#പുള്ളോട് എൽപി സ്കൂളിലെ ചെമ്മണ്ണ് മെഴുകിയ ക്ലാസ് മുറികളും, #കുട്ടനാട് എഞ്ചിനീയറിംഗ് കോളേജിനടുത്തുള്ള കള്ള് ഷാപ്പിലെ തറയിലെ തണുപ്പും ഒരുപോലെ ആസ്വദിച്ചു കടന്നു പോയ #വിദ്യാഭ്യാസം.....
കോയമ്പത്തൂരും, ബാംഗ്ലൂരും, തിരുവനന്തപുരവും, അട്ടപ്പാടിയും, എറണാകുളവും, മലപ്പുറവും, പാലക്കാടും ഒക്കെ ആയി ചെയ്തു തീർത്ത #ജോലികൾ....
#ബ്രസീലിന് വേണ്ടി ഉറക്കമിളച്ച്....
കടന്ന് പോയ #ദിവസങ്ങൾ
പ്രണയത്തിൽ മുങ്ങിപോയ #വർഷങ്ങൾ...
മുഴുവൻ മദ്യവും കുടിച്ച് തീർത്ത് ലോകത്തെ മദ്യ വിമുക്തമാക്കാൻ നോക്കി ഒടുവിൽ #ഡിഅഡിക്ഷൻ സെന്ററിൽ കിടന്ന #നാളുകൾ..
#അമേയം എന്ന പുതിയ വീട്ടിലേക്ക് താമസം മാറിയ #ദിവസം...
എല്ലാത്തിനുമപ്പുറം #കോവൈമെഡിക്കൽ സെന്ററിൽ മരണത്തിനു വിട്ടുകൊടുക്കാതെ ഭാര്യ കൂട്ടിരുന്ന #മാസങ്ങൾ
എല്ലാം ഓർത്തെടുത്ത് ശേഷിക്കുന്ന ബാക്കി ഭാഗത്തിനായി....
#പിക്ച്ചർ_അഭി_ബി_ബാക്കി_ഹേ
No comments:
Post a Comment