Saturday, October 3, 2015

നർമം ::ലൈക്കും ഷെയറും പിന്നെ കമന്റും

പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ ലോകത്ത് ആണായി പിറന്നത്‌ ഭാഗ്യം ആയി ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട് . 
പീഡനങ്ങളില്‍ നിന്നും ഉള്ള രക്ഷ മാത്രം അല്ല , 
ആണുങ്ങള്‍ക്ക് പരസ്യമായി റോഡ്‌ സൈഡില്‍ നിന്ന് മൂത്രം ഒഴിക്കാം,
 ഷാപ്പില്‍ കിടന്നുറങ്ങാം , 
സെക്കന്റ്‌ ഷോ പടം കഴിഞ്ഞു വരുമ്പോള്‍ കൂടതല്‍ സ്ഥലങ്ങളില്‍ വായു പ്രവാഹം ഉണ്ടാവാന്‍ മുണ്ട് അഴിച്ചു തലയില്‍ കെട്ടാം.... 
അങ്ങനെ എന്ത് കൊണ്ടും പെണ്ണുങ്ങള്‍ക്ക്‌ ചെയ്യാന്‍ പറ്റാത്തത് പലതും, അതുപോലെ അവര്‍ക്ക് കിട്ടാത്തത് പലതും ആണുങ്ങള്‍ക്ക് കിട്ടും എന്നായിരുന്നു എന്റെ ധാരണ .

                             എന്നാല്‍ ഫേസ്‌ബുക്കില്‍ കയറിയതോടെ ഈ ധാരണ ഞാന്‍  മിഥ്യാധാരണ ലിസ്റ്റിലേക്ക് മാറ്റി . ആ ലിസ്റ്റില്‍ ഉള്ള ചിലത് ദാ ഇതൊക്കെ ആണ് - ഒരിക്കല്‍ മുരളി മുഖ്യമന്ത്രി ആവും, മമ്മുട്ടിയും മോഹന്‍ലാലും  അഭിനയംനിര്‍ത്തും, കപ്പാസിറ്റി കൂടിയ കുടിയന്മാര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ മദ്യം കൊടുക്കും   ഇതൊക്കെ .....-

പറയാന്‍ കാരണം ഉണ്ട് .നമ്മള്‍ അഹോരാത്രം കഷ്ടപ്പെട്ട് എന്തൊക്കെ കാട്ടികൂട്ടിയാലും ഒരു ലൈക്കും ഷെയറും മൈ..*** ഉം കിട്ടാന്‍ പോണില്ല .മറിച്ച്‌ ഈ പെണ്ണുങ്ങള്‍ ഒരു "ഗുഡ് മോര്‍ണിംഗ് " എഴുതിയാല്‍ തന്നെ വരും ആയിരം ലൈക്ക് . ഗുഡ് മോര്‍ണിംഗ് എന്ന വാക്ക് ഹിമാലയത്ത് പോയി തപസ്സു ചെയ്തു അവള്‍ ഉണ്ടാക്കിയതാണോ എന്ന് തോന്നി പോകും അതൊക്കെ കണ്ടാല്‍. 

ഇനിയും ചില ഉദ :

     ഒരുത്തി ആറ്‌ പെണ്ണുങ്ങളും ചേര്‍ന്ന് ടൂര്‍ പോയതിന്റെ പടം ഇട്ടു , ഫേസ് ബുക്കില്‍ . അതില്‍ ഒരെണ്ണത്തിന്റെ കാപ്ഷന്‍ ഇങ്ങനെ :-"ഇടതു നിന്നും അഞ്ചാമത് ഞാന്‍, പിന്നെ മഞ്ജു,ദീപ,ശാലിനി , ഗോപിക"

പിന്നാലെ വന്ന കമന്റ്സ്  കേള്‍ക്കണ്ടേ ?!!!!
"വവ് !! നൈസ് ഡാ ...!"
"യു ലുക്ക്‌ സ്മാര്‍ട്ട്‌ ഇന്‍ ദിസ്‌ ഡാ.."
"നൈസ് ടു സീ യു ഹിയര്‍.. യു ആരെ ലൈക്‌ ഐശ്വോര്യറായ് ഡാ"

അങ്ങനെ പോകുന്നു കുറെ എണ്ണം.. ഇതില്‍ ഇപ്പോള്‍ എന്താ ഉള്ളെ എന്നാണോ ?
ആ ഫോട്ടോയില്‍ ആകെ മൂന്ന് പേരെ ഉണ്ടായിരുന്നുള്ളൂ .. കമെന്റ് ഇടും മുന്നേ കാപ്ഷന്‍ എങ്കിലും വായിചൂടെ ഇവന്മാര്‍ക്ക് ..

     ഇനി ഒരെണ്ണം :

ഒരുത്തന്‍ കഷ്ട്ടപെട്ട് ഒരു ബ്ലോഗ്‌ എഴുതി . നന്നായിട്ടുണ്ടെന്ന് കൂട്ടുകാര്‍ പറഞ്ഞു . ബ്ലോഗിന്റെ ലിങ്ക് ഫേസ്ബുക്കില്‍ കൊടുത്തു . ബലിക്കാക്ക വരുന്നതും നോക്കി കടല്‍ തീരത്ത് ഇരിക്കും പോലെ ഷെയറും ലൈക്കും വരുന്നതും നോക്കി ഇരുപ്പായി ... എവിടെ? ആര്  വരാന്‍ ?
ഒടുവില്‍ ആശാന്‍ തന്നെ ഒരു 'ഫീമൈല്‍ പ്രൊഫൈല്‍" ഉണ്ടാക്കി അവന്റെ ബ്ലോഗിന്റെ താഴെ ഉള്ള  കമന്റില്‍ ക്ലിക്ക് ചെയ്ത്‌ ഒന്ന് "അപ്പി" ഇട്ടു . മനസ്സിലായില്ലേ ..? ഒരു മഞ്ഞ ഉണ്ട , സ്മൈലി..

ദാ വരുന്നു അതിനു ആയിരം ലൈക്കും മുന്നൂറു കമന്റും . അവന്റെ ബ്ലോഗിന് അല്ല ആ മഞ്ഞ ഉണ്ടക്ക്‌. അതിനു ശേഷം അവന്‍ നെറ്റില്‍ കേറി ഇല്ല എന്നാണ് അറിവ് .

വാല്‍കഷണം : ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കും , എന്നിട്ട് ആരും കാണാതെ തലയില്‍ മുണ്ടിട്ട്‌  അമ്പലത്തില്‍  പോകുകേം ചെയ്യും എന്ന് കമ്മ്യുണിസ്റ്റ് നേതാവിനോട് ശ്രീനിവാസന്‍ പറയുന്നപോലെ എനിക്കും ഒരു കാര്യം പറയാനുണ്ട് :-"എന്റെ ബ്ലോഗില്‍ കമെന്റ് ഇടാന്‍ സമയം ഇല്ല എന്ന് പറഞ്ഞു പെണ്ണുങ്ങളുടെ ബ്ലോഗില്‍ കയറി കമന്റ്‌ ഇട്ട ആരെ എങ്കിലും കണ്ടാല്‍ പേരും നാളും ബ്ലോഗും കമന്റും ലിങ്കും സഹിതം ഞാന്‍ അപമാനിക്കും .. തീര്‍ച്ച"

No comments: