Thursday, September 21, 2017

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 6


പുള്ളോട് കാരുടെ സ്വകാര്യ അഹങ്കാരമാണ് ഗായത്രിപുഴ.
നിളയുടെ കൈവരിയായ ഈ ഗായത്രിപുഴയാണ് പുള്ളോട്ടില്‍ വെള്ളമെത്തിക്കുന്നത്.
മൂന്ന് തടയണകള്‍ (ചെക്ഡാമുകള്‍) വഴി വെള്ളം തടഞ്ഞ് നിര്‍ത്തി ആവശ്യമായ ജലം ഇതില്‍ നിന്നും സംഭരിക്കുന്നു.
ചെക്ഡാമുകള്‍ വരുന്നതിനുമുമ്പ് കുത്തിയൊഴുകുന്ന പുഴയായിരുന്നു ഗായത്രി.
ആ ഒഴുക്കിലാണ് ഞാനടക്കമുള്ള പുള്ളോടുകാര്‍ നീന്തല്‍ പഠിച്ചത്.
ചെറിയ ചില്ലകളും, തേങ്ങയും, തെങ്ങോലയുമൊക്കെ ഒഴുകിയകലുന്ന കുത്തൊഴുക്കില്‍ പഠിച്ച നീന്തലാണ് ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഓരോ പുള്ളോട് കാരനേയും പ്രാപ്തനാക്കിയതും.
കച്ചവട താത്പര്യത്തോടെയുള്ളവാട്ടര്‍ തീം പാര്‍ക്കുകളായ വീഗാലാന്‍റും വണ്ടര്‍ലയും ഒക്കെ വരുന്നതിനൊക്കെ എത്രയോ മുമ്പുതന്നെ ഭയപ്പെടുത്തുന്ന ഒരുപാട് റൈഡുകള്‍ ഞങ്ങള്‍ക്ക് കുതിച്ചുപായുന്ന ഗായത്രിയിലുണ്ടായിരുന്നു....
ഇന്ന് മണലുകല്‍ അന്യം നിന്നുപോയ ഗായത്രിയുടെ ഇരുകരകളിലും പണ്ട് മധ്യവേനലവധിക്ക് ചെറിയ കുഴികളെടുത്ത് (ചേണിമാന്തി കുളി എന്നാണ് പേര്) ആ വെള്ളത്തിലാണ് കുളിച്ചിരുന്നത്.
തുലാമാസം ഒന്നുമുതല്‍ തുലാമാസത്തിലെ കറുത്തവാവ്
(ദീപവലി- വാവ് ഉത്സവം) വരെ നീളുന്ന പുലര്‍ച്ചയെള്ള 'തുലാക്കുളി' ഓരൊ പുള്ളോടുകാരനും മറക്കാനാവാത്ത അനുഭവം തന്നെയാണ്.
ചൂട്ടും ചൂളമടിയും ഒക്കെയായെത്തുന്ന കുട്ടിപ്പട്ടാളങ്ങളുടെ ചെറുസംഘങ്ങള്‍ തലകുത്തിമറിഞ്ഞും നീന്തിതിമര്‍ത്തും നേരം വെളുത്തേ കുളികഴിഞ്ഞ് വീടുകളിലെത്താറുള്ളൂ..
ഗായത്രിപുഴയിലെ കുളികഴിഞ്ഞ് ശിവഭഗവാനെ തൊഴുത് പ്രസാദവും വാങ്ങി വീട്ടിലെത്തുമ്പോഴുള്ള മനസ്സിന്‍റെ കുളിര്‍മ പറഞ്ഞറിയിക്കാന്‍ കഴിയാത്താണ്.
കര്‍ക്കിട മാസത്തിലെ വാവുബലി ദിവസം മാത്രമാണ് ഞങ്ങള്‍ക്ക് മാത്രമായി ഗായത്രിപുഴയെ ലഭിക്കാതെ വരുക. പുറത്തുനിന്നും ബലിയിടാനെത്തുന്നവര്‍ക്കായി അമ്പലം വക പ്രത്യക സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ആ ദിവസം അസാമാന്യ തിരക്ക് ഗായത്രിപുഴയെ കയ്യേറുന്ന ദിവസം.
''വെള്ളാര പൂമലമേലെ
പൊന്‍കിണ്ണം നീട്ടി നീട്ടി...''
എന്ന വരവേല്‍പ് സിനിമയിലെ ഗാനം മോഹന്‍ലാലും രേവതിയും പാടി അഭിനയിച്ചത് അമ്പലപരിസരത്തുള്ള ഈ ഗായത്രിപുഴയിലായിരുന്നു.
കൊല്ലങ്കോടോ അതിനപ്പുറമോ എവിടെനിന്നോ ഉത്ഭവിച്ച് ഭാരതപ്പുഴയുടെ കൈവരിയായി ഒഴുകി മായന്നൂര്‍ വച്ചാണ് ഗായത്രിപുഴ ഭാരതപുഴയോട് ചേരുന്നത് എന്ന കഥയൊന്നും പുള്ളോടുകാര്‍ക്ക് അറിയില്ലായിരിക്കാം....
പക്ഷേ ഒന്നറിയാം ഇരവഴിഞ്ഞിപുഴ അറബികടലിനുള്ളതാണപോലെ കുനിശ്ശേരി മുതല്‍ തൃപ്പാളൂര്‍ വരെയുള്ള ഗായത്രിപുഴ പുള്ളോടുകാരുടെ മാത്രമാണെന്ന സത്യം.

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...