Saturday, October 3, 2015

മിനിക്കഥ: : 'പ്രണയവും പരിണയവും'

ഇന്നലെ:-
---------------
പ്രിയ ഗീത മോളെ,

എന്റേത് എന്ന് പറയാൻ അർഹത ഇല്ലെങ്കിലും എന്റേത് ആയി തീരുമെന്ന പ്രതീക്ഷയിൽ മനസ്സിൽ നിരന്തരം താലോലിക്കുന്ന എന്റെ പ്രിയ ഗീത മോളെ ,
നിന്റെ മനസ്സിൽ വേദനയും ,ജീവിതത്തിൽ ശാപവും ആയി ഇനി ഞാൻ വരില്ല .എന്റെ സ്വപ്‌നങ്ങൾ മുഴുവൻ ആയിരം വട്ടം നിനക്ക് എഴുതി അറിയിച്ചത് അല്ലെ? എന്നിട്ടുമെന്
തേ നീ....?
ഇല്ല, എനിക്ക് നിന്നോട് പിണങ്ങാനാവില്ല , പരിഭവവുമില്ല .എങ്കിലും സ്നേഹിക്കപെടാൻ കൊതിക്കുന്നതിനെക്കാൾ അധികമായി സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ഒരു മനസ്സുമായി ഞാൻ ഗീത മോളെ കാത്തിരിക്കും .വരുമെന്ന പ്രതീക്ഷയിൽ .....

എന്ന് നിന്റെ സ്വന്തം സതീഷ്‌.


ഇന്ന് :-
--------
എന്റെ സതീഷേട്ടന് ,

'സ്നേഹം അതിന്റെ അഗാധതയെ വേർപാടിന്റെ വിനാഴിക വരെ അറിയുന്നേ ഇല്ല ' എന്ന ഖലീൽ ജിബ്രാന്റെ വാക്കുകൾ എനിക്ക് മനസ്സിലാവുന്നത് ഇപ്പോളാണ് .
ഇത്രയും കാലം സതീഷേട്ടന്റെ സ്നേഹം കാണാതിരുന്നതിനു ക്ഷമ .ജീവിതത്തിൽ വിലപ്പെട്ട പലതും ഉപേക്ഷിച്ച് സതീഷേട്ടനോടൊപ്പം വരുന്നതിനുള്ള വിഷമം ആയിരുന്നു എനിക്ക് . ഇന്ന് ഞാൻ തയ്യാറാണ് സതീഷേട്ടൻ ഇല്ലാത്ത ഒരു ജീവിതം എനിക്കിനി സങ്കൽപ്പിക്കാൻ പോലുമാവില്ല .എനിക്കയച്ച കത്തുകൾ എന്റെ കൊച്ചു പെട്ടിയിൽ മാത്രമല്ല ,മനസ്സിന്റെ മണി ചെപ്പിലും സൂക്ഷിച്ചു വെക്കും.

എന്ന് ,എന്നും സതീഷേട്ടന്റെ സ്നേഹം കൊതിക്കുന്ന ഗീത

നാളെ :-
---------
"ആരാ അമ്മേ ,അമ്മക്ക് ഇത്രേം കത്തുകൾ അയച്ച ഈ സതീഷേട്ടൻ ??"

"അയ്യോ!! മോളെ, അതൊന്നും എടുക്കല്ലേ അച്ഛൻ ഇല്ലാത്ത നേരത്ത് അമ്മ ആ പഴയ സതീഷ്‌ അങ്കിളിന്റെ കഥ പറഞ്ഞു തരാം "

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...