക് മുന്നിലെ വരിയിൽ നിൽക്കുമ്പോൾ ഉള്ള മര്യാദ സൂചിപ്പിക്കുന്നത് എങ്കിൽ ഇവിടെ, ലഭിക്കാനിരിക്കുന്ന ശിക്ഷയെ ഓർത്തുള്ള വ്യാകുലത ആണ് ഓരോരുത്തരിലും കാണുന്നത് .
മുന്നിൽ നടക്കുന്നവരുടെ എണ്ണം കുറഞ്ഞ് എനിക്ക് മുന്നിൽ ഒരാൾ മാത്രം ആയി.അയാളുടെ ജീവിതം താളിയോലയിൽ നിന്നും വായിച്ചെടുത്ത് ചിത്രഗുപ്തൻ അരികിൽ നിന്ന ആളോട് എന്തോ മന്ത്രിച്ചു .അയാൾ കയ്യിൽ കഠാരയും ആയി എനിക്ക് മുന്നിൽ നടന്ന ആളുടെ മുന്നിൽ എത്തി.
''അയ്യോ ''നിലവിളിച്ചത് ഞാൻ ആണ്.
മുന്നിൽ നടന്ന ആൾ നിലത്തു കിടന്നു പിടയുന്നു .അയാളെ മൂന്ന് നാല് പേര് വന്ന് നരകകവാടം വഴി എടുത്തുകൊണ്ട് പോയി .ചിത്ര ഗുപ്തന്റെ ആജ്നാനുവർത്തിയുടെ ഇടതു കയ്യിൽ ഒരു ചാണ്‍ നീളമുള്ള മാംസ തുണ്ട്.അയാള് വലതു കയ്യിൽ ഇരുന്ന കഠാര കൊണ്ട് എന്നെ മുന്നിലേക്ക്‌ ക്ഷണിച്ചു ,

ഈശ്വരാ , സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ശിക്ഷ . തനിക്ക് ലഭിക്കാൻ പോകുന്നതും അതു തന്നെ ആയിരിക്കില്ലേ .
എന്തിന്...?
ഓർമകൾ ഒരു നിമിഷം പുറകോട്ടോടി ..

വിനോദ സഞ്ചാരത്തിനു പോകുന്ന കുട്ടികളുടെ പേര് വിവരം കമ്പ്യൂട്ടർ മെമ്മറിയിൽ പകർന്നു നൽക്കാൻ സ്കൂളിൽ എത്തിയതായിരുന്നു ഒരു ശനിയാഴ്ച .ഒപ്പം അകലെ എവിടെയോ ഇരുന്ന് വികാരങ്ങൾ കൈമാറുന്ന അജ്ഞാത സുന്ദരിയുമായുള്ള ചാറ്റിങ്ങിനും.ദീർഘനേരത്തെ ചാറ്റിംഗ് വഴി യുദ്ധസന്നദ്ധനായി നിൽക്കുന്ന ഒരു പുരുഷ ലിംഗത്തിന്റെ മുന്നിലേക്ക്‌ ആണ് താൻ ഓടി കയറുന്നത് എന്ന് മഴ നനയാതിരിക്കാൻ സ്കൂൾ വരാന്തയിലേക്ക് അഭയം പ്രാപിച്ച അവൾ അറിഞ്ഞില്ല.

ദേവികാ റാണി .!! എന്റെ സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി , എന്റെ ശിഷ്യയും .
എന്റെ ഉള്ളിലെ അദ്ധ്യാപകന്റെ മര്യാദകളെ എന്റെ ഉള്ളിൽ തന്നെയുള്ള പുരുഷന്റെ വികാരങ്ങൾ ചവുട്ടിയരച്ചു .
ഞാൻ വിയർത്തു ,ക്ഷീണിച്ചു .ഒരു തവണ അല്ല, മൂന്ന് തവണ !
രണ്ടു തവണയും അവൾ ആശ്വാസത്തോടെ പുറത്തു വിട്ട നിശ്വാസം മൂന്നാം തവണ എനിക്ക് അനുഭവപ്പെടാതിരുന്നപ്പോൾ ആണ് ഞാൻ ബോധ ത്തിലേക്ക് മടങ്ങി വന്നത് .പിന്നെ എല്ലാം യാന്ത്രികം ആയിരുന്നു .
വലിയ പണം മുടക്കി ഉന്നത ബിരുദങ്ങൾ നേടിയ ഡോക്ടറുടെ ഒരു വർഷത്തെ പലിശ കാശ് അയാള് പറഞ്ഞ അക്കൗണ്ട്‌ലേക്ക് മൊബൈൽ ഫോണ്‍ വഴി തന്നെ ട്രാൻസ്ഫർ ചെയ്തു കൊടുത്തപ്പോൾ പോസ്റ്മാര്ട്ടം റിപ്പോർട്ടിൽ മരണ കാരണം ആസ്ത്മ ആയി മാറി .
പ്രായ പൂർത്തി ആവാത്ത പെണ്മക്കളുടെ ശരീരം വില്പനയ്ക്ക് വച്ച് ആർഭാട ജീവിതം നയിക്കുന്ന മാതാപിതാക്കൾ ഉള്ള ഈ ലോകത്ത് ഞാൻ നൽകിയ നോട്ടുകളിലെ ഗാന്ധിയെ കണ്ടപ്പോൾ അവളുടെ പിതാവും അവളുടെ മുഖം മറന്നു .
മുതൽമുടക്കും മേയ്യനക്കവും വേണ്ടാത്ത സർക്കാർ ജോലി തേടി എല്ലാവരും പോയതോടെ കൃഷിപ്പണിക്ക് ആളെ കിട്ടാതായി എന്ന് അമ്മയെ കൊണ്ട് പറയിപ്പിച്ചിരുന്ന ഒന്നര ഏക്കർ അന്വേഷണ ഉദ്യോഗസ്ഥരുടെ പേരിലേക്ക് മാറ്റിയതോടെ ഞാൻ വീണ്ടും മാതൃകാ അദ്ധ്യാപകൻ ആയി .
ആരുടെയോ നിലവിളി എന്നെ ചിന്തയിൽ നിന്നും ഉണർത്തി .
വിലക്കെടുത്ത സാക്ഷികളും പണം എറിഞ്ഞു നശിപ്പിച്ച തെളിവുകളും മൂലം ഭൂമിയിലെ കോടതിയിൽ നിന്നും ഞാൻ രക്ഷപ്പെട്ടു . ഇവിടെ ഇതാ പ്രായ പൂർത്തി ആവാത്ത കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നതിനുള്ള ശിക്ഷ അനുഭവിക്കാൻ പോകുന്നു. ജനനേന്ദ്രിയം മുറിച്ചു മാറ്റുക എന്ന അൽപം മുൻപ് കണ്ട കാഴ്ച ഇതാ വീണ്ടും ആവർത്തിക്കാൻ പോകുന്നു, തനിക്കുള്ള ശിക്ഷയും അത് ആയിരിക്കും എന്ന് ഉറപ്പിച്ച് ഒന്ന് 

തിരിഞ്ഞു നോക്കി .പിന്നിൽ കണ്ട ജനക്കൂട്ടം എന്നെ അമ്പരപ്പിച്ചു. ഇവർ എല്ലാം ഞാൻ ചെയ്ത അതേ കുറ്റം. ഈശ്വര .എത്ര സ്ത്രീകൾ വേദനിച്ചു കാണും.ഒരുപാട് കാലം നീണ്ട പരിചയത്തിന്റെ ലക്ഷണത്തോടെ ഒന്ന് തുറിച്ചു നോക്കിയ ചിത്രഗുപ്തൻ എന്റെ ജീവിതം താളിയോലയിൽ നിന്നും വായിച്ചെടുത്ത് വലത്തോട്ട് തിരിഞ്ഞു പോകാൻ കൽപ്പിച്ചു .

സ്വർഗവാതിലിനു മുന്നിലേക്ക്‌ നീങ്ങുമ്പോൾ ചിത്ര ഗുപ്തന്റെ കണക്കു കൂട്ടലുകൾ പിഴച്ചതിലുള്ള അത്ഭുതം മുഖത്ത് കാണിച്ചില്ല.

'' നന്ദി വീണ്ടും വരിക '' സ്വർഗ വാതിൽ വഴി അകത്തേക്ക് കയറും മുൻപ് കണ്ട വാചകം വായിച്ചപ്പോൾ 'ഇവിടേക്കോ , ഈ ഭീകരത കാണാനോ ' എന്ന് മനസ്സ് അറിയാതെ ചോദിച്ചു പോയി .സ്വർഗം എന്ന് കൊത്തി വച്ചിരിക്കുന്ന വാചകത്തിനു താഴെയുള്ള വാതയനത്തിലൂടെ അകത്ത് പ്രവേശിച്ചു. പുതിയ ജീവിതം ആരംഭിക്കുന്നതിനായി വലതു കാലെടുത്തു വച്ചതും കണ്ണിൽ ഇരുട്ട് പരന്നു.എങ്കിലും ,എല്ലാം തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു .

ചുറ്റിലും സുഗന്ധം പരത്തുന്ന പൂക്കള്‍ ,
കുളിര്‍മ പകരുന്ന ഗാനങ്ങള്‍ ,
ഓടിക്കളിക്കുന്ന കുട്ടികള്‍ ,
അവരുടെ മനോഹരമായ ശബ്ദം .
തികച്ചും സ്വർഗ്ഗം .
'' ഈ കാണുന്ന ഗോവണികൾ കയറിയാൽ കാണുന്ന ആദ്യത്തെ മുറി നിങ്ങളുടെതാണ് '' കാവൽക്കാരൻ പടികൾ കയറാൻ സഹായിച്ചു . അയാൾക്ക് കാഴ്ച ഉണ്ടെന്ന് മനസ്സിലായി .

ഞാൻ എങ്ങനെ ആണ് അന്ഥൻ ആയത് ...? ഞാൻ എന്നാണ് അന്ഥൻ ആയത് ..?
ഡോ .സാമുവൽ കൊണ്ട് വന്ന നേത്രദാന സമ്മതപത്രത്തിൽ ഒപ്പ് വച്ചപ്പോഴോ ...! അല്ല അതിനു ശേഷവും ഓപറേഷൻ തിയേറ്റർ എന്ന ബോർഡ് വായിച്ചതാണല്ലോ.'' വൈദ്യ ശാസ്ത്രത്തിനു ഇനി ഒന്നും ചെയ്യാൻ ഇല്ല .'നേരത്തെ തീരുമാനിച്ച പോലെ അവയവങ്ങൾ മാറ്റുവാൻ ഉള്ള സമയം ആയി ''അനങ്ങാനോ സംസാരിക്കാനോ കഴിയാതെ കിടക്കുന്ന തന്നെ നോക്കി ഡോ .സാമുവൽ പറഞ്ഞപ്പോൾ വിതുമ്പി തിരിഞ്ഞു നടന്ന ഭാര്യയെ കണ്ടതും ഓർക്കുന്നു .
ഒടുവിൽ , സ്വർഗകവാടം വരെ ഉള്ള ഭീകര കാഴ്ചകളും കണ്ടതല്ലേ....!

ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചും ,ലഭിക്കാതെ പോയ ശിക്ഷയിൽ സന്തോഷിച്ചും ഞാൻ അയാളുടെ കൈ പിടിച്ച് ഗോവണികൾ കയറാൻ തുടങ്ങി.
-"ഇന്നുമുതല്‍ നിങ്ങളുടെ മുറിയില്‍ ഒരാള്‍ കൂടി ഉണ്ട് .."കാവല്‍ക്കാരന്‍ ആരോടോ പറഞ്ഞു .
-"ഉം .."ഒരു ദിര്‍ഘനിശ്വാസം ആയിരുന്നു അതിനുള്ള മറുപടി .
ഒരിക്കല്‍ ഞാന്‍ വല്ലാതെ ക്ഷീണിച്ചു തളര്‍ന്നു മാറിലേക്ക്‌ വീണപ്പോള്‍ കേട്ട അതേ ദിര്‍ഘനിശ്വാസം
ദേവികാറാണി.!!
-"ഇവിടെ നിങ്ങളെ ഉപദ്രവിക്കാന്‍ മറ്റാരും വരില്ല ."
മുറിയിലേക്ക് കയറ്റി നിർത്തി അയാൾ എന്നോട് പറഞ്ഞു
മറ്റാരും !!! അപ്പോള്‍ ഇവള്‍ എന്നെ ..? ചോദിക്കാൻ ശബ്ദം പുറത്തു വന്നില്ല
അയാള്‍ പോയി .
ഞാനും നിശ്വാസങ്ങളും തനിച്ചായി .
അവളുടെ മുറിയിലേക്ക് ഞാന്‍ തപ്പിത്തടഞ്ഞു കയറി .
സ്വാദിഷ്ട്ടമായ ഭക്ഷണ സാധനങളുടെ ഗന്ധം ..
എവിടെ ..?
ഒരുപാടു തേടി , എന്തൊക്കെയോ തട്ടി വീഴ്ത്തി .
ഒരിറ്റു വെള്ളം കിട്ടിയിരുന്നെങ്കില്‍ .
മുഖത്ത് തിളച്ച വെള്ളം വീണു .
അവള്‍ പൊട്ടിച്ചിരിച്ചു .
ഈശ്വരാ !!
ഇവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതിയായിരുന്നു .
പതിയെ മുറിയിൽ നിന്നും പുറത്തിറങ്ങി .
കാലിൽ തട്ടി എന്തോ ഒന്ന് ഗോവണികൾ വഴി താഴേക്ക് പതിച്ചു .
അതിന്റെ ശബ്ദം അവസാനിച്ചിടത്ത് ഒരു കാൽപെരുമാറ്റം കേട്ടു .
-"നിങ്ങൾഭൂമിയിൽ വച്ച് കണ്ണ് ദാനം ചെയ്ത് ഒരാൾക്ക്‌ കാഴ്ച നൽകിയിട്ടുണ്ട് . അതിനാൽ ആണ് നിങ്ങൾക്ക് ശിക്ഷയിൽ ഇളവു ലഭിച്ചത് .പകരം, നിങ്ങളുടെ കാഴ്ച നഷ്ടപെടുത്തി നിങ്ങൾ ഉപദ്രവിച്ച ഈ പെണ്‍കുട്ടിയോടൊപ്പം കഴിയുക എന്നതാണ് നിങ്ങൾക്കുള്ള പുതിയ ശിക്ഷ. ഇവിടെ നിങ്ങളെ ഉപദ്രവിക്കാൻ മറ്റാരും വരില്ല..വേണമെങ്കില്‍ വന്ന ഇടത്തേക്ക് മടങ്ങി പോകാം ." ഗോവണി കയറാൻ സഹായിച്ച കവല്ക്കാരന്റെ ആയിരുന്നു ആ ശബ്ദം .
തിരിച്ചു പോവാനോ ?. എവിടേക്ക് ..?
'നന്ദി വീണ്ടും വരിക ' എന്ന ബോര്‍ഡിനും അപ്പുറത്ത് ..
ഹൊ !! ഭീകരം !!!
എങ്കിലും പോയേ പറ്റു ..
ഇവളില്‍ നിന്നും രക്ഷപെടണം .
ഇല്ലെങ്കില്‍ ഇവളെന്നെ .....
ഞാന്‍ പതിയെ തിരിഞ്ഞു നടന്നു .
നടക്കുമ്പോള്‍ ഒന്നോര്‍ത്തു .
-''സ്ത്രീയുടെ ചാരിത്ര്യം നശിപ്പിക്കരുത് .
അതിന് പകരം വക്കാന്‍ നമ്മുടെ കണ്ണുകള്‍ക്ക്‌ പോലും ആവില്ല
അതുകൊണ്ട് വിലമതിക്കാനാവാത്ത അത് കവർന്നെടുക്കരുത് .
അതിനുള്ള ശിക്ഷ കഠിനമാണ്''.
**************************************************

5 comments:

പുള്ളോട് പ്രവീണ്‍ said...

:D

kaattu kurinji said...

വായിച്ചു പ്രവീണ്‍.. ഒരു പാട് അക്ഷരത്തെറ്റുകള്‍ ഉണ്ട്.. ചെറുകഥയിലെ ക്രാഫ്റ്റ് ഇനിയും ശ്രദ്ധ ആവശ്യപ്പെടുന്നും ഉണ്ട്.. ആശംസകള്‍ - റെജിന

suresh babu said...

daa...nannaayi varunnu.....all the best....:)

suresh babu said...

daa...nannaayi varunnu.....all the best....:)

suresh babu said...

'നന്ദി വീണ്ടും വരിക 'ഞാന്‍ പിഴച്ചു പോയോ ?