Thursday, April 14, 2016

നർമം :പുള്ളോട് രാജാവിന്റെ കഥ

ഇലക്ഷൻ എന്ന് കേൾക്കുമ്പോൾ പലർക്കും പലതരം വികാരങ്ങളും വിചാരങ്ങളും ആണ് ഉണ്ടാവുക....

സ്വന്തം പാർട്ടിക്കാരൻ ജയിച്ച സന്തോഷത്തിൻറെ ഓർമ, എതിരാളി നമ്മളെ മലർത്തിയടിച്ചതിൻറെ നടുക്കം അങ്ങനെ പലതും.....

പക്ഷേ എനിക്ക് ഇലക്ഷൻ എന്ന് കേൾക്കുമ്പോൾ ആശ്വാസം ആണ് തോന്നുക, അതിനുളള കാരണം എൻറെ മുത്തശ്ഛൻ പറഞ്ഞു തന്ന കരളലിയിക്കുന്ന കഥയാണ്...

1957 ൽ കേരളത്തിൽ ആദ്യനിയമസഭാ തിരഞ്ഞെടുപ്പ് വരും വരെ പുളേളാട് രാജ്യം ഭരിച്ചിരുന്നത് എൻറെ മുത്തശ്ഛൻ ആയിരുന്നു.

വിചാരിക്കും പോലെ എളുപ്പം ഒക്കെ തന്നെയാണ് ഈ രാജാവ് പണി എങ്കിലും തലയിൽ നിന്നും കിരീടം ഊരാൻ പറ്റില്ല എന്ന നിയമം ഭയങ്കര ബുദ്ധിമുട്ടായിരുന്നത്ര... ടോയ് ലെറ്റിൽ പോകുമ്പോളും, ചായകുടിക്കാൻ പോകുമ്പോഴുമൊക്കെ കിരീടം വക്കുക എന്ന നിയമം പുളളിക്കാരനെ ഒരുപാട് അലോസരപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ രാജഭരണം അവസാനിച്ചപ്പോൾ ഏറ്റവും സന്തോഷിച്ചത് മുത്തശ്ഛൻ ആയിരുന്നു..


ഇലക്ഷൻ എന്ന് കേൾക്കുമ്പോൾ ഞാൻ ആശ്വസിക്കാൻ കാരണം ഈ വ്യവസ്ഥ തുടങ്ങിയില്ലായിരുന്നു എങ്കിൽ ഞാനാകുമായിരുന്നു ഇപ്പോളത്തെ പുളേളാട് രാജാവ്..എനിക്കാണേൽ തൊപ്പി, ഹൽമെറ്റ് എന്നിവ വക്കുന്നത് പോലും അലർജിയാണ് അപ്പപ്പിന്നെ കീരീടത്തിൻറെ കാര്യം പറയാനുണ്ടോ?

ഇലക്ഷൻ സിസ്റ്റം വന്നത് എൻറെ ഭാഗ്യം, അല്ലാതെന്തു പറയാൻ....

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...