ഏതൊരു കാര്യത്തിനായാലും ആരെങ്കിലും നമ്മളെ ഒരു അളവ് കോൽ ആക്കുക എന്നത് അഭിമാനിക്കാവുന്നതോ അപമാനകാരമോ ആയിരിക്കും .
ഞാൻ പറയാൻ പോകുന്നത് അഭിമാനം ആണോ അപമാനം ആണോ എന്ന് എനിക്ക് അറിയില്ല, തീരുമാനം നിങ്ങൾക്ക് വിടുന്നു.
2013 ഡിസംബർ വരെ ബ്രാൻഡും, അളവും,സമയവും, സന്നർഭവും , സ്ഥലവും നോക്കാതെ മദ്യപിക്കുന്ന ഒരാൾ ആയിരുന്നു ഞാൻ.
ഇനി കാര്യത്തിലേക്കു വരാം , നാട്ടിൽ എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ എങ്കിലും അവലംബം ആക്കിയേ അവൻ പറയൂ ...
ഉദാ :
1 .
-"ഡാ കയ്യിൽ പൈസ ഉണ്ടോ ?"
-"പൈസ ഒക്കെ ഉണ്ട്, പക്ഷെ അംബാനിയുടെ അത്രേം ഇല്ല.
2 .
-"ഡാ നിനക്ക് ഇംഗ്ലീഷ് അറിയുമോ?"
-"ഇംഗ്ലീഷ് ഒക്കെ അറിയും, പക്ഷെ പൃഥ്വിരാജ് ഇന്റെ അത്രേം അറിയില്ല .
3 .
-"ഡാ നീ ഓടുമോ ?"
-"ഒടുവൊക്കെ ചെയ്യും പക്ഷെ ബോൾട്ടിന്റെ അത്രേം ഓടില്ല "
ആ സമയത്ത് ആരെങ്കിലും
-"ഡാ നീ കുടിക്കുമോ?"
എന്ന് ചോദിച്ചാൽ അവൻ അത്രേ,
-"കുടിക്കുവൊക്കെ ചെയ്യും, പക്ഷെ പുള്ളോടന്റെ അത്രേം കുടിക്കില്ല എന്ന്"
അന്ന് അവൻ അറിയുന്ന ഏറ്റവും വലിയ ആയിരുന്നു, എന്താലേ?
No comments:
Post a Comment