പത്താംക്ലാസ്സില്‍ നല്ലൊരു ശതമാനം മാര്‍ക്ക് വാങ്ങിയശേഷം പ്രീഡിഗ്രിക്ക് ചേര്‍ന്നത് നെന്മാറ എന്‍.എസ്.എസ്. കേളേജില്‍ ആയിരുന്നു.
മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ക്ലാസിലെ നാലാം റാങ്കുകാരനാണെങ്കിലും മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള കൂടുമാറ്റം ശരിക്കും അസ്വസ്ഥനാക്കി..
ടെന്‍ഷനടിച്ചപോലെ ആദ്യ ദിനത്തിലെ ആദ്യക്ലാസ്സില്‍ എത്തിയത് ഇംഗ്ലീഷ് ടീച്ചര്‍. പതിവ് ചടങ്ങായ പരിചയപ്പെടല്‍ എന്ന ''സെല്‍ഫ് ഇന്‍ട്രഡക്ഷന്‍'' എന്ന ചടങ്ങാരംഭിച്ചു.
മുന്‍ബെഞ്ചില്‍ മുന്നിലിരുന്നവന്‍ തുടങ്ങി. അവന്‍ ഏതാണ്ട് ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് മീഡിയം ആയിരുന്നു എന്ന് തോന്നുന്നു.
അര്‍ണോബിനെ പോലെ അവന്‍ പറഞ്ഞ വാക്കുകള്‍ എനിക്കുമാത്രമല്ല അവന്‍െറ തൊട്ടുമുന്നില്‍ ഇരുന്നവര്‍ക്ക്പോലും മനസ്സിലായിക്കാണാന്‍ വഴിയില്ല. എന്നാലും അവന്‍ പറഞ്ഞ ''I Have Two siblings '' എന്നതിലെ സിബ്ലിംഗ്സ് എന്ന വാക്ക് എല്ലാവരും ഏറ്റുപിടിച്ചു.
പലരും രണ്ടും മൂന്നും സിബ്ലിംഗ്സ് ഉണ്ടെന്ന് കാച്ചുന്നു. എന്തിന് ഒരു പെണ്ണ് മൂന്നെണ്ണം ഉണ്ടെന്ന് വരെ പറഞ്ഞു.
എന്തായാലും ഒന്നുകൂടി കൈകൊണ്ട് ഉറപ്പ് വരുത്തി രണ്ടെണ്ണം(സിബ്ലിംഗ്സ്) ഉണ്ടെന്ന് പറയാന്‍ ഞാനും തീരുമാനിച്ചു.
എന്‍റെ ഊഴം എത്തിയപ്പൊ ഞാനും ക്ലാസ്സിലെ പ്ലാറ്റ്ഫോമില്‍ കയറി സെല്‍ഫ് ഇന്‍ട്രഡക്ഷന്‍ പറഞ്ഞു, രണ്ട് സിബ്ലിംഗ്സ് ഉണ്ടെന്ന കാര്യവും.
'' സിബ്ലിംഗ്സ് ഇപ്പൊ എവിടെ? എന്തു ചെയ്യുന്നു ? '' എന്നെങ്ങാനും ടീച്ചര്‍ ചോദിച്ചിരുന്നേല്‍ ചിലപ്പം ഞാനെന്‍െ സിബ്ലിംഗ്സിനെ പുറത്തെടുകയും ചെയ്തേനെ നാണം കെട്ടുപോകുകയും ചെയ്തേനെ ഞാനും ടീച്ചറും കുട്ടികളും... എല്ലാരുടേയും ഭാഗ്യം അങ്ങനെ ചോദിക്കാതിരുന്നത്.
No comments:
Post a Comment