Thursday, July 1, 2021

സ്ത്രീധനവും എന്റെ ഭാര്യയും



ശ്രീധനത്തിന്റ പേരിൽ നടക്കുന്ന പ്രേശ്നങ്ങൾ ആണല്ലോ ഇപ്പൊ മുഴുവൻ നടക്കുന്നത്.


ഒന്നര ഏക്കർ സ്ഥലവും നൂറു പവനും പത്തു ലക്ഷം രൂപയുടെ കാറും കിട്ടിയിട്ടും ചെറുക്കൻ പെൺകുട്ടിയെ തല്ലാറുണ്ട് എന്ന് കേട്ടപ്പോ ആണ് എന്റെ കാര്യം ഓർത്ത് സങ്കടം വന്നത്. ഇവിടെ സ്ത്രീധനം ആയി ഒന്നും കിട്ടിയിട്ടില്ല എന്ന് മാത്രമല്ല ദിവസവും നല്ലോണം കിട്ടാറും ഉണ്ട്.

ആ മരിച്ച പെൺകുട്ടിയെ അറിയാം ആയിരുന്നു എങ്കിൽ ഒരുനാൾ മുതൽവൻ/ഒരു നാൾ മുഖ്യമന്ത്രി എന്നൊക്കെ പറയും പോലെ ഒരു ദിവസത്തേക്ക് എന്റെ ഭാര്യയെ അവനു കൊടുക്കാമായിരുന്നു. അതോടെ അവന്റെ സ്ത്രീധനത്തോടുള്ള ആർത്തി മാത്രമല്ല ജീവിതത്തോടുള്ള ആർത്തി തന്നെ ഇല്ലാതെ ആയേനെ.


ദിവസവും കിട്ടാറുണ്ട് എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ എഴുതി കുറച്ചു അധികം ലൈക്ക് കിട്ടിയ പഴയ ഒരു കമെന്റ് ഓർമ വന്നത്.


ഞങ്ങളുടെ കുട്ടിക്കാലത്ത് നാട്ടിൽ സ്റ്റാർ സ്പോർട്സ് തുടങ്ങിയ സ്പോർട്സ് ചാനലുകൾ ഒന്നും ഇല്ലായിരുന്നു. ആ ചാനൽ ഒക്കെ ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയാം പക്ഷെ ആ ചാനൽക്കാർക്ക് പുള്ളോട് എന്ന ഞങ്ങളുടെ നാട് ഉണ്ട് എന്ന് അറിയാത്തത് കൊണ്ട് ആയിരുന്നു ആ ചാനലുകൾ ഒന്നും ഞങ്ങൾക്ക് കിട്ടാതിരുന്നത്.


ആ കാലത്ത് ഞങ്ങൾ അഞ്ചാറു കിലോമീറ്റർ നടന്ന് ആലത്തൂർ പോയിട്ടാണ് കളികൾ ഒക്കെ കാണാറുണ്ടായിരുന്നത്. അന്ന് ഞങ്ങൾ ആലോചിച്ചിരുന്നത് ആ സ്പോർട്സ് ചാനെൽ ഉള്ള വീട്ടുകാർക്ക് എന്നും എപ്പോളും എല്ലാ കളികളും കാണാലോ എന്നായിരുന്നു.


അങ്ങനെ ഇരിക്കുമ്പോൾ ആണ് സ്പോർട്സ് ചാനലുകളുടെ ലൈറ്റ് വേർഷൻ ആയ ഡി. ഡി. സ്പോർട്സ് വരുന്നത്. ആ ചാനലിൽ എന്തൊക്കെ ആണ് പ്രോഗ്രാം എന്ന് പത്രത്തിൽ ഒന്നും വരില്ലായിരുന്നു. അതുകൊണ്ട് തന്നെ നല്ല വല്ല മാച്ചും ഉണ്ടോ എന്ന് അറിയാൻ ആ കാലത്ത് മുഴുവൻ പരിപാടിയും ഇരുന്ന് കാണും. മിക്കവാറും നാഗാലാന്റിലെ ഗോലി കളിയോ ആസാമിലെ നീന്തലോ ഒക്കെ ആയിരിക്കും, ന്നാലും മുഴുവൻ ഇരുന്നു കാണും.

അന്നൊക്കെ ചാനെൽ പരിപാടി ആരൊക്കെ കാണുന്നുണ്ട് എന്ന് ചാനലുകാർക്ക് അറിയാമായിരുന്നു എങ്കിൽ തീർച്ചയായും ഡൽഹിയിൽ നിന്നും ആരെങ്കിലും എന്നെ തേടി വന്നേനെ, ഞാൻ ചാനൽ മാറ്റാൻ പോലും കഴിയാതെ തളർവാദം പിടിച്ചു കിടക്കുന്നവൻ ആണോ എന്ന് അറിയാൻ.


കാലങ്ങൾ കടന്നു പോയി, ഞങ്ങളുടെ നാട്ടിലും സ്റ്റാർ സ്പോർട്സ്, ഇ എസ് പി എൻ ഒക്കെ വന്നു, എന്റെ കല്യാണം കഴിഞ്ഞു.


അങ്ങനെ ഇരിക്കുമ്പോൾ ആണ് രണ്ടായിരത്തി പതിനാറു ഒളിമ്പിക്സ് വരുന്നത്. എന്റെ സ്പോർട്സ് നോടുള്ള അഭിരുചി ഒട്ടും കുറഞ്ഞിട്ടില്ലായിരുന്നു.


മിക്ക ഇനങ്ങളും മുഴുവൻ ഇരുന്ന് കാണും. പത്തു പതിനഞ്ചു റൗണ്ട് ഉള്ള ഓട്ട മത്സരങ്ങൾ ആണെങ്കിൽ ഞാനും ഇരുന്ന് അവരുടെ റൗണ്ട് ഒക്കെ എണ്ണും അവർക്കെങ്ങാനും തെറ്റിയാലോ എന്ന് കരുതിയിട്ട്...


പത്തു ദിവസം ആയിട്ടും ഇന്ത്യക്ക് മെഡൽ ഒന്നും കിട്ടിയില്ല. ആ സങ്കടത്തിൽ ഇരിക്കുമ്പോൾ ആണ് ഒരു മീറ്റിംഗിന് പോയ ദിവസം ഒരു പ്രമുഖന്റെ ഫേസ്ബുക്കിൽ സാക്ഷി മാലിക്കിന് ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ പോസ്റ്റ്‌ കാണുന്നത്.

അപ്പോൾ തന്നെ ഒരു കമന്റ് ഇട്ട് മീറ്റിംഗിന് കയറി.


വൈകുന്നേരം വന്നു ഫേസ് ബുക്ക്‌ തുറക്കുമ്പോൾ പ്രമുഖന്റെ പോസ്റ്റിന് ഏഴായിരം ലൈക്ക് എന്റെ കമെന്റിന് ആയിരത്തോളം ലൈക്കും.


എന്റെ കമന്റ് ഇതായിരുന്നു "ഗുസ്തിയിലോ ബോക്സിങ്ങിലോ ഏതെങ്കിലും ഒരു ഇന്ത്യക്കാരി മെഡൽ നേടും എന്ന് വിവാഹിതനായ എനിക്ക് ഉറപ്പുണ്ടായിരുന്നു"


എന്റെ വീട്ടിൽ നടക്കുന്ന പോലെ തന്നെ വിവാഹിതരുടെ മിക്ക വീടുകളിലും നടക്കുന്നത് ബോക്സിങ്ങും ഗുസ്തിയും ഒക്കെ തന്നെയാണ് എന്നതിന് തെളിവായിരുന്നു എന്റെ കമെന്റിനു കിട്ടിയ ലൈക്കുകൾ...

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...