Thursday, April 14, 2016

നർമം : സുക്കെൻബർഗിനു ഒരു കത്ത്

പ്രിയപ്പെട്ട സുക്കൻബർഗിന്,

താങ്കളുടെ ബുദ്ധിയിൽ ഉദിച്ച് പിന്നീട്‌ മഹാസംഭവം ആയി മാറിയ ഫേസ്ബുക്ക്‌ കൊണ്ട് എനിക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ വിവരിക്കാൻ ആണ് എഴുതുന്നത് .

ചെറുപ്പത്തിൽ മാതാപിതാക്കളുടെ വാക്കുകളിൽ നിന്നും വ്യെതിചലിക്കാതെ ജീവിച്ചതിനാൽ നാട്ടിൽ പ്രേമത്തിന്റെ വിത്ത്‌ എറിയാനോ വിളവെടുക്കാനോ കഴിഞ്ഞില്ല .

സ്ക്കൂളിലും കോളെജിലും അദ്ധ്യാപരുടെ മുന്നിലെ മിടുക്കൻ ആയ കുട്ടി ആയതിനാൽ പ്രണയം പുറത്തു വരാതെ മനസ്സിൽ തന്നെ കിടന്നു .

പഠനം കഴിഞ്ഞ് ജോലിക്ക് കയറിയപ്പോൾ സഹപ്രവർത്തകരെ സഹോദരിമാർ ആയി കാണണം എന്ന തൊഴിലാളി സംഘടനകളുടെ ആപ്തവാക്യം മനസ്സിൽ ഉള്ളതിനാൽ പ്രേമം എന്ന വികാരം അവിടെയും വെളിച്ചം കണ്ടില്ല .

മുപ്പത്തി അഞ്ച് വയസ്സുള്ള ,വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവും ആയ എന്റെ ഇപ്പോളത്തെ പ്രശ്നം എന്താണ് എന്ന് വച്ചാൽ ഫേസ്ബുക്ക്‌ ഉപയോഗിക്കുമ്പോൾ പലരുടെയും പേജിലെ പ്രേമം,പ്രണയം ,പ്രിയം ,അനുരാഗം എന്നീ വാക്കുകൾ കാണുമ്പോൾ കോപം ,ക്രോധം ,ഈർഷ്യ തുടങ്ങിയവയുടെ സമ്മിശ്ര വികാരങ്ങൾ ഉണ്ടാവുന്നു .

ഇത് എനിക്കും എന്റെ കൂടെ ഉള്ളവർക്കും അലോസരം പ്രശ്നം സ്രിഷ്ട്ടിക്കുന്നു . അതിനാൽ ഒരിക്കലും പ്രണയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഞാൻ ഫേസ്ബുക്ക്‌ നോക്കുന്ന സമയം മേൽപറഞ്ഞ വാക്കുകൾ ഒഴിവാക്കിതരുവാൻ ( ഹൈഡ് ചെയ്ത് ) അപേക്ഷിക്കുന്നു ...

വാൽകഷണം ;- എന്റെ കൂടെ പഠിച്ചവർ , കൂടെ ജോലി ചെയ്തവർ ,അടുത്ത് അറിയാവുന്നവർ എന്നിവർ നിർബന്ധം ആയും ഈ പോസ്റ്റിനു കമന്റ് ചെയ്യണം എന്നില്ല . പുള്ളോട് നിവാസികൾ ലൈക്‌ അടിച്ചില്ലേലും കുഴപ്പം ഇല്ല, കമന്റ്‌ ഇടാതെ പൊക്കോണം ...

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...