Saturday, October 3, 2015

നർമം :വഴി മാറിയെത്തിയ പ്രണയിനി ജീവിത സഖി ആയി

മലയാള മനോരമ പത്രം ' വാലന്റൈൻ അനുഭവ കുറുപ്പ് മസ്തരത്തിൽ രണ്ടാം സമ്മാനം നേടിയ എന്റെ ലേഖനം 
-------------------------------------------------------------

കോളേജിൽ പഠിക്കുന്ന സമയത്ത് ഒരുപാട് തേടി നടന്നിട്ടും പ്രണയിക്കാൻ അവസരം കിട്ടാതെ വന്നപ്പോൾ പ്രണയദിനം
കരിദിനം ആയി ആചരിച്ച ചുരുക്കം ചില ആളുകളിൽ ഒരാളായിരുന്നു ഞാനും . പഠനം കഴിഞ്ഞതോടെ പ്രണയത്തിലെ
ബ്രഹ്മചര്യത്തം അവസാനിപ്പിച്ച്‌ ഞാനും പ്രണയിക്കാൻ ഇറങ്ങി . ആര് ? എവിടുന്നു? എന്ന ചോദ്യവും ആയി കാലം കഴിച്ചു കൂട്ടി.

ഒടുവിൽ എന്നും കാലത്ത് ഒരു ചിരി സമ്മാനിക്കുന്ന പാലക്കാട്‌ കല്യാണ്‍ സില്ക്സിലെ സെയില്സ് ഗേൾ എന്റെ മനസ്സ് കീഴടക്കി .
2010 വാലന്റൈൻ ദിനത്തിന്റെ തലേന്ന് ഒരു കാർഡ്‌ വാങ്ങി അവൾക്കു നല്കാൻ തന്നെ തീരുമാനിച്ചു . നഗരത്തിലെ പ്രധാന കാർഡ്‌ ഷോപ്പിൽ നിന്നും ഒരു കാർഡ്‌ വാങ്ങി ബാഗിൽ വച്ച് പൈസ കൊടുക്കുമ്പോൾ കണ്ണ് നിറഞ്ഞു , ആലത്തൂര് ബീവറെജ് വഴി കേരള ഖജനാവിൽ എത്തേണ്ട പൈസ ആണ് .

വീട്ടിലെത്തി കാർഡ്  തുറന്നു വായിച്ചു , ഇംഗ്ലീഷ് ഡിക്ഷണറി  ഉണ്ടാക്കിയവനു പോലും മനസ്സിലാകാത്ത വാക്കുകൾ . പിന്നെ, മീശമാധവനിലെ ജഗതിയെ പോലെ കണ്ണിൽ ഈർക്കിലിയും കാലിൽ ഒരു ചെമ്പ് വെള്ളവുമായി ഇരുന്നു ഉറക്കം ഒഴിച്ചു ലോകത്തുള്ള
സകല സോഷ്യൽ നെറ്റ്വർക്ക്‌കളും തപ്പി കുറെ നല്ല സാഹിത്യ വാചകങ്ങൾ എന്റേത് ആയി ചേർത്തു . പേര് അറിയാത്തത് കൊണ്ട്
'എന്റേത് ആവും എന്ന് കരുതി ഞാൻ താലോലിക്കുന്ന എന്റെ പ്രിയപ്പെട്ടവളെ ' എന്നു പറഞ്ഞാണ് തുടങ്ങിയത് .

പിറ്റേന്ന് നേരം വെളുത്ത ഉടൻ പതിവില്ലാത്ത കുളി, പല്ല് തേപ്പ് എന്നിവയൊക്കെ കഴിഞ്ഞ് നേരെ കല്യാണ്‍ സിൽക്സ്‌ലേക്ക് വച്ച് പിടിച്ചു . അവൾ ഒഴികെ ബാക്കി എല്ലാവരും ഹാജർ. കയറിയതല്ലേ , വെറും കയ്യോടെ ഇറങ്ങുന്നത് മോശം അല്ലെ എന്ന് കരുതി ഒരു
ഷർട്ട്‌ പീസ്‌ വാങ്ങി ഇറങ്ങി . പിന്നെയും മണിക്കൂറുകൾ ഇടവിട്ട്‌ ഷോപ്പിൽ കയറി കൊണ്ടിരുന്നു . ഒടുവിൽ ഒഴിഞ്ഞ മനസ്സും നിറഞ്ഞ
ബാഗും ആയി (ഓരോ തവണ കേറുമ്പോളും  ഓരോ സാധനം വച്ച് വാങ്ങിയിരുന്നു ) അവിടുന്നും പടിയിറങ്ങി.

ഒടുവിൽ നിരാശ അകറ്റാനുള്ള മരുന്ന് 'സുര്യ ബാറിൽ ' നിന്നും കഴിച്ച ശേഷം ആണ് ഒരു കാര്യം ഓർമ  വന്നത്, ഓഫീസിൽ അത്യാവശ്യം ആയി കൊടുക്കാൻ ഉള്ള ഒന്ന് രണ്ടു ഫയൽസ് എന്റെ കൈയ്യിൽ  ആണ് എന്ന കര്യം. ബാഗിൽ നിന്നം അതൊക്കെ വലിച്ചെടുത്ത് ഒരു കവറിൽ ആക്കി കൂടെ വർക്ക് ചെയ്യുന്ന പാർവതിയുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞ് നഗരം വിട്ടു.

ഒരു അര മണിക്കൂർ കഴിഞ്ഞു കാണും പാർവതിയുടെ കോൾ , ഉടനെ കല്യാണ്‍ സിൽക്സിൽ എത്താൻ. മനസ്സിൽ ഒരു ലഡ്ഡു പൊട്ടി.
വാചകം അടിക്കാൻ  എന്നേക്കാൾ മിടുക്കിയായ പാർവതി എല്ലാം ശരി ആക്കി തരാനായിരിക്കുമോ? അവിടെ എത്തും വരെ പൂരത്തിന്
പടക്കം പൊട്ടും കണക്കു ലഡ്ഡു പൊട്ടി കൊണ്ടിരുന്നു .

ചെല്ലുമ്പോൾ ഷോപ്പിന്റെ മുന്നിൽ  തന്നെ പാർവതി നിൽപ്പുണ്ട് , കയ്യിൽ ഒരു പുതിയ വിലകൂടിയ ഒരു ഷർട്ട് . അടുത്ത് വന്നു പറഞ്ഞു

"എനിക്ക് എഴുതാൻ സാഹിത്യമൊന്നും അറിയില്ല ,എന്തായാലും ആ ഗിഫ്റ്റ് എനിക്ക് ഇഷ്ട്ടപെട്ടു . അതിനു പകരം ഇതാ എന്റെ വക ഗിഫ്റ്റ് . "

അപ്പോൾ ആണ് കാര്യം മനസ്സിലായത് , ഫയലുകൾ കൊടുക്കുന്ന കവറിൽ ആ കാർഡും കയറിയിരുന്നത് ഞാൻ അറിഞ്ഞിരുന്നില്ല . പിന്നെ കല്യാണ്‍ സില്ക്സിലെ പെണ്‍കുട്ടിയുടെ പേര് അറിയാതിരുന്നത്‌ കൊണ്ട് 'എന്റേത് ആവും എന്ന് കരുതി ഞാൻ താലോലിക്കുന്ന എന്റെ പ്രിയപ്പെട്ടവളെ ' എന്ന് തുടങ്ങിയത് കൊണ്ട് ഇവൾക്ക് ഉള്ളതാണ് ആ കാർഡ്  എന്ന് കരുതി. 

ഒടുവിൽ അങ്ങനെ വഴി മാറിയെത്തിയ പ്രണയിനി ജീവിത സഖി ആയി .

വാൽകഷണം :ഇപ്പോൾ ഞങ്ങളുടെ പ്രിയ അമേയമോൾക്ക്‌ വേണ്ടി ഡ്രസ്സ്‌ എടുക്കാൻ കല്യാണ്‍  സിൽക്സിൽ പോകുന്ന സമയത്തും ഞാനും പാർവതിയും ആ അജ്ഞാത സുന്ദരിയെ തിരയാറുണ്ട് . എവിടെ .... !!! ഒരു പിടിയും ഇല്ല...

2 comments:

Suresh said...

appo athaanu kaaryam ................:)

Suresh said...

appo athaanu kaaryam ................:)

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...