Saturday, October 3, 2015

നർമം :: അണ്ണാ ഞാൻ പിഴച്ചു പോയോ?

എന്‍റെ ഒരു ട്രെയിന്‍ യാത്ര
----------------------------------------


കുറച്ചു നാളായി തിരുവനന്തപുരം-ഏറണാകുളം-പാലക്കാട് യാത്ര തുടങ്ങിയിട്ട് .ഇത്തവണ പതിവിനു വിപരീതമായി ട്രെയിനില്‍ ആയിരുന്നു യാത്ര .തിരുവനന്തപുരം മുതല്‍ ഏറണാകുളം വരെ .ഒന്നാം തിയതി ആയതിനാലും ,വായിക്കാന്‍ പുസ്തകം ഒന്നും കയ്യില്‍ ഇല്ലാതിരുന്നതിനാലും ആരെ എങ്കിലും കത്തി വച്ച് കൊന്നാലെ യാത്രെ സുഖം ആകുകയുള്ളൂ എന്ന് ഉറപ്പിച്ചു .

ഭാഗ്യത്തിന് സുന്ദരി ആയ ഒരു പെണ്‍കുട്ടിയുടെ അടുത്ത് തന്നെ സീറ്റും കിട്ടി . (കിട്ടിച്ചതാണോ ?).സുന്ദരി എന്ന് വെച്ചാല്‍ നമ്മുടെ സദ്യ ഉണ്ടാക്കുവാന്‍ ചെമ്പിനൊപ്പം കൊണ്ട് വരുന്ന മറ്റൊരു സാധനം ഇല്ലേ?? അതുപോലെ .ആ പേരിട്ടു വിളിക്കാം ..
ഒരു പത്തു അറുപതു കിലോ തൂക്കം ,നല്ല നിറം .ഇത്രെയും പോരെ ..?

ചൂണ്ടയിടാന്‍ തന്നെ തീരുമാനിച്ചു .ഞാന്‍ ഒരു ചെറു പുഞ്ചിരി കൊടുത്തു .
തിരിച്ചു കിട്ടിയ പുഞ്ചിരി കണ്ടപ്പോള്‍ അവാര്‍ഡ് പടത്തിലെ മമ്മുട്ടി ഇതിലും നന്നായി ചിരിക്കാറുണ്ടല്ലോ എന്ന് ഓര്‍ത്തു .

sms ഉം fm ഉകളുടെയും ലോകത്ത് ആയിരുന്നു അവള്‍ .
നമ്മളും കുറക്കരുതല്ലോ എന്ന് കരുതി ഞാന്‍ ഇംഗ്ലീഷ് പേപ്പര്‍ കയ്യില്‍ എടുത്തു .
പത്രം നിറയെ 'pak' 'pak' എന്ന് കണ്ടപ്പോള്‍ ഞാന്‍ എന്റെ പോക്കെറ്റില്‍ തപ്പി .
ട്രെയിനില്‍ കേറുന്നതിനു മുന്‍പ് മേടിച്ച പാന്‍ മസാല ഭദ്രമായി അവിടെ ഇരുപ്പുണ്ട്‌ ..''
എടുത്താലോ !!!?
വേണ്ട കുറച്ചു നേരം കൂടി മാന്യന്‍ ആയി ഇരുന്നു നോക്കാം .

വായിക്കാന്‍ വാര്‍ത്തകള്‍ കുറെ ഉണ്ടായിരുന്നെന്കിലും പത്രം ഇംഗ്ലീഷ് ആയിരുന്നതിനാലും ടെന്നീസ് കളികള്‍ ഒന്നും നടക്കാത്ത സമയം ആയതുകൊണ്ട് ചിത്രങ്ങളും  കുറവായതിനാല്‍ ഞാന്‍ പത്രം മടക്കി .

അവളും sms ഉം fm ഉം പൂട്ടി പുറം കാഴ്ചകള്‍ നോക്കി ഇരിക്കുന്നു .

പെട്ടന്ന് തിരിഞ്ഞു എന്നെ നോക്കി
"will u give that paper?"എന്ന് ചോദിച്ചു .
'കുട്ടി ചൈനീസ് ഭാഷ എനിക്ക് 'വശമില്ല എന്ന് പറയാനാണ് ആദ്യം തോന്നിയത് .
പിന്നെ പേപ്പര്‍ എന്ന് കേട്ടതും കൈ നീട്ടിയതും കണ്ടപ്പോള്‍ പത്രം ചോദിച്ചത് ആണ് എന്ന് മനസ്സില്‍ ആയി .
ഓരോ സ്കൂളില്‍ ഓരോ തരത്തില്‍ ആണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്‌ എന്ന് അപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് പത്രം ഏതാണ്ട് 10 മിനുട്ട് വായിച്ച ശേഷം അവള്‍ അതെടുത്ത് മടിയില്‍ വെച്ചു ..

"എങ്ങോട്ടാണ് പോകുന്നത് ?"
മലയാളത്തില്‍ അവള്‍ എന്നോട് ചോദിച്ചു .
മാന്യന്‍ എന്ന് കരുതി കാണും . പാവം !!!!.
എന്തായാലും എന്റെ ചെറുപ്പം മുതല്‍ ഉള്ള പോളിസി ഇവിടെ വിജയം കണ്ടത് കൊണ്ട് ഞാന്‍ മുന്നോട്ടു പോവാന്‍ തീരുമാനിച്ചു .
അപരിചിതരായ സുന്ദരികളും ആയി അടുത്തിരിക്കുമ്പോള്‍ അവര്‍ മിണ്ടുന്നത് വരെ നമ്മള്‍ മിണ്ടരുത് എന്നാ പോളിസി .

(അത് പറഞ്ഞപ്പോള്‍ ആണ് ഒരു കാര്യം ഓര്മ വന്നത് നാട്ടിലെ പാല്‍ ,പത്രം എന്നിവ വില്‍ക്കുന്ന പയ്യന് പെരിങ്കുളം  എന്ന ഗ്രാമത്തിലെ പെണ്‍കുട്ടിയോട് പ്രേമം .ഉപദേശം എന്റെ വക ,അവനു ഞാന്‍ എന്റെ പോളിസി പറഞ്ഞു കൊടുത്തു .അവള്‍ ഇങ്ങോട്ട് വന്നു മിണ്ടിയാലെ നീ മിണ്ടാവു .അവനു അത് പോര ..ആദ്യം എന്ത് മിണ്ടണം എന്നും കൂടി പറഞ്ഞു കൊടുക്കണം .ഉല്‍സവങ്ങള്‍ ഒക്കെ ഉള്ള ഗ്രമേം ആണ് അവളുടേത്‌ . അതുകൊണ്ട് എന്നാണ് ഉല്‍സവം എന്ന് ചോദിച്ചു തുടങ്ങിക്കോ എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു .പിന്നീടുള്ള ദിവസങ്ങളില്‍ അവളെ കൊണ്ട് മിണ്ടിക്കാന്‍ അവന്‍ ഒരു 10 തവണ എങ്കിലും അവള്‍ക്കു മുന്നിലൂടെ പോകുന്നത് പതിവാക്കി .ഒരു ദിവസം കാലത്ത് പാലും ,പത്രം ആയി ഒരു ചെറുവഴി വരമ്പിലൂടെ സൈക്ലില്‍ വരുകയാണ് നായകന്‍. നായിക കുളിച്ചു ഈറന്‍ ഉടുത്തു എതിരെ വരുന്നു .നായികയുടെ സൌന്ദര്യം മുന്നില്‍ നിന്നും ആവോളം ആസ്വദിച്ച നായകന് പിന്നില്‍ നിന്നും ആസ്വദിക്കാനുള്ള ശ്രേമത്തില്‍ ബാലന്‍സ് തെറ്റി ദാ കിടക്കുന്നു ചെളി ഉള്ള പാടത്തില്‍.... നായകനും പാലും പത്രവും എല്ലാം ..നായികാ തിരിഞ്ഞു നിന്ന് 'അയ്യോ !! വീണു അല്ലെ !!!?' എന്ന് ഒരു ചോദ്യം ..ചെളിപ്പാടത്ത് കിടക്കുന്ന നായകന്‍ വിടുമോ ?അവസരം മുതെലെടുത്ത് ഒരൊറ്റ ചോദ്യം "നിങ്ങളുടെ നാട്ടിലെ ഉല്‍സവം എന്നാ ?"
അതെല്ലാം മറന്നേക്ക്‌ , എന്നിട്ട് ഓടി ചെന്ന് മെഡിമിക്സ് സോപ്പ് വാങ്ങേണ്ട .. ബാക്കി കഥ കേള്‍ക്കു 
)


"എറണാകുളം " ഞാന്‍ മറുപടി കൊടുത്തു
"ഞാനും അവിടെക്ക് തന്നെ " അവളും പറഞ്ഞു .

പാലക്കാടന്‍ ഭാഷയില്‍ "സെയിം പിച്ച് " എന്ന് പറഞ്ഞു ഒരു പിച്ച് കൊടുത്താലോ എന്ന് ആലോചിച്ചു ..

എന്താലായാലും അവള്‍ ഇങ്ങോട്ട് കേറി മിണ്ടിയ സ്ഥിതിക്ക് കുറച്ചു സ്ഥിരം നമ്പരുകള്‍ (വളിപ്പുകള്‍ എന്ന് അസൂയാലുക്കള്‍ ഇറക്കി നോക്കാം എന്ന് തീരുമാനിച്ചു .പക്ഷെ ഒന്നും ഏറ്റില്ല ...

പെണ്ണുങ്ങളുടെ ഹൂമര്‍സെന്‍സ്   കൂട്ടിയോ ഈശ്വരാ എന്ന് ദൈവത്തോട് മനസ്സില്‍ ചോദിച്ചു ..എന്റെ ഏതോ കോമഡി അവള്‍ ഒന്ന് ആസ്വദിച്ചു വന്ന സമയത്ത് ആണ് അവളുടെ മൊബൈല്‍ ബെല്‍ അടിച്ചത് ..

"ഹായ് പപ്പാ .. പാക്കിംഗ് ഒക്കെ കഴിഞ്ഞോ ? കുഞ്ഞുമോള്‍ക്ക് കൊണ്ട് വരാന്‍  പറഞ്ഞത് ഒന്നും മറന്നില്ലല്ലോ ..പപ്പാ ബാറ്ററി ലോ ആണ് .. ഞാന്‍ വീടെത്തി വിളിക്കാം .. പിന്നെ ..."
എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ബാറ്റെറി   വെടി തീരുന്ന ശബ്ദം ..

രാംജിറാവു സ്പീകിങ്ങില്‍ കമ്പളി പോതപ്പേ എന്ന് വിളിച്ചു പറഞ്ഞ തള്ളക്ക് ഇത്രേം ശബ്ദം കാണില്ല ..അത്ര ഉച്ചത്തില്‍ ആയിരുന്നു അവള്‍ സംസാരിച്ചത്‌ .

" എന്റെ പപ്പാ ആയിരുന്നു .അമേരിക്കയില്‍ ആണ് "
വിളിച്ചത് പപ്പാ ആയിരുന്നു എന്ന് അടുത്ത സ്റ്റേഷനിലെ കൊടി  പിടിക്കുന്ന ആള് വരെ അറിഞ്ഞു കാണും എന്ന് പറയണം എന്നുണ്ടായിരുന്നു ..
വേണ്ട ചൂണ്ടയില്‍ കുടുങ്ങി വരുന്നതെ ഉള്ളു , പിണക്കണ്ട എന്ന് കരുതി ..

"തിരുവനതപുരത്ത് ഞാന്‍ഇന്‍ഫോസിസ്‌ ഇല് ആയിരുന്നു . വുഡ്ബി പറഞ്ഞു ഇനി ബാഗ്ലൂർ  ജോബ് സെര്‍ച്ച് ചെയ്യാന്‍ "

ഈശ്വര!! ഇവിടെയും അതെ വുഡ്ബി..ഇവന്‍ തന്നെ ആണോ ലതികയെയും ,സോനയെയും അടിച്ചു മാറ്റിയത് ..

"അവിടൊരു ആൽഫി  ,ഇവിടെ ഒരു ആൽഫി .. ആകെ കൂടി എത്രെ ആൽഫി ഉണ്ടെടാ "
എന്ന് ചന്ദ്രലേഖയില്‍ ഇന്നസെന്റ് പറയും പോലെ
"അവിടൊരു വുഡ്ബി ഇവിടൊരു വുഡ്ബി.. ആകെ കൂടി എത്രെ വുഡ്ബി മാരുണ്ട് "
എന്ന് ചോദിക്കണം എന്ന് തോന്നി ..
എന്തായാലും ലോകത്തുള്ള സകല വുഡ്ബികളെയും മനസ്സില്‍ പ്രാകി ...

കോട്ടയം എത്തിയപോള്‍ വയറില്‍ തൊട്ടു ..
ചെ ച്ചെ !!!... എഴുതാപുറം വായിക്കല്ലേ ..
ഞാന്‍ അവളുടെയോ അവള്‍ എന്റെയോ അല്ല ..
അവള്‍ അവളുടെ വയറില്‍ തൊട്ടു ..

"എനിക്ക് വിശക്കുന്നു , ദെ ആ കടയില്‍ നിന്നും ഒരു ലൈസ് വാങ്ങി വരുമോ ?എന്റെ കയ്യില്‍ ചേഞ്ച്‌ ഇല്ല . ഞാന്‍ തന്നേക്കാം "

അവള്‍ പറയേണ്ട താമസം ഞാന്‍ ചാടി ഇറങ്ങി ..
വല്ലപ്പോളും നാരങ്ങ വെള്ളം കുടിക്കാന്‍ നില്‍ക്കുന്ന സമയത്ത് തലയില്‍ തട്ടുന്ന സാധനം ആണ് ഈ ലൈസ് എന്ന് എനിക്ക് തോന്നി ..
പേര് മറന്നു പോകാതിരിക്കാന്‍ അതുവരെ ആ പേര് പറഞ്ഞുകൊണ്ട് ഞാന്‍ നടന്നു ..
രണ്ടു പാക്കറ്റ് അത് മേടിച്ചപ്പോള്‍ ഒരു ആഗ്രഹം തോന്നി ..
ഒരു ചെറിയ കുപ്പി കൊക്ക - കോള മേടിക്കാന്‍ ..

"ആന്റിയും അറിയട്ടെ നമ്മളും മോഡേണ്‍ ആണ് എന്ന് "
എന്നാ പഴയ പരസ്യം ഓര്‍ത്തപ്പോള്‍ കരുതി കോള കൊണ്ട് പോയാല്‍ അവള്‍ കരുതും ഞാനും മോഡേണ്‍ ആണ് എന്ന് ..

100 രൂപ നോട്ടു കൊടുത്തു ചില്ലറ വാങ്ങി പോക്കെറ്റില്‍ ഇടുമ്പോള്‍ കണ്ണ് നിറഞ്ഞു ''
ഇടപ്പള്ളി ബീവറേജ് വഴി കേരള ഖജനാവില്‍ എത്തേണ്ട പൈസ ആണ് ..!!!

'ട്രെയിനിനടുത്തേക്ക്‌ നടന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ആളെ കണ്ടു ഞെട്ടി...
സകല ധൈര്യവും ചോര്‍ന്നു പോയി ....
ഒരു സി.ഐ.ടി.യു പോര്‍ടെര്‍.
എന്റെ കയ്യിലെ കോള കുപ്പി കണ്ടാല്‍ തീര്‍ന്നു ..
പയ്യെ അത് മറച്ചു വച്ച്
"ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉണരുന്നു "
എന്നാ ഗാനവും പാടി പയ്യെ നടന്നു ..
ഭാഗ്യം അവന്‍ പാട്ട് കേട്ട് രക്തസാക്ഷികളെ  ഓര്‍ത്തു കണ്ണടച്ച് നിന്നത് കൊണ്ട് കോള കുപ്പി കണ്ടില്ല ..

ട്രെയിനില്‍ എത്തി ലൈസ് പാക്കെറ്റ് രണ്ടും അവളെ ഏല്പിച്ചു .
അവള്‍ അതില്‍ ഒരെണ്ണം എനിക്ക് നേരെ നീട്ടി .
"no thaks"
ഞാന്‍ അല്പം നാണത്തോടെ പറഞ്ഞു ..
"no.. please open it"..
ഇങ്ങനെ രണ്ടെണ്ണം ദിവസവും തിന്നിട്ടാവും ഇവളും ഇങ്ങനെ വീര്തിരിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ ഒറ്റ വലി ..
പാതി നിലത്തു പോയോ എന്ന് സംശയിച്ചു , പിന്നെ ആണ് അറിഞ്ഞത് അത് മൊത്തം കാറ്റ് ആയിരുന്നു എന്ന് ..

പണ്ട് 8-am ക്ലാസില്‍ പഠിക്കുമ്പോള്‍ 25 പൈസ കൊടുത്താല്‍ ബി.എസ.എ സൈക്ലില്‍ ഇതിന്റെ 1000 ഇരട്ടി കാറ്റ് നിറച്ചു തരുമായിരുന്നല്ലോ എന്ന് ഓര്‍ത്തു .
അതില്‍ നിന്നും അവള്‍ രണ്ടു മൂന്ന് പീസ് പെട്ടന്ന് തന്നെ തിന്നു .

പിന്നെ ഒരെണ്ണം എടുത്ത് എനിക്ക് നേരെ നീട്ടി...
"നല്ല എരി .. കൊരങ്ങനു വേണോ ? ബാ ബാ ഇത്തിരി ബാക്കി ഉണ്ട് "
പണ്ട് കിലുക്കത്തില്‍ രേവതി പറയുന്ന വാക്കുകള്‍ ആണ് ഓര്മ വന്നത് ..
ക്ഷണനേരം കൊണ്ട് അവള്‍ പാക്കെറ്റ് കാലി ആക്കി പുറത്തേക്കു എറിഞ്ഞു ..


"അന്തി പൊന്‍വെട്ടം കടലില്‍ മെല്ലെ താഴുമ്പോള്‍ "എന്നാ ഗാനവും പാടി ഒരു അന്ധയായ പെണ്ണ് അവിടെ എത്തി ..
"നല്ല ഗാനം അല്ലെ ? റിയാലിറ്റി ഷോയിൽ  ആയിരുന്നെങ്കിൽ  ഞാന്‍ ഒരു 10 എസ് .എം.എസ് എങ്കിലും അയച്ചേനെ"
അവള്‍ പറഞ്ഞു ചിരിച്ചു .

ആ പെണ്ണ് അടുത്തെത്തിയപ്പോള്‍ അവള്‍ എന്നോട് വീണ്ടും ചേഞ്ച്‌ ആവശ്യപെട്ടു ..
ഇവള്‍ ഗൃഹലെക്ഷ്മി വായനക്കാരി തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു (പരസ്യം ഓര്‍ക്കുക :"ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്‌ )

ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങിയപ്പോള്‍ ഞാന്‍ കോള പൊട്ടിക്കാന്‍ ഒരു ശ്രേമം നടത്തി .അതിലും എയര്‍ ആയിരുന്നതിനാല്‍ എന്റെ പാന്റ്സിലും വീണു .അവിവാഹിതന്‍ ആയ ഒരു ചെറുപ്പക്കാരന്‍ ആയിരുന്നതിനാല്‍ അവളെ ഹരികൃഷ്ണന്‍ എന്ന സിനിമയിലെ ജൂഹി ചൌള ആക്കാന്‍ വിടാതെ ഞാന്‍ തന്നെ അതെല്ലാം തുടച്ചെടുത്തു ..

പിന്നെ രണ്ടു പേരും അല്പം ഒന്ന് മയങ്ങി .
ഏറണാകുളം എത്താറായപ്പോള്‍ അവള്‍ എന്റെ ഇടതു കയ്യില്‍ കയറി പിടിച്ചു ..
'ഈശ്വര ഇവള്‍ ഇതെന്തിനുള്ള പുറപ്പാടില്‍ ആണ് ..?നിനക്കും ഇല്ലേ അച്ഛനും ആങ്ങളമാരും'
എന്ന് ചോദിക്കണം എന്ന് കരുതിയത്‌ ആണ് ..
മുന്നില്‍ ഇരിക്കുന്ന കിളവന്‍ തുറിച്ചു നോക്കുന്നു .
പോലീസ് സ്റ്റേഷനില്‍ കയറിയ വെളിയം ഭാര്‍ഗവന്റെ അതെ നോട്ടം ..
അവള്‍ കൈ പിടിച്ചു ഉയര്‍ത്തി സമയം നോക്കി പറഞ്ഞു
"ohh!! my god.. ഒരു പാട് വൈകി .."

ഇറങ്ങാന്‍ നേരം ഒന്നും പറയാതെ അവള്‍ എഴുനേറ്റപ്പോള്‍ ഞാന്‍ എന്റെ വിസിറ്റിംഗ് കാര്‍ഡ് നീട്ടി .
അത് മേടിച്ചു ബാഗില്‍ വച്ച് തിരികെ നടന്ന അവളോട്‌
"ഒരു നന്ദി എങ്കിലും പറയുന്നില്ലേ ?"എന്ന് വെറുതെ ഞാന്‍ ചോദിച്ചു .
"നന്ദിയോ ? എന്തിനു ?"

"ഇന്നലെ തിന്ന പപ്പട വടയ്ക്ക് !!"
കാബൂളി വലയില്‍ ഇങ്ങനെ ഇന്നസെന്റ് പറയും പോലെ എന്റെ കയ്യില്‍ നിന്നും മേടിച്ചു തിന്ന കാര്യം ഓര്‍മ്മപെടുത്താന്‍ തുനിഞ്ഞില്ല .

"അല്ല , ചുമ്മാ ഒരു കമ്പനി തന്നില്ലേ !! ഇത്രേം നേരം .. അതിനു !!!"
അവള്‍ ഒന്ന് പുന്ചിരിച്ചു ..

"ur number please...?"ഞാന്‍ ചോദിച്ചു (എനിക്ക് അറിയാവുന്ന ഇന്ഗ്ലിഷില്‍ )

"994647...." അവള്‍ നമ്പര്‍ പറഞ്ഞു

യാത്ര പറഞ്ഞു പിരിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ ഇടപ്പള്ളിയില്‍ എത്തി ..അവള്‍ വീടെത്തി മൊബൈല്‍ ചാര്‍ജ് ചെയ്തു പപ്പയെ ഒക്കെ ഒന്ന് വിളിക്കട്ടെ എന്ന് വിചാരിച്ചു കാത്തിരുന്നു ..ഒരു ഒന്‍പതു മണി ആയപ്പോള്‍ ഞാന്‍ അവളെ വിളിച്ചു ..ഒരു പെണ്ണാണ്‌ എടുത്തത്‌ , പറഞ്ഞത്
"ഈ നമ്പര്‍ നിലവിലില്ല .. ദയവായി നമ്പര്‍ പരിശോധിക്കുക "

അമളി പറ്റിപ്പോയ ഞാന്‍ എന്റെ കൂട്ടുകാരിയെ വിളിച്ചു .
അവള്‍ ആദ്യം ചോദിച്ചത് ദേഹത്ത് സ്പര്‍ശിച്ചോ എന്നാണ് ..
yes എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എത്രെ തവണ എന്ന് അടുത്ത ചോദ്യം ..
സമയം നോക്കാന്‍ കയ്യില്‍ പിടിച്ചത് ഞാന്‍ ഓര്‍ക്കുന്നു .ലൈസ് കൊടുക്കമ്പോളും  ,പത്രം കൊടുക്കമ്പോളും ,കോള കൊടുക്കമ്പോളും മുട്ടിയോ എന്ന് ഓര്‍മ്മയില്ല എന്ന് ഞാന്‍ അവളോട്‌ പറഞ്ഞു ..
പക്ഷെ എല്ലാം കേട്ട അവള്‍ പറയുന്നു ,ഞാന്‍ പിഴച്ചു പോയി എന്ന് ..
അണ്ണന്മാരെ പറയു ഞാന്‍ പിഴച്ചു പോയോ ?
എന്നിട്ട് വേണം എനിക്കിനി ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ...


വാല്‍കഷണം : എന്നെ പറ്റിച്ചു കടന്നു പോയ കുട്ടി, ഇവിടെ എവിടെ എങ്കിലും ഉണ്ടെകില്‍ ഒന്ന് ആശ്വസിപ്പിക്കാന്‍ എങ്കിലും  വിളിക്കൂ. 

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...