Saturday, October 3, 2015

മിനിക്കഥ ::ആദ്യമായ്

ചിരിക്കുന്ന മുഖവും പ്രാർത്ഥിക്കുന്ന മനസ്സുമായി അമ്പലത്തിലെ ശ്രീ കോവിലിനു മുന്നിൽ നിൽക്കുമ്പോൾ ആണ് ഞാനവളെ ആദ്യമായി കണ്ടത് .

വിശക്കുന്നവന് അപ്പമെന്നപൊലെ പ്രണയിക്കുന്നവന് സഹായം എത്തിക്കുന്ന കൂട്ടുകാരനിൽ നിന്നാണ് ഞാനവളുടെ പേര് അറിഞ്ഞത്.

കാലത്തിന്റെ ചെയ്തികൾ ലോകത്തിന്റെ മൂലകളിൽ എത്തിക്കുന്ന ടെലിഫോണ്‍ വഴിയാണ് ഞാനവളെ പരിചയപ്പെട്ടത്‌ .

ജാതിയും മതവും അതിർവരമ്പുകൾ തീര്ക്കുന്ന നാട്ടിൽ അവളും എന്റെ അതെ കുലത്തിൽ പിറന്നവളാണ് എന്നറിഞ്ഞത് മുതലാണ്‌ ഞാൻ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയത് .

അവളുടെ നിഷ്കളങ്കമായ മുഖത്തു വിരിയുന്ന മന്ദഹാസത്തിൽ ഒരു പങ്ക് എനിക്കും ഉണ്ട് എന്നറിഞ്ഞത് മുതലാണ്‌ അവൾ എന്റെ സ്വപ്നത്തിൽ വന്നു തുടങ്ങിയത്.

ശിവപാദം തഴുകി കടന്നു പോകുന്ന ഗായത്രി പുഴയുടെ തീരത്ത് വച്ച് അവൾ തന്റെ കാമുകനെ കുറിച്ച് പറഞ്ഞപ്പോളാണ് ഞാൻ ആദ്യമായി പൊട്ടിക്കരഞ്ഞത് .

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...