Wednesday, March 21, 2012

നർമം :ദേശാഭിമാനിയും ഷിറ്റും !!

എല്ലാവര്‍ക്കും ഓരോ ശീലങ്ങള്‍ ഉണ്ടോവും. ചിലതിനെ മറ്റു ചിലര്‍ ദുശ്ശീലങ്ങള്‍ എന്ന് വിളിക്കും എന്ന് മാത്രം .

എന്റെ പല ശീലങ്ങളില്‍ ഒന്നിന്നെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത് , ശീലം ആണോ ദുശ്ശീലം ആണോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.

സത്യം പറയാലോ , എന്റെ (ദു)ശീലം കാരണം മൂന്ന് ദിവസ്സം ആയി ശരിക്കും ഒന്ന് "അപ്പി" ഇട്ടിട്ട്‌. കാരണം കാലത്ത് നല്ലപോലെ ഒന്ന് വെളിക്കു  ഇരിക്കണം എങ്കില്‍ പത്രം വേണം . മൂന്ന് ദിവസം ആയി പത്രക്കാര്‍ സമരം തുടങ്ങിയിട്ട്. 
അതില്‍ പിന്നെ എന്റെ "കാര്യങ്ങളും" അവതാളത്തില്‍ ആയി .

എന്തായലും ഇന്ന് എങ്ങനെ എങ്കിലും നടത്തിയേ ഒക്കു എന്ന് ആലോചിച്ചു തല പുകച്ചപ്പോള്‍ ആണ് നമ്മുടെ ദേശാഭിമാനി പത്രത്തെ സമരക്കാര്‍ ഒഴിവാക്കിയ കാര്യം അറിഞ്ഞത് . കേട്ടപാതി കേള്‍ക്കാത്ത പാതി പത്രം വാങ്ങി തിരകെ എത്തി . മൂന്ന് ദിവസത്തെ പെന്റിംഗ് ഉള്ളതുകൊണ്ട് മൂന്ന് ദിവസത്തെ പത്രവും വാങ്ങി. (മൂന്ന് ദിവസത്തെ പത്രം ഒക്കെ വാങ്ങാന്‍ കിട്ടുമോ എന്നാ ചോദ്യം വേണ്ട ... ദേശാഭിമാനി മൂന്ന് മാസത്തെ വരെ കിട്ടും !!).    

മൂന്ന് ദിവസത്തെ പത്രവും ആയി കക്കൂസില്‍ കയറി . മണിക്കൂര്‍ രണ്ടു കഴിഞ്ഞു , മൂന്ന് ദിവസത്തെ പത്രവും വായിച്ചു തീര്‍ന്നു , എന്നിത് ഒരു ഗ്രാം ഷിറ്റ് പോലും പുറത്തു വന്നില്ല .. ഇതിനിടയില്‍ വീട്ടുകാര്‍ രണ്ടു മൂന്ന് തവണ വാതിലില്‍ മുട്ടി . അപ്പി ഇടാന്‍ പറ്റാതെ ഞാന്‍ എങ്ങാനും അത്മഹത്യ ചെയ്‌താല്‍ അതിന്‍റെ നാണക്കേട്‌ അവര്‍ക്ക് കൂടി കാണില്ലേ എന്ന് ഓര്‍ത്തിട്ടാവും വാതിലില്‍ മുട്ടിയത്‌ .

ഒടുവില്‍ രണ്ടര മണിക്കൂര്‍ പരിശ്രെമം വിഫലം ആയപ്പോള്‍ ഞാന്‍ പുറത്തിറങ്ങി . വെറുതെ ഒന്ന് നെറ്റില്‍ പരതാന്‍ തീരുമാനിച്ചു. സെര്‍ച്ച് ചെയ്തത്   ഇങ്ങനെ "ദേശാഭിമാനിയും ഷിറ്റും !!" ഉടനെ വന്നു ഉത്തരം 

"ദേശാഭിമാനി വായിച്ചാല്‍ ഷിറ്റ് വരെ ദഹിക്കും എന്നതിനാല്‍ കക്കൂസില്‍  പോകേണ്ട ആവശ്യം വരുന്നില്ല - നാഷണല്‍ ഷിറ്റ് റിസര്‍ച് ഓര്‍ഗനൈസേഷന്‍"

വാല്‍കഷണം :- പത്ര സമരം  ആഹ്വാനം ചെയ്തവരോടു ഒരു വാക്ക്, കഴിഞ്ഞ രണ്ടു ദിവസം ആയി ഞാന്‍ ഓഫീസില്‍ പ്രയോഗിക്കുന്ന "ആറ്റംബോംബുകള്‍" മൂലം അവശത അനുഭവിക്കുന്ന എന്റെ ഓഫിസിലെ ജീവനക്കാരുടെ മുന്നില്‍ പെടാതെ നോക്കുക ..

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...