Saturday, October 3, 2015

നർമം ::ഫേക്ക് ഐഡി അഥവാ വ്യാജ പ്രൊഫലുകള്‍ ഉണ്ടാവുന്നത് എങ്ങനെ?

സാധാരണ പിടിക്കപെടുന്ന എല്ലാ കുറ്റവാളികൾക്കും പറയാൻ കാണും ഒരു വലിയ ഫ്ലാഷ് ബാക്ക്. കുടുംബ പ്രശ്നങ്ങൾ , ദാരിദ്ര്യം ,വളർന്ന ചുറ്റുപാടുകൾ ... അങ്ങനെ പലതും . നിങ്ങൾ പുച്ചിച്ചു തള്ളുന്ന ഫേക്ക് ഐഡികൾക്കും ഉണ്ട് ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക്. കുറ്റവാളികളുടെയും ,നപുംസകങ്ങളുടെയും ഒക്കെ കഥ പറഞ്ഞ ആരും തന്നെ ഫേക്ക് ഐഡികളുടെ കാര്യത്തിൽ മൌനം പാലിക്കുക ആണ് ചെയ്തത്.
ആദ്യമായി ഇതാ അവരുടെ കഥ അവതരിപ്പിക്കുന്നു..
ഫേക്ക് ഐഡി അഥവാ വ്യാജ പ്രൊഫലുകള്‍ ഉണ്ടാവുന്നത് എങ്ങനെ?
മുഴുവൻ വായിക്കാതെ പോകരുത് ,കാരണം ഇവിടെ താങ്കളും പരാമർശിക്കപെടുന്നുണ്ടാവും .
----
ആദ്യം ആയി ഇന്റർനെറ്റ്‌ ഉപയോഗിച്ച് തുടങ്ങുമ്പോൾ എന്താണ്‌ ഫേസ് ബുക്ക്‌ എന്നൊന്നും ആർക്കും അറിഞ്ഞു കാണാൻ ഇടം ഇല്ല. അതുകൊണ്ട് തന്നെ ഒരു സാധാ പ്രൊഫൈൽ ഉണ്ടാക്കുകയാണ് ഇവരും ചെയ്യുന്നത്. തന്റെ പടങ്ങൾ ,കൂട്ടുകാരുടെ ഫോട്ടോകൾ ,തിരമാല,സൂര്യൻ, പ്രകൃതി അങ്ങനെയുള്ള ഫോട്ടോകൾ തന്റെ പ്രൊഫൈലിൽ ചേർക്കുക ആണ് അടുത്ത പണി. അതിനു ലൈക്ക് വരുന്നതും കാത്ത് ബലിക്കാക്കയെ പോലെ കാത്തിരിക്കും. അടുത്ത കൂട്ടുകാരും അമ്മായിടെ മക്കളും അടുത്ത വീട്ടിലെ ചേട്ടനും ഒക്കെ ലൈക്ക് അടിച്ചു ഒരു 30-40 ലൈക്ക് കിട്ടുന്നതോടെ താരം സന്തോഷത്തിൽ ആറാടാൻ തുടങ്ങും . ഈ വിവരങ്ങൾ ഒക്കെ കൂട്ടുകാരോട് പറഞ്ഞ് നെഞ്ചും വിരിച്ചു നിൽക്കും .
ആ സമയത്ത് ഏതെങ്കിലും അലവലാതി പറയും നമ്മുടെ ''മീനയുടെ '' പ്രൊഫൈൽ ഫോട്ടോ കണ്ടോ 743 ലൈക്ക് ആണ് . അവളെ സമ്മതിക്കണം എന്നൊക്കെ..
താരം വെറും ജൂനിയർ ആർടിസ്റ്റ് ആയി മാറുന്ന അവസ്ഥ. വീടെത്തിയ ഉടനെ തേടുന്നത് മീരയുടെ പ്രൊഫൈൽ ആയിരക്കും .ശരിയാണ് 743 ലൈക്ക് .4878 ഫ്രെണ്ട്സ് .. വിടില്ല ഞാൻ എന്ന മട്ടിൽ കണ്ണിൽ കാണുന്നവനോക്കെ റിക്വെസ്റ്റ് കൊടുക്കും. കുറെ എണ്ണം YES പറയും. പിന്നെ പോസ്റ്റ്‌ ഇട്ടാലും അവനൊന്നും തിരിഞ്ഞു നോക്കില്ല, റിസൾട്ട് വീണ്ടും 40 ലൈക്കിൽ ഒതുങ്ങും .
ആ സമയത്തായിരിക്കും ചങ്ങാതി മലയാളം ടൈപ്പ് ചെയ്യാൻ പഠിക്കുന്നത് . ലോകത്ത് ഇതു തെറ്റ് തെറ്റ് വരെ വായിച്ച ,പഠിച്ച ,കേട്ട എല്ലാ സാഹിത്യ പദങ്ങളും ചേർത്ത് ഒരു കാച്ചൽ ആണ് , ഒപ്പം ഒരു 30 ഗ്രൂപ്പിൽ പോസ്റ്റുകയും ചെയ്യും . എല്ലാത്തിലും കൂടെ ഒരു 1000 ലൈക്കും 300 കമന്റും പ്രതീക്ഷിച്ചിരിക്കുന്ന മാന്യദേഹം 30 ദിവസം കഴിയുമ്പോളും ലഭിച്ച 87 ലൈക്കിലും 17 കമെന്റിലും നോക്കി ഇരിക്കുമ്പോൾ ആകും മേൽ പറഞ്ഞ 'മീന ' യുടെ പ്രൊഫൈൽ കാണുക .വെറുതെ ഒരു മഞ്ഞ അപ്പി (സ്മൈലി എന്ന് നാട്ടു ഭാഷ) ചേർത്ത് ഇട്ട ഗുഡ് നൈറ്റ്‌ മെസ്സെജിനു 937 ലൈക്ക് .
ഇവിടെ ആരംഭിക്കും ഫേക്ക് ഐഡി അഥവാ വ്യാജ പ്രൊഫലുകള്‍ നിർമാണത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ .
ആദ്യം ഒരു പ്രൊഫൈൽ രൂപികരിച്ച് അതിന് ഒരു പേരിടൽ കർമം . അതിൽ സാധാരണ ആയി 'നായർ ' ,'മേനോൻ ','ആമി ',മിന്നു ','രാഘവൻ ' അങ്ങനെ അങ്ങനെ ഉള്ള ചില പേരുകൾ മഞ്ജു ,അഞ്ജലി ,ബീന ,പവിത്ര ,രോഷിനി തുടങ്ങിയ പേരുകൾക്കൊപ്പം ചേർത്ത് തയ്യാറെടുപ്പ് നടത്തും .ഇനി ഡി.പി.ഫോട്ടോ വക്കുന്ന പരിപാടി. ആദ്യ കാലങ്ങളിൽ ഇത് വല്ല സൂര്യൻ, കടൽ ,പുറം തിരിഞ്ഞു നിൽക്കുന്ന പെണ്ണ് എന്നിവ ഒക്കെ ആയിരിക്കും . ഇപ്പോളും ഈ പ്രൊഫൈൽ അപകടകാരി അല്ല എന്നതാണ് രസകരം .
ഈ പ്രൊഫൈലിൽ നിന്നും ധാരാളം റിക്വെസ്റ്റ് പാഞ്ഞു കൊണ്ടിരിക്കും . അതിനിടയിൽ എപ്പോൾ എങ്കിലും ആയിരിക്കും വളരെ അടുത്ത കൂട്ടുകാരന്റെ ഒരു റിക്വെസ്റ്റ് ഇങ്ങോട്ട് വരുന്നത്. അവനെ ഫ്രെണ്ട് ആക്കിയ ശേഷം ചാറ്റിംഗ് ആരംഭിക്കും . തന്റെ വളരെ അടുത്ത കൂട്ടുകാരനെ പോലും (ഇവന്റെ അല്ലെ കൂട്ടുകാരൻ അവനും ഞരമ്പ്‌ രോഗി തന്നെ ആയിരിക്കും ) സെക്സ് ചാറ്റിലൂടെ വശം കെടുത്തുന്ന ഈ വ്യാജ പ്രൊഫൈൽ ഉടമ ഇവിടെ ആണ് കരുത്ത് ആർജിക്കുന്നത് . തന്നെ ആർക്കും മനസ്സിലാവില്ല എന്ന ധാരണയിൽ മറ്റുള്ളവരെ റിക്വെസ്റ്റ് കൊടുത്ത് കൂട്ടത്തിൽ ചേർക്കും .
അതിനിടയിൽ എപ്പോളോ ഈ വിരുതൻ പെണ്‍ പ്രൊഫൈലിനു വേണ്ട എല്ലാ ഗുണങ്ങളും പഠിച്ചിട്ടുണ്ടാവും. നമ്മൾ റിക്വെസ്റ്റ് കൊടുത്താൽ അപ്പ്രൂവ് ചെയ്യാൻ മൂന്ന് നാല് ദിവസം എടുക്കുക , അങ്ങോട്ട്‌ കയറി ഇൻബോക്സിൽ എത്രെ ഹായ് പറഞ്ഞാലും കുറച്ചു ദിവസം മിണ്ടാതെ ഇരിക്കുക, ഒടുവിൽ സംസാരിച്ച് തുടങ്ങുമ്പോൾ 'നമുക്ക് 37 മ്യൂച്ചൽ ഫ്രെണ്ട്സ് ഉണ്ടല്ലോ ?' എന്ന സംഭാഷണത്തോടെ ചാറ്റിംഗ് തുടങ്ങും .പിന്നെ പതിയെ പതിയെ അവനെ നെറ്റിൽ പിടിച്ചിരുത്തുക എന്ന പണിയാവും എടുക്കുക. മൊബൈൽ നമ്പർ ചോദിച്ചാൽ അച്ഛൻ അടുത്ത മാസം വാങ്ങി തരും ഇപ്പോൾ ഇല്ല എന്ന് പറയുകയും ചെയ്യും, ഇതിൽ എന്താണ് തെറ്റ് എന്നല്ലേ ,ചാറ്റ് ചെയ്യുന്നത് മൊബൈലിൽ നിന്നാണ് എന്ന് മറു തലക്കൽ ഉള്ള ആൾ അറിയില്ല എന്നാണ് ഈ മഹാൻ മാരുടെ വിചാരം .
കുറച്ചു കൂടി കഴിയുമ്പോൾ ഫോട്ടോ മാറ്റുന്ന ചടങ്ങ് ആയി. സിനിമ നടിമാരെ ഉപയോഗിക്കാൻ ഇഷ്ടം ഇല്ലാത്ത ഇവർ കഴിവതും ഗൂഗിൾനെ ആശ്രയിച്ച് ഒറ്റ പെട്ട ഏതെങ്കിലും ഫോട്ടോ വക്കുക ആണ് പതിവ് . ആ പെണ്‍കുട്ടി ഇത് അറിയുകയേ ഇല്ല .
24 മണിക്കൂറും ഓണ്‍ലൈനിൽ ഉള്ള ഇവർ അതിനെ പറ്റി ചോദിച്ചാൽ 'നെറ്റ് ഓഫ്‌ ചെയ്യാൻ മറന്നതാണ് കേട്ടോ ' എന്ന പതിവ് മറുപടിയും ആയി എത്തും.അനാവശ്യം ആയി എന്തേലും പറഞ്ഞാൽ സ്കീൻ ഷോട്ട് എടുത്ത് പോസ്റ്റും എന്നൊക്കെ ഭീഷണിപെടുത്തി പെണ്ണാണ്‌ എന്ന് ഉറപ്പിക്കാൻ ശ്രേമിച്ചു കൊണ്ടേയിരിക്കും
കുറച്ചുക്കൂടി മൂക്കുമ്പോൾ ഇവര് തീവ്രവാദത്തിലേക്ക് തിരിയും. ഖുറാനും, ബൈബിളും,ഗീതയും ഒക്കെ കത്തിക്കണം എന്ന ആഹ്വാനം ഒക്കെ ചിലപ്പോൾ ചെയ്തു കളയും . ഇവരെ സൂക്ഷിക്കേണ്ടത് ആണ്. ഇവര് നമ്മുടെ ലിസ്റ്റിൽ ഉണ്ടെങ്കിൽ ചിലപ്പോൾ സൈബർ സെല്ലിന്റെ പണി നമുക്കും വരാൻ ഇടയുണ്ട് .
പണ്ട് ഓർക്കുട്ട് ഉണ്ടാകുന്ന സമയത്ത് കമ്മ്യുനിട്ടി വളർത്താൻ ആയിരുന്നു വ്യാജന്മാരെ ഉപയോഗിച്ചിരുന്നത് . ജെനിറ്റ് ,പ്രേം ,സൂരജ് (ഇവര ഒക്കെ ആരാണെന്നു അവർക്ക് അറിയാം ,അവർ എന്തായാലും ഇത് വായിക്കും എന്ന് ഉറപ്പും ഉണ്ട് ) ഇവർക്കൊക്കെ ഐ ഡി യും പാസ്സ്‌വേർഡ്‌ ഉം സൂക്ഷിക്കാൻ തന്നെ ഒരു ഡയറി ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട് .
ഈ ഇടെ നമ്മുടെ ദാസേട്ടൻ ഒരു രാത്രി സമയത്ത് പച്ച ഉണ്ട കത്തി കിടന്ന ഒരു 'പെണ്‍ പ്രൊഫൈലിനൊട് കുശലം (ചോദിച്ചത് എന്താണോ ആവോ ) ചോദിക്കാൻ ഇറങ്ങിയപ്പോൾ ആണ് പയ്യൻ സാഷ്ടാംഗം കീഴടങ്ങിയത് . ദാ ,ഇത് എഴുതി കൊണ്ടിരിക്കുമ്പോൾ തന്നെ ഒരുഇന്റർ നെറ്റ് കാൾ വരുകയും ചെയ്തു. ആ പ്രൊഫൈലിനെ കുറിച്ച് ഇവിടെ പറയാതെ പറഞ്ഞിട്ടും ഉണ്ട് .
ഇപ്പോൾ ഇവര് കുറച്ചു കൂടി മോഡേണ്‍ ആയി . 'മഞ്ഞു തുള്ളി ' ',നിള ', നദി ',കാട്ടു ചെമ്പകം' ,നീല കുറിഞ്ഞി ' ഇങ്ങനെ ആണോ പെണ്ണോ എന്നറിയാൻ പാടില്ലാത്ത പ്രൊഫൈലുകളിൽ ആണ് വരവ് .എന്റെ ലിസ്റ്റിൽ ഇങ്ങനെ ഒരുപാട് പേര് കിടപ്പുണ്ട് , ആരാണെന്ന് അറിഞ്ഞേ ഞാൻ ചാറ്റ് ചെയ്യാറുള്ളൂ ..
പിന്നെ എനിക്ക് സമയം പോകാൻ ആണോ പെണ്ണോ എന്ന വകതിരിവ് വേണം എന്നില്ല എന്ന് എന്നെ അറിയുന്നവർക്ക് അറിയാം എന്ന് വിശ്വസിക്കുന്നു.
വാൽകഷണം : 2G,3G,4G അങ്ങനെ എല്ലാം G യിൽ ആണല്ലോ. G എന്നാൽ ഗേൾസ്‌ എന്നാണ് എന്ന് വിശ്വസിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാലോ ....
കാരണം , ഫേസ് ബുക്കിലെ ചില ഉദാഹരണങ്ങൾ ഇതാ ..
ഒരുത്തി ആറ്‌ പെണ്ണുങ്ങളും ചേര്‍ന്ന് ടൂര്‍ പോയതിന്റെ പടം ഇട്ടു , ഫേസ് ബുക്കില്‍ . അതില്‍ ഒരെണ്ണത്തിന്റെ കാപ്ഷന്‍ ഇങ്ങനെ :-"ഇടതു നിന്നും അഞ്ചാമത് ഞാന്‍, പിന്നെ മഞ്ജു,ദീപ,ശാലിനി , ഗോപിക"
പിന്നാലെ വന്ന കമന്റ്സ് കേള്‍ക്കണ്ടേ ?!!!!
"വവ് !! നൈസ് ഡാ ...!"
"യു ലുക്ക്‌ സ്മാര്‍ട്ട്‌ ഇന്‍ ദിസ്‌ ഡാ.."
"നൈസ് ടു സീ യു ഹിയര്‍.. യു ആരെ ലൈക്‌ ഐശ്വോര്യറായ് ഡാ"
അങ്ങനെ പോകുന്നു കുറെ എണ്ണം.. ഇതില്‍ ഇപ്പോള്‍ എന്താ ഉള്ളെ എന്നാണോ ?
ആ ഫോട്ടോയില്‍ ആകെ മൂന്ന് പേരെ ഉണ്ടായിരുന്നുള്ളൂ .. കമെന്റ് ഇടും മുന്നേ കാപ്ഷന്‍ എങ്കിലും വായിചൂടെ ഇവന്മാര്‍ക്ക് ..
ഇനി ഒരെണ്ണം :
ഒരുത്തന്‍ കഷ്ട്ടപെട്ട് ഒരു ബ്ലോഗ്‌ എഴുതി . നന്നായിട്ടുണ്ടെന്ന് കൂട്ടുകാര്‍ പറഞ്ഞു . ബ്ലോഗിന്റെ ലിങ്ക് ഫേസ്ബുക്കില്‍ കൊടുത്തു . ബലിക്കാക്ക വരുന്നതും നോക്കി കടല്‍ തീരത്ത് ഇരിക്കും പോലെ ഷെയറും ലൈക്കും വരുന്നതും നോക്കി ഇരുപ്പായി ... എവിടെ? ആര് വരാന്‍ ?
ഒടുവില്‍ ആശാന്‍ തന്നെ ഒരു 'ഫീമൈല്‍ പ്രൊഫൈല്‍" ഉണ്ടാക്കി അവന്റെ ബ്ലോഗിന്റെ താഴെ ഉള്ള കമന്റില്‍ ക്ലിക്ക് ചെയ്ത്‌ ഒന്ന് "അപ്പി" ഇട്ടു . മനസ്സിലായില്ലേ ..? ഒരു മഞ്ഞ ഉണ്ട , സ്മൈലി..
ദാ വരുന്നു അതിനു ആയിരം ലൈക്കും മുന്നൂറു കമന്റും . അവന്റെ ബ്ലോഗിന് അല്ല ആ മഞ്ഞ ഉണ്ടക്ക്‌. അതിനു ശേഷം അവന്‍ നെറ്റില്‍ കേറി ഇല്ല എന്നാണ് അറിവ് .
വാൽകഷണം 2 : 2000 ഫ്രണ്ട്സും 9000 ഫോളോവേര്സും ഉള്ള എന്റെ വ്യാജ പ്രൊഫൈൽ ഞാൻ എന്നെ കൊന്നാലും പറഞ്ഞു തരില്ല..

നർമം ::മലപ്പുറം കോയയും ഫേസ് ബുക്ക്‌ യുസർമാരും

പണ്ട് മലപ്പുറത്തെ ഒരു കോയ പാസ് പോര്‍ട്ട് ഓഫീസില്‍ പോയി പറഞ്ഞത്ര -
'' മോനേ, ഞമ്മക്ക് ഹജ്ജിനു പുകാന്‍ വേണ്ടി മാത്രമാണ് പാസ് പോര്‍ട്ട് വേണ്ടത്. അതുകൊണ്ട് കുറഞ്ഞ പൈസക്ക് ചെറുത് ഒന്ന് തന്നാ മതീ ''
എന്ന്.
അതു പോലെ ലൈക്കും, കമന്റും, ഷയറും ഒക്കെ ചെയ്യാന്‍ മടി ആണെന്കില് നിങ്ങള്‍ സുക്കറണ്ണനോടു പറയു
'' ഞാന്‍ പോട്ടം കാണാനും പോസ്റ്റ് വായിക്കാനും മാത്രമാണ് FB ല് കേറണത്. അതുകൊണ്ട് ലൈക്കും ഷയറും കമന്റും ഒക്കെ ഞമ്മടെ പ്രൊഫൈലീന്ന് ഒഴിവാക്കിക്കോളീന്ന്' '' .
അല്‌ല പിന്നെ ....

നർമം ::മദ്യപാനി ആയ മധ്യവയസ്കൻ.

പൊന്നപ്പൻ , കഥയിലെ നായകൻ .ബഹുമാനാർത്ഥം പൊന്നപ്പൻ ചേട്ടൻ എന്ന് വിളിക്കുന്നു(പേടിച്ചിട്ടാണ് ).തികഞ്ഞ മദ്യപാനി ആണ് പൊന്നപ്പൻ ചേട്ടൻ, നേരവും സമയവും നോക്കാതെ ബ്രാണ്ടും അളവും ഇല്ലാതെ കുടിക്കും. കുടിക്ക് നോബൽ സമ്മാനം ഉണ്ടെങ്കിൽ അതിന്റെ ട്രോഫി ആലത്തൂർ കള്ള് ഷാപ്പിൽ ഇരുന്നേനെ ,കാരണം എന്ത് കിട്ടിയാലും അത് പൊന്നപ്പൻ ചേട്ടൻ ഷാപ്പിൽ കൊണ്ട് കൊടുത്ത് കുടിക്കുക ആണല്ലോ പതിവ് . അത്രക്കും വലിയ കുടിയൻ ( എന്നേക്കാൾ വലിയ കുടിയനോ എന്ന് ഓർത്ത്‌ നെറ്റി ചുളിക്കേണ്ട , നിങ്ങൾ ഒക്കെ ഒരു ആഴ്ച കൊണ്ട് കുടിക്കുന്നത് പൊന്നപ്പൻ ചേട്ടൻ ഒരു ദിവസം കൊണ്ട് കുടിക്കും ) അന്നന്നാളത്തെ കുടിക്കു വേണ്ടി മോഷണം,പിടിച്ചുപറി, ഭീഷണി പെടുത്തി പൈസ ഉണ്ടാക്കൽ എന്നിവ ആണ് ജോലി. എഡുക്കേഷൻ തീരെ ഇല്ല . 'എന്നെ ഭരിക്കാൻ ഞാൻ തന്നെ ഒരാളെ തിരഞ്ഞെടുക്കണോ ' എന്ന് ചിന്തിക്കുന്നത് കൊണ്ട് വോട്ടു ചെയ്യാൻ പോലും സ്കൂൾ വരാന്തയിൽ കയറിയിട്ടില്ല .ഇതൊക്കെ ഉണ്ടേലും ചാരായം വാറ്റൽ മാത്രം അണ്ണൻ പഠിച്ചില്ല , അത് പറയുമ്പോൾ ചേട്ടന്റെ തൊണ്ട ഇടറും :- " തങ്കപ്പൻ മാഷുടെ മോൻ കക്കാനും,തല്ലാനും പഠിച്ചു . വാറ്റാൻ മാത്രം പഠിച്ചില്ല . അത് അറിയാം ആയിരുന്നു എങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു."
തങ്കമണി , കഥയിലെ നായിക. പൊന്നപ്പൻ ചേട്ടന്റെ 'വൈഫ്‌' ആണ് എങ്കിലും നാട്ടിൽ മുഴുവൻ പറന്നു നടന്നു പണി ചെയ്യന്നത് കൊണ്ട് 'വൈ ഫൈ' എന്നാണ് നാട്ടുകാര് വിളിക്കുക .മുപ്പതു വയസ്സ് പ്രായം തോന്നിക്കും,അതിനെക്കാൾ സുന്ദരി . ജീവിക്കാൻ എന്ത് പണിയും ചെയ്യും (വായന നിരത്തി ഫോണ്‍ എടുത്ത് എന്റെ നമ്പർ കുത്തി വിളിച്ച് തങ്കമണി ചേച്ചിയുടെ നമ്പർ വാങ്ങി വിളിച്ച് എന്തേലും ഒപ്പിക്കാൻ ആണെങ്കിൽ വേണ്ട, ആ പണിക്കു തങ്കമണി ചേച്ചിയെ കിട്ടില്ല. അഥവാ ആരെങ്കിലും ചോദിച്ചാൽ 8 ഇഞ്ച് നീളം ഉള്ള ,ചുമന്ന റിബ്ബൻ ഉള്ള ,3 ഇഞ്ച് ഹീൽ ഉള്ള 499.95 രൂപയുടെ ബാറ്റ ചെരുപ്പ് പൊക്കി കാണിച്ചു നല്ല തെറി വിളിക്കും .ഞാൻ ക്ലോസ് ഷോട്ടിൽ ഞാൻ കണ്ടിട്ടുണ്ട് ആ ചെരുപ്പ്.അതാ ഇത്ര ഉറപ്പിൽ പറഞ്ഞത് ).ചുരുക്കം പറഞ്ഞാൽ പൊന്നപ്പൻ ചേട്ടനും അങ്ങേരുടെ മൂന്ന് 'ഉൽപന്നങ്ങളും ' കഞ്ഞി കുടിച്ചു പോരുന്നത് തങ്കമണി ചേച്ചിയുടെ അദ്വാനം കൊണ്ട് ആണ് .
ഇതൊക്കെ ആണെങ്കിലും ,തങ്കമണി ചേച്ചി കൊണ്ട് വരുന്ന അവസാന ഒരു രൂപ കിട്ടും വരെ പൊന്നപ്പൻ ചേട്ടൻ കുത്തിനു പിടിച്ചു തങ്കമണി ചേച്ചിയുടെ കൂമ്പിലിടിക്കും. വലിയ വീട്ടിലെ പെണ്ണുങ്ങൾ കെട്ടിയവൻ കൊണ്ട് വന്നത് തിന്നു സീരിയൽ കണ്ട് കരയുമ്പോൾ തങ്കമണി ചേച്ചി അദ്വാനിച്ച് പണം ഉണ്ടാക്കി കൊണ്ട് വന്ന് പൊന്നപ്പൻ ചേട്ടന്റെ ഇടി കൊണ്ട് കരയും. എന്തൊരു വിരോധാഭാസം ഇല്ലേ ...!!
അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോൾ ആണ് അയൽക്കൂട്ടം ,കുടമ്പ ശ്രീ ഒക്കെ തുടങ്ങുന്നത് . സൊതവെ ആക്ടിവ് ആയ തങ്കമണി ചേച്ചി അതിലെല്ലാം നല്ല പോലെ പങ്കെടുത്തു .ഇത്തരം കാര്യങ്ങളിൽ മുഴുകിയ തങ്കമണി ചേച്ചി ചേച്ചി ചില ഫെമിനിസ്റ്റ്ച്ചികളും(അമ്മച്ചി ,ചേച്ചി എന്നിവയിലെ 'ച്ചി ' ബഹുമാന സൂചന ആയി പ്രയോഗിച്ചത് ആണ് , സ്ത്രീകൾ തെറ്റിദ്ധരിച്ച്‌ വെറുതെ പ്രശ്നം ഉണ്ടാകരുത് ) ആയി പരിചയ പെടുന്നത് . അതോടെ പൊന്നപ്പൻ ചേട്ടൻ ഇടിക്കാൻ വരുന്ന സമയത്ത് കുടുംബ ശ്രീ തൊഴിലാളി ആണ് എന്ന കാര്യം മറന്ന് തങ്കമണി ചേച്ചി ചിലപ്പോൾ 'ഹിഡുംബി ശ്രീ ' ആയി മാറാറും ഉണ്ട് .
ബോർ അടിച്ചോ? ക്ഷമിക്ക് നമ്മൾ കഥയിലെ മർമ പ്രധാനം ആയ സംഭവത്തിലേക്ക് കടക്കുക ആണ്.അത് കൂടി വായിക്കൂ...
കാലം കടന്നു പോയി.പൊന്നപ്പൻ ചേട്ടനും തങ്കമണി ചേച്ചിക്കും വയസ്സായി. എങ്കിലും പോന്നപ്പൻ ചേട്ടന്റെ കുടിയും, തങ്കമണി ചേച്ചിക്കുള്ള ഇടിയും തുടർന്ന് കൊണ്ടേ ഇരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം പൊന്നപ്പൻ ചേട്ടൻ പതിവ് പോലെ ഒരു അടിച്ചു ഫിറ്റായി വീട്ടിൽ വന്ന് ബഹളം ആയി. തങ്കമണി ചേച്ചിയും വിട്ടു കൊടുത്തില്ല .ഘോരയുദ്ധത്തിനൊടുവിൽ പൊന്നപ്പൻ ചേട്ടൻ 'വാള്' എടുത്തു .ബെഡ് റൂം വൃത്തി ആക്കാതെ ഇവിടുന്നു ജലപാനം തരില്ല എന്ന് പറഞ്ഞ് തങ്കമണി ചേച്ചി പുറത്തേക്ക് പാഞ്ഞു , പൊന്നപ്പൻ ചേട്ടൻ ബെഡിലേക്കും ചാഞ്ഞു .
നേരം വെളുത്തപ്പോൾ പൊന്നപ്പൻ ചേട്ടൻ കാണുന്നത് ഇന്നലെ തൻ ഊരിയ വാൾ തങ്കമണി ചേച്ചി ഉറയിൽ ഇട്ടിട്ടില്ല എന്നതാണ് .കൊപാകുലൻ ആയ പൊന്നപ്പൻ ചേട്ടൻ അലറി എങ്കിലും തങ്കമണി ചേച്ചി കുലുങ്ങിയില്ല . കീശ തപ്പി നോക്കിയ പൊന്നപ്പൻ ചേട്ടന് 100 രൂപ കിട്ടിയതോടെ അഹങ്കാരം ആയി . 'എടീ നിന്നെ പോലെ ഉള്ള പെണ്ണുങ്ങൾ അടുക്കള പൂട്ടും എന്ന് അറിഞ്ഞിട്ടു തന്നെയാ ഈ നാട്ടിൽ ഹോട്ടെലുകൾ ഉള്ളത് ' എന്ന് പറഞ്ഞ് താൻ വാള് കൊണ്ട് ഇട്ട പൂക്കളം വൃത്തികേട് ആക്കാതെ പൊന്നപ്പൻ ചേട്ടൻ പുറത്തേക്ക് ഇറങ്ങി.
ഞാൻ നേരത്തെ പറഞ്ഞല്ലോ പൊന്നപ്പൻ ചേട്ടനു എഡുക്കേഷൻ ഇല്ല വായിക്കാൻ അറിയില്ല എന്നൊക്കെ ,പോരാഞ്ഞു പ്രായം കൂടി വൃദ്ധനും ആയി.
അങ്ങനെ കാലത്തെ ഭക്ഷണം കഴിക്കാൻ ഹോട്ടൽ ആണ് എന്ന് കരുതി ബാർബർ ഷാപ്പിൽ കയറിയ പൊന്നപ്പൻ ചേട്ടൻ എന്ന
വൃദ്ധൻ :-"എന്തുണ്ട് കഴിക്കാൻ ?"
അപ്പോൾ ബാർബർ :-" കട്ടിങ്ങും ഷേവിങ്ങും "
അപ്പോൾ വൃദ്ധൻ :-"രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ "
(എറിയരുത് അത് നിങ്ങളുടെ മൊബൈൽ ആണ് . കമ്പ്യൂട്ടർ സ്ക്രീൻ തല്ലി പൊട്ടിക്കരുത്‌ അത് നിങ്ങളുടെ ആണ് )
വാൽകഷണം : എന്നെ അന്വഷിച്ച് പുള്ളോട് വരണ്ട ഞാൻ താമസം മാറ്റി. പിന്നെ, തെറി കമന്റ്‌ ആയി ഇടരുത് ,എല്ലാരും കാണുന്നത് അല്ലെ.. നിർബന്ധം ആണേൽ ഫോണ്‍ ചെയ്തു പറഞ്ഞോളു. ഇനി എന്റെ എഴുത്ത് വായിക്കില്ല എന്ന് തീരുമാനിക്കല്ലേ ഞാൻ എഴുതി എഴുതി നന്നായിക്കോളാം ..

നർമം ::ലൈക്കും ഷെയറും പിന്നെ കമന്റും

പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ ലോകത്ത് ആണായി പിറന്നത്‌ ഭാഗ്യം ആയി ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട് . 
പീഡനങ്ങളില്‍ നിന്നും ഉള്ള രക്ഷ മാത്രം അല്ല , 
ആണുങ്ങള്‍ക്ക് പരസ്യമായി റോഡ്‌ സൈഡില്‍ നിന്ന് മൂത്രം ഒഴിക്കാം,
 ഷാപ്പില്‍ കിടന്നുറങ്ങാം , 
സെക്കന്റ്‌ ഷോ പടം കഴിഞ്ഞു വരുമ്പോള്‍ കൂടതല്‍ സ്ഥലങ്ങളില്‍ വായു പ്രവാഹം ഉണ്ടാവാന്‍ മുണ്ട് അഴിച്ചു തലയില്‍ കെട്ടാം.... 
അങ്ങനെ എന്ത് കൊണ്ടും പെണ്ണുങ്ങള്‍ക്ക്‌ ചെയ്യാന്‍ പറ്റാത്തത് പലതും, അതുപോലെ അവര്‍ക്ക് കിട്ടാത്തത് പലതും ആണുങ്ങള്‍ക്ക് കിട്ടും എന്നായിരുന്നു എന്റെ ധാരണ .

                             എന്നാല്‍ ഫേസ്‌ബുക്കില്‍ കയറിയതോടെ ഈ ധാരണ ഞാന്‍  മിഥ്യാധാരണ ലിസ്റ്റിലേക്ക് മാറ്റി . ആ ലിസ്റ്റില്‍ ഉള്ള ചിലത് ദാ ഇതൊക്കെ ആണ് - ഒരിക്കല്‍ മുരളി മുഖ്യമന്ത്രി ആവും, മമ്മുട്ടിയും മോഹന്‍ലാലും  അഭിനയംനിര്‍ത്തും, കപ്പാസിറ്റി കൂടിയ കുടിയന്മാര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ മദ്യം കൊടുക്കും   ഇതൊക്കെ .....-

പറയാന്‍ കാരണം ഉണ്ട് .നമ്മള്‍ അഹോരാത്രം കഷ്ടപ്പെട്ട് എന്തൊക്കെ കാട്ടികൂട്ടിയാലും ഒരു ലൈക്കും ഷെയറും മൈ..*** ഉം കിട്ടാന്‍ പോണില്ല .മറിച്ച്‌ ഈ പെണ്ണുങ്ങള്‍ ഒരു "ഗുഡ് മോര്‍ണിംഗ് " എഴുതിയാല്‍ തന്നെ വരും ആയിരം ലൈക്ക് . ഗുഡ് മോര്‍ണിംഗ് എന്ന വാക്ക് ഹിമാലയത്ത് പോയി തപസ്സു ചെയ്തു അവള്‍ ഉണ്ടാക്കിയതാണോ എന്ന് തോന്നി പോകും അതൊക്കെ കണ്ടാല്‍. 

ഇനിയും ചില ഉദ :

     ഒരുത്തി ആറ്‌ പെണ്ണുങ്ങളും ചേര്‍ന്ന് ടൂര്‍ പോയതിന്റെ പടം ഇട്ടു , ഫേസ് ബുക്കില്‍ . അതില്‍ ഒരെണ്ണത്തിന്റെ കാപ്ഷന്‍ ഇങ്ങനെ :-"ഇടതു നിന്നും അഞ്ചാമത് ഞാന്‍, പിന്നെ മഞ്ജു,ദീപ,ശാലിനി , ഗോപിക"

പിന്നാലെ വന്ന കമന്റ്സ്  കേള്‍ക്കണ്ടേ ?!!!!
"വവ് !! നൈസ് ഡാ ...!"
"യു ലുക്ക്‌ സ്മാര്‍ട്ട്‌ ഇന്‍ ദിസ്‌ ഡാ.."
"നൈസ് ടു സീ യു ഹിയര്‍.. യു ആരെ ലൈക്‌ ഐശ്വോര്യറായ് ഡാ"

അങ്ങനെ പോകുന്നു കുറെ എണ്ണം.. ഇതില്‍ ഇപ്പോള്‍ എന്താ ഉള്ളെ എന്നാണോ ?
ആ ഫോട്ടോയില്‍ ആകെ മൂന്ന് പേരെ ഉണ്ടായിരുന്നുള്ളൂ .. കമെന്റ് ഇടും മുന്നേ കാപ്ഷന്‍ എങ്കിലും വായിചൂടെ ഇവന്മാര്‍ക്ക് ..

     ഇനി ഒരെണ്ണം :

ഒരുത്തന്‍ കഷ്ട്ടപെട്ട് ഒരു ബ്ലോഗ്‌ എഴുതി . നന്നായിട്ടുണ്ടെന്ന് കൂട്ടുകാര്‍ പറഞ്ഞു . ബ്ലോഗിന്റെ ലിങ്ക് ഫേസ്ബുക്കില്‍ കൊടുത്തു . ബലിക്കാക്ക വരുന്നതും നോക്കി കടല്‍ തീരത്ത് ഇരിക്കും പോലെ ഷെയറും ലൈക്കും വരുന്നതും നോക്കി ഇരുപ്പായി ... എവിടെ? ആര്  വരാന്‍ ?
ഒടുവില്‍ ആശാന്‍ തന്നെ ഒരു 'ഫീമൈല്‍ പ്രൊഫൈല്‍" ഉണ്ടാക്കി അവന്റെ ബ്ലോഗിന്റെ താഴെ ഉള്ള  കമന്റില്‍ ക്ലിക്ക് ചെയ്ത്‌ ഒന്ന് "അപ്പി" ഇട്ടു . മനസ്സിലായില്ലേ ..? ഒരു മഞ്ഞ ഉണ്ട , സ്മൈലി..

ദാ വരുന്നു അതിനു ആയിരം ലൈക്കും മുന്നൂറു കമന്റും . അവന്റെ ബ്ലോഗിന് അല്ല ആ മഞ്ഞ ഉണ്ടക്ക്‌. അതിനു ശേഷം അവന്‍ നെറ്റില്‍ കേറി ഇല്ല എന്നാണ് അറിവ് .

വാല്‍കഷണം : ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കും , എന്നിട്ട് ആരും കാണാതെ തലയില്‍ മുണ്ടിട്ട്‌  അമ്പലത്തില്‍  പോകുകേം ചെയ്യും എന്ന് കമ്മ്യുണിസ്റ്റ് നേതാവിനോട് ശ്രീനിവാസന്‍ പറയുന്നപോലെ എനിക്കും ഒരു കാര്യം പറയാനുണ്ട് :-"എന്റെ ബ്ലോഗില്‍ കമെന്റ് ഇടാന്‍ സമയം ഇല്ല എന്ന് പറഞ്ഞു പെണ്ണുങ്ങളുടെ ബ്ലോഗില്‍ കയറി കമന്റ്‌ ഇട്ട ആരെ എങ്കിലും കണ്ടാല്‍ പേരും നാളും ബ്ലോഗും കമന്റും ലിങ്കും സഹിതം ഞാന്‍ അപമാനിക്കും .. തീര്‍ച്ച"

നർമം ::എന്നാ നിങ്ങളുടെ നാട്ടിലെ പൂരം ??

പുള്ളോട് മഹാരാജ്യത്തിലെ ഒരു കാര്യം ആണ് പറയാൻ പോകുന്നത് . മാകാളിപുറം ദേവി ക്ഷേത്രത്തിലെ ആൽത്തറ ആണ് രംഗം . വൈകുന്നേരം ആറു മണി ആയാൽ നാട്ടിലെ സകലമാന കുടിയന്മാരും ഇവിടെ ഉണ്ടായിരിക്കും .അതിൽ ഒന്നര അടി ഉയരം ഉള്ളവനും രണ്ടടി വീതി ഉള്ളവനും ഒക്കെ പെടും . സാധാരണ വൈകുന്നേരം കൂടുന്ന ചെറുപ്പക്കാർ കുടിക്കണോ വേണ്ടയോ എന്ന് ഒരു ചർച്ച  നടത്താറുണ്ട്‌ . ആ ചർച്ച മാത്രം ഇവിടെ ഉണ്ടാവാറില്ല ,പകരം ഏതു ബ്രാൻഡ്‌ അടിക്കണം എന്ന് മാത്രം ആവും ചർച്ച. കുടിക്കണം എന്നത്  നേരത്തെ ഉറപ്പിച്ച കാര്യം ആണ് . അങ്ങനെ ഉള്ള ഒരു ദിവസത്തെ സായാഹ്നം ആണ് പറയാൻ പൊകുന്നതു.

ഞങളുടെ കൂട്ടത്തിൽ ഉള്ള രാജു (സത്യമായും പേര് ഇത് തന്നെ ആണ്) എന്ന പയ്യന് പ്രേമിക്കാൻ ആഗ്രഹം . പക്ഷെ പെണ്ണിനോട് നേരിട്ട് പറയാൻ ഉള്ള ധൈര്യം ഇല്ല .എങ്ങനെ പറയണം എവിടെ തുടങ്ങണം എന്നൊക്കെ ഞങ്ങൾ പറഞ്ഞു കൊടുക്കണം . അതിനായി ഒരു ഫുൾ ബോട്ടിലും ആയാണ് രാജുവിന്റെ വരവ് .പ്രേമിക്കാൻ ഉള്ള അവന്റെ 'വീക്ക്'' നെസ് കണ്ടപ്പോൾ 'ആ വീക്ക്' നെസ് കേറി കേറി 'മന്ത് 'നെസ് അല്ലെങ്ങിൽ 'ഇയർ' നെസ് ഒക്കെ ആയി പോയോ എന്ന് ഒരു സംശയം തൊന്നി.

രണ്ടെണ്ണം അടിച്ചു കഴിഞ്ഞപ്പോൾ ഐഡിയ എന്റെ വക വന്നു. അവളെ എന്നും കാണാൻ ശ്രമിക്കണം  ,ഒരിക്കലും അവളോട്‌ അങ്ങോട്ട്‌ കയറി മിണ്ടരുത് , അവൾ എന്തെങ്കിലും  ഇങ്ങോട്ട് പറഞ്ഞാൽ മാത്രമേ സംസാരിച്ചു തുടങ്ങാവു .

ആശാൻ സമ്മതിചു. അവന്  പാൽ ,പത്രം എന്നിവയുടെ എന്നിവയുടെ വിതരണം ആണ് . അതുകൊണ്ട് എന്നും കാണാൻ പറ്റും , പക്ഷെ എന്ത് പറഞ്ഞു തുടങ്ങും അതായി അവന്റെ അടുത്ത സംശയം .

അതിനും പരിഹാരം പറഞ്ഞു കൊടുത്തു . അവളുടെ നാട്ടിലെ പൂരം എന്നാണ് എന്ന് ചോദിച്ചു തുടങ്ങിക്കൊള്ളാൻ  ഉപദേശം.

എന്റെ ഉപദേശം ശിരസ്സാ  വഹിച്ച് പിന്നീടുള്ള ദിവസങ്ങളിൽ അവൾക്കു മുന്നിലൂടെ രാജു സൈക്കളിൽ കറക്കം ആയി. എവിടെ!! ആര് മിണ്ടാൻ .!!??

ഒടുവിൽ ഒരു ദിവസം കാലത്ത് ആശാൻ പാലും ,പത്രവും ഒക്കെ ആയി സൈക്കിളിൽ വയൽ  വരമ്പിലൂടെ വരുമ്പോൾ നായിക കുളിച്ച് ഈറൻ ഉടുത്ത് എതിരെ വരുന്നു .നായികയുടെ സൌന്ദര്യം മുന്നിൽ നിന്നും ആസ്വദിച്ച രാജുവിന് പുറകിലെ ആകാര  വടിവ് നോക്കുന്നത്തിനിടയിൽ അടി തെറ്റി , രാജു, സൈക്കിൾ ,പാൽ ,പത്രം എന്നിവ എല്ലാം ചളി നിറഞ്ഞ പാടത്ത് വീണു .

വലിയ ശബ്ദം കേട്ട് തിരിഞ്ഞ നായിക സങ്കടത്തോടെ ചോദിച്ചു
"അയ്യോ!! ചേട്ടാ , വല്ലതും പറ്റിയോ?"

രാജുവിന്റെ മനസ്സില് ലഡ്ഡു അല്ല, ശബരിമല അപ്പാച്ചിമേട്ടിൽ എറിയാൻ കൊണ്ട് പോകുന്ന നല്ല ടെമ്പർ ഉള്ള അരിയുണ്ട തന്നെ പൊട്ടി . എന്റെ ഉപദേശം ശിരസ്സാ വഹിച്ച് അവൻ ചോദിച്ചു

"എന്നാ നിങ്ങളുടെ നാട്ടിലെ പൂരം?"

വാൽകഷണം : ഈ രാജു ഇപ്പോൾ ഗൾഫിൽ അല്ല . അവൻ ദീപ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടും ഇല്ല. മീനകുട്ടി അവന്റെ കുട്ടിയും അല്ല എന്ന് എഴുതിയാൽ പ്രശനം ആയാലോ ഏന് വച്ച് അത് മാത്രം എഴുതുന്നില്ല .

മിനിക്കഥ :കാലന്റെ കണക്കു പുസ്തകം

കേരള കൌമുദി ആഴ്ച പതിപ്പ് പ്രസിദ്ധീകരിച്ചത് 
------------------------------------------------------------------------------------

മിനിക്കഥ :കാലന്റെ കണക്കു പുസ്തകം
----------------------------------------------
കാലന്റെ കണക്കു പുസ്തകം പ്രകാരം ചാപിള്ള ആയി ജനിക്കാനായിരുന്നു അവന്റെ വിധി .

പക്ഷെ, വിദേശ പഠനം കഴിഞ്ഞെത്തിയ വിദഗ്ധ ഡോക്ടർ അവന് ജനനത്തിനു മുന്നേ 'ജീവൻ' നൽകി.

വിധിയെ മറികടന്നത് കാലന് ഇഷ്ട്ടപെട്ടില്ല . കാലൻ അവന്റെ പുറകെ തന്നെ കൂടി .

പക്ഷെ, അപകടങ്ങൾ കൊണ്ടും അസുഖങ്ങൾ കൊണ്ടും ഒന്നും അവനെ കീഴ്പെടുത്താനായില്ല .

അവനെ വകവരുത്താൻ സ്പോടനങ്ങളും പ്രകൃതി ദുരന്തങ്ങളും സൃഷ്ട്ടിച്ചു,
നിരപരാധികളുടെ ജീവൻ കിട്ടിയെങ്കിലും അവൻ മാത്രം പിടികൊടുത്തില്ല .

ഒടുവിൽ,
കാലൻ , അവന്റെ ജീവെനെടുക്കാൻ ഒരു സ്ത്രീയെ നിയോഗിച്ചു.
കണ്ണിൽ പ്രണയവും കരളിൽ പ്രളയവും ആയി എത്തി അവൾ അവന്റെ മനസ്സ് കീഴടക്കി .

ഒടുവിൽ ,
അവളിൽ നിന്ന് രക്ഷ നേടാൻ ,കാലന് അവസരം നൽകാതെ അവൻ സ്വയം മരണത്തിനു 
കീഴടങ്ങി. 
                        *********************************

നർമം :: അണ്ണാ ഞാൻ പിഴച്ചു പോയോ?

എന്‍റെ ഒരു ട്രെയിന്‍ യാത്ര
----------------------------------------


കുറച്ചു നാളായി തിരുവനന്തപുരം-ഏറണാകുളം-പാലക്കാട് യാത്ര തുടങ്ങിയിട്ട് .ഇത്തവണ പതിവിനു വിപരീതമായി ട്രെയിനില്‍ ആയിരുന്നു യാത്ര .തിരുവനന്തപുരം മുതല്‍ ഏറണാകുളം വരെ .ഒന്നാം തിയതി ആയതിനാലും ,വായിക്കാന്‍ പുസ്തകം ഒന്നും കയ്യില്‍ ഇല്ലാതിരുന്നതിനാലും ആരെ എങ്കിലും കത്തി വച്ച് കൊന്നാലെ യാത്രെ സുഖം ആകുകയുള്ളൂ എന്ന് ഉറപ്പിച്ചു .

ഭാഗ്യത്തിന് സുന്ദരി ആയ ഒരു പെണ്‍കുട്ടിയുടെ അടുത്ത് തന്നെ സീറ്റും കിട്ടി . (കിട്ടിച്ചതാണോ ?).സുന്ദരി എന്ന് വെച്ചാല്‍ നമ്മുടെ സദ്യ ഉണ്ടാക്കുവാന്‍ ചെമ്പിനൊപ്പം കൊണ്ട് വരുന്ന മറ്റൊരു സാധനം ഇല്ലേ?? അതുപോലെ .ആ പേരിട്ടു വിളിക്കാം ..
ഒരു പത്തു അറുപതു കിലോ തൂക്കം ,നല്ല നിറം .ഇത്രെയും പോരെ ..?

ചൂണ്ടയിടാന്‍ തന്നെ തീരുമാനിച്ചു .ഞാന്‍ ഒരു ചെറു പുഞ്ചിരി കൊടുത്തു .
തിരിച്ചു കിട്ടിയ പുഞ്ചിരി കണ്ടപ്പോള്‍ അവാര്‍ഡ് പടത്തിലെ മമ്മുട്ടി ഇതിലും നന്നായി ചിരിക്കാറുണ്ടല്ലോ എന്ന് ഓര്‍ത്തു .

sms ഉം fm ഉകളുടെയും ലോകത്ത് ആയിരുന്നു അവള്‍ .
നമ്മളും കുറക്കരുതല്ലോ എന്ന് കരുതി ഞാന്‍ ഇംഗ്ലീഷ് പേപ്പര്‍ കയ്യില്‍ എടുത്തു .
പത്രം നിറയെ 'pak' 'pak' എന്ന് കണ്ടപ്പോള്‍ ഞാന്‍ എന്റെ പോക്കെറ്റില്‍ തപ്പി .
ട്രെയിനില്‍ കേറുന്നതിനു മുന്‍പ് മേടിച്ച പാന്‍ മസാല ഭദ്രമായി അവിടെ ഇരുപ്പുണ്ട്‌ ..''
എടുത്താലോ !!!?
വേണ്ട കുറച്ചു നേരം കൂടി മാന്യന്‍ ആയി ഇരുന്നു നോക്കാം .

വായിക്കാന്‍ വാര്‍ത്തകള്‍ കുറെ ഉണ്ടായിരുന്നെന്കിലും പത്രം ഇംഗ്ലീഷ് ആയിരുന്നതിനാലും ടെന്നീസ് കളികള്‍ ഒന്നും നടക്കാത്ത സമയം ആയതുകൊണ്ട് ചിത്രങ്ങളും  കുറവായതിനാല്‍ ഞാന്‍ പത്രം മടക്കി .

അവളും sms ഉം fm ഉം പൂട്ടി പുറം കാഴ്ചകള്‍ നോക്കി ഇരിക്കുന്നു .

പെട്ടന്ന് തിരിഞ്ഞു എന്നെ നോക്കി
"will u give that paper?"എന്ന് ചോദിച്ചു .
'കുട്ടി ചൈനീസ് ഭാഷ എനിക്ക് 'വശമില്ല എന്ന് പറയാനാണ് ആദ്യം തോന്നിയത് .
പിന്നെ പേപ്പര്‍ എന്ന് കേട്ടതും കൈ നീട്ടിയതും കണ്ടപ്പോള്‍ പത്രം ചോദിച്ചത് ആണ് എന്ന് മനസ്സില്‍ ആയി .
ഓരോ സ്കൂളില്‍ ഓരോ തരത്തില്‍ ആണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്‌ എന്ന് അപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് പത്രം ഏതാണ്ട് 10 മിനുട്ട് വായിച്ച ശേഷം അവള്‍ അതെടുത്ത് മടിയില്‍ വെച്ചു ..

"എങ്ങോട്ടാണ് പോകുന്നത് ?"
മലയാളത്തില്‍ അവള്‍ എന്നോട് ചോദിച്ചു .
മാന്യന്‍ എന്ന് കരുതി കാണും . പാവം !!!!.
എന്തായാലും എന്റെ ചെറുപ്പം മുതല്‍ ഉള്ള പോളിസി ഇവിടെ വിജയം കണ്ടത് കൊണ്ട് ഞാന്‍ മുന്നോട്ടു പോവാന്‍ തീരുമാനിച്ചു .
അപരിചിതരായ സുന്ദരികളും ആയി അടുത്തിരിക്കുമ്പോള്‍ അവര്‍ മിണ്ടുന്നത് വരെ നമ്മള്‍ മിണ്ടരുത് എന്നാ പോളിസി .

(അത് പറഞ്ഞപ്പോള്‍ ആണ് ഒരു കാര്യം ഓര്മ വന്നത് നാട്ടിലെ പാല്‍ ,പത്രം എന്നിവ വില്‍ക്കുന്ന പയ്യന് പെരിങ്കുളം  എന്ന ഗ്രാമത്തിലെ പെണ്‍കുട്ടിയോട് പ്രേമം .ഉപദേശം എന്റെ വക ,അവനു ഞാന്‍ എന്റെ പോളിസി പറഞ്ഞു കൊടുത്തു .അവള്‍ ഇങ്ങോട്ട് വന്നു മിണ്ടിയാലെ നീ മിണ്ടാവു .അവനു അത് പോര ..ആദ്യം എന്ത് മിണ്ടണം എന്നും കൂടി പറഞ്ഞു കൊടുക്കണം .ഉല്‍സവങ്ങള്‍ ഒക്കെ ഉള്ള ഗ്രമേം ആണ് അവളുടേത്‌ . അതുകൊണ്ട് എന്നാണ് ഉല്‍സവം എന്ന് ചോദിച്ചു തുടങ്ങിക്കോ എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു .പിന്നീടുള്ള ദിവസങ്ങളില്‍ അവളെ കൊണ്ട് മിണ്ടിക്കാന്‍ അവന്‍ ഒരു 10 തവണ എങ്കിലും അവള്‍ക്കു മുന്നിലൂടെ പോകുന്നത് പതിവാക്കി .ഒരു ദിവസം കാലത്ത് പാലും ,പത്രം ആയി ഒരു ചെറുവഴി വരമ്പിലൂടെ സൈക്ലില്‍ വരുകയാണ് നായകന്‍. നായിക കുളിച്ചു ഈറന്‍ ഉടുത്തു എതിരെ വരുന്നു .നായികയുടെ സൌന്ദര്യം മുന്നില്‍ നിന്നും ആവോളം ആസ്വദിച്ച നായകന് പിന്നില്‍ നിന്നും ആസ്വദിക്കാനുള്ള ശ്രേമത്തില്‍ ബാലന്‍സ് തെറ്റി ദാ കിടക്കുന്നു ചെളി ഉള്ള പാടത്തില്‍.... നായകനും പാലും പത്രവും എല്ലാം ..നായികാ തിരിഞ്ഞു നിന്ന് 'അയ്യോ !! വീണു അല്ലെ !!!?' എന്ന് ഒരു ചോദ്യം ..ചെളിപ്പാടത്ത് കിടക്കുന്ന നായകന്‍ വിടുമോ ?അവസരം മുതെലെടുത്ത് ഒരൊറ്റ ചോദ്യം "നിങ്ങളുടെ നാട്ടിലെ ഉല്‍സവം എന്നാ ?"
അതെല്ലാം മറന്നേക്ക്‌ , എന്നിട്ട് ഓടി ചെന്ന് മെഡിമിക്സ് സോപ്പ് വാങ്ങേണ്ട .. ബാക്കി കഥ കേള്‍ക്കു 
)


"എറണാകുളം " ഞാന്‍ മറുപടി കൊടുത്തു
"ഞാനും അവിടെക്ക് തന്നെ " അവളും പറഞ്ഞു .

പാലക്കാടന്‍ ഭാഷയില്‍ "സെയിം പിച്ച് " എന്ന് പറഞ്ഞു ഒരു പിച്ച് കൊടുത്താലോ എന്ന് ആലോചിച്ചു ..

എന്താലായാലും അവള്‍ ഇങ്ങോട്ട് കേറി മിണ്ടിയ സ്ഥിതിക്ക് കുറച്ചു സ്ഥിരം നമ്പരുകള്‍ (വളിപ്പുകള്‍ എന്ന് അസൂയാലുക്കള്‍ ) ഇറക്കി നോക്കാം എന്ന് തീരുമാനിച്ചു .പക്ഷെ ഒന്നും ഏറ്റില്ല ...

പെണ്ണുങ്ങളുടെ ഹൂമര്‍സെന്‍സ്   കൂട്ടിയോ ഈശ്വരാ എന്ന് ദൈവത്തോട് മനസ്സില്‍ ചോദിച്ചു ..എന്റെ ഏതോ കോമഡി അവള്‍ ഒന്ന് ആസ്വദിച്ചു വന്ന സമയത്ത് ആണ് അവളുടെ മൊബൈല്‍ ബെല്‍ അടിച്ചത് ..

"ഹായ് പപ്പാ .. പാക്കിംഗ് ഒക്കെ കഴിഞ്ഞോ ? കുഞ്ഞുമോള്‍ക്ക് കൊണ്ട് വരാന്‍  പറഞ്ഞത് ഒന്നും മറന്നില്ലല്ലോ ..പപ്പാ ബാറ്ററി ലോ ആണ് .. ഞാന്‍ വീടെത്തി വിളിക്കാം .. പിന്നെ ..."
എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ബാറ്റെറി   വെടി തീരുന്ന ശബ്ദം ..

രാംജിറാവു സ്പീകിങ്ങില്‍ കമ്പളി പോതപ്പേ എന്ന് വിളിച്ചു പറഞ്ഞ തള്ളക്ക് ഇത്രേം ശബ്ദം കാണില്ല ..അത്ര ഉച്ചത്തില്‍ ആയിരുന്നു അവള്‍ സംസാരിച്ചത്‌ .

" എന്റെ പപ്പാ ആയിരുന്നു .അമേരിക്കയില്‍ ആണ് "
വിളിച്ചത് പപ്പാ ആയിരുന്നു എന്ന് അടുത്ത സ്റ്റേഷനിലെ കൊടി  പിടിക്കുന്ന ആള് വരെ അറിഞ്ഞു കാണും എന്ന് പറയണം എന്നുണ്ടായിരുന്നു ..
വേണ്ട ചൂണ്ടയില്‍ കുടുങ്ങി വരുന്നതെ ഉള്ളു , പിണക്കണ്ട എന്ന് കരുതി ..

"തിരുവനതപുരത്ത് ഞാന്‍ഇന്‍ഫോസിസ്‌ ഇല് ആയിരുന്നു . വുഡ്ബി പറഞ്ഞു ഇനി ബാഗ്ലൂർ  ജോബ് സെര്‍ച്ച് ചെയ്യാന്‍ "

ഈശ്വര!! ഇവിടെയും അതെ വുഡ്ബി..ഇവന്‍ തന്നെ ആണോ ലതികയെയും ,സോനയെയും അടിച്ചു മാറ്റിയത് ..

"അവിടൊരു ആൽഫി  ,ഇവിടെ ഒരു ആൽഫി .. ആകെ കൂടി എത്രെ ആൽഫി ഉണ്ടെടാ "
എന്ന് ചന്ദ്രലേഖയില്‍ ഇന്നസെന്റ് പറയും പോലെ
"അവിടൊരു വുഡ്ബി ഇവിടൊരു വുഡ്ബി.. ആകെ കൂടി എത്രെ വുഡ്ബി മാരുണ്ട് "
എന്ന് ചോദിക്കണം എന്ന് തോന്നി ..
എന്തായാലും ലോകത്തുള്ള സകല വുഡ്ബികളെയും മനസ്സില്‍ പ്രാകി ...

കോട്ടയം എത്തിയപോള്‍ വയറില്‍ തൊട്ടു ..
ചെ ച്ചെ !!!... എഴുതാപുറം വായിക്കല്ലേ ..
ഞാന്‍ അവളുടെയോ അവള്‍ എന്റെയോ അല്ല ..
അവള്‍ അവളുടെ വയറില്‍ തൊട്ടു ..

"എനിക്ക് വിശക്കുന്നു , ദെ ആ കടയില്‍ നിന്നും ഒരു ലൈസ് വാങ്ങി വരുമോ ?എന്റെ കയ്യില്‍ ചേഞ്ച്‌ ഇല്ല . ഞാന്‍ തന്നേക്കാം "

അവള്‍ പറയേണ്ട താമസം ഞാന്‍ ചാടി ഇറങ്ങി ..
വല്ലപ്പോളും നാരങ്ങ വെള്ളം കുടിക്കാന്‍ നില്‍ക്കുന്ന സമയത്ത് തലയില്‍ തട്ടുന്ന സാധനം ആണ് ഈ ലൈസ് എന്ന് എനിക്ക് തോന്നി ..
പേര് മറന്നു പോകാതിരിക്കാന്‍ അതുവരെ ആ പേര് പറഞ്ഞുകൊണ്ട് ഞാന്‍ നടന്നു ..
രണ്ടു പാക്കറ്റ് അത് മേടിച്ചപ്പോള്‍ ഒരു ആഗ്രഹം തോന്നി ..
ഒരു ചെറിയ കുപ്പി കൊക്ക - കോള മേടിക്കാന്‍ ..

"ആന്റിയും അറിയട്ടെ നമ്മളും മോഡേണ്‍ ആണ് എന്ന് "
എന്നാ പഴയ പരസ്യം ഓര്‍ത്തപ്പോള്‍ കരുതി കോള കൊണ്ട് പോയാല്‍ അവള്‍ കരുതും ഞാനും മോഡേണ്‍ ആണ് എന്ന് ..

100 രൂപ നോട്ടു കൊടുത്തു ചില്ലറ വാങ്ങി പോക്കെറ്റില്‍ ഇടുമ്പോള്‍ കണ്ണ് നിറഞ്ഞു ''
ഇടപ്പള്ളി ബീവറേജ് വഴി കേരള ഖജനാവില്‍ എത്തേണ്ട പൈസ ആണ് ..!!!

'ട്രെയിനിനടുത്തേക്ക്‌ നടന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ആളെ കണ്ടു ഞെട്ടി...
സകല ധൈര്യവും ചോര്‍ന്നു പോയി ....
ഒരു സി.ഐ.ടി.യു പോര്‍ടെര്‍.
എന്റെ കയ്യിലെ കോള കുപ്പി കണ്ടാല്‍ തീര്‍ന്നു ..
പയ്യെ അത് മറച്ചു വച്ച്
"ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉണരുന്നു "
എന്നാ ഗാനവും പാടി പയ്യെ നടന്നു ..
ഭാഗ്യം അവന്‍ പാട്ട് കേട്ട് രക്തസാക്ഷികളെ  ഓര്‍ത്തു കണ്ണടച്ച് നിന്നത് കൊണ്ട് കോള കുപ്പി കണ്ടില്ല ..

ട്രെയിനില്‍ എത്തി ലൈസ് പാക്കെറ്റ് രണ്ടും അവളെ ഏല്പിച്ചു .
അവള്‍ അതില്‍ ഒരെണ്ണം എനിക്ക് നേരെ നീട്ടി .
"no thaks"
ഞാന്‍ അല്പം നാണത്തോടെ പറഞ്ഞു ..
"no.. please open it"..
ഇങ്ങനെ രണ്ടെണ്ണം ദിവസവും തിന്നിട്ടാവും ഇവളും ഇങ്ങനെ വീര്തിരിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ ഒറ്റ വലി ..
പാതി നിലത്തു പോയോ എന്ന് സംശയിച്ചു , പിന്നെ ആണ് അറിഞ്ഞത് അത് മൊത്തം കാറ്റ് ആയിരുന്നു എന്ന് ..

പണ്ട് 8-am ക്ലാസില്‍ പഠിക്കുമ്പോള്‍ 25 പൈസ കൊടുത്താല്‍ ബി.എസ.എ സൈക്ലില്‍ ഇതിന്റെ 1000 ഇരട്ടി കാറ്റ് നിറച്ചു തരുമായിരുന്നല്ലോ എന്ന് ഓര്‍ത്തു .
അതില്‍ നിന്നും അവള്‍ രണ്ടു മൂന്ന് പീസ് പെട്ടന്ന് തന്നെ തിന്നു .

പിന്നെ ഒരെണ്ണം എടുത്ത് എനിക്ക് നേരെ നീട്ടി...
"നല്ല എരി .. കൊരങ്ങനു വേണോ ? ബാ ബാ ഇത്തിരി ബാക്കി ഉണ്ട് "
പണ്ട് കിലുക്കത്തില്‍ രേവതി പറയുന്ന വാക്കുകള്‍ ആണ് ഓര്മ വന്നത് ..
ക്ഷണനേരം കൊണ്ട് അവള്‍ പാക്കെറ്റ് കാലി ആക്കി പുറത്തേക്കു എറിഞ്ഞു ..


"അന്തി പൊന്‍വെട്ടം കടലില്‍ മെല്ലെ താഴുമ്പോള്‍ "എന്നാ ഗാനവും പാടി ഒരു അന്ധയായ പെണ്ണ് അവിടെ എത്തി ..
"നല്ല ഗാനം അല്ലെ ? റിയാലിറ്റി ഷോയിൽ  ആയിരുന്നെങ്കിൽ  ഞാന്‍ ഒരു 10 എസ് .എം.എസ് എങ്കിലും അയച്ചേനെ"
അവള്‍ പറഞ്ഞു ചിരിച്ചു .

ആ പെണ്ണ് അടുത്തെത്തിയപ്പോള്‍ അവള്‍ എന്നോട് വീണ്ടും ചേഞ്ച്‌ ആവശ്യപെട്ടു ..
ഇവള്‍ ഗൃഹലെക്ഷ്മി വായനക്കാരി തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു (പരസ്യം ഓര്‍ക്കുക :"ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്‌ )

ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങിയപ്പോള്‍ ഞാന്‍ കോള പൊട്ടിക്കാന്‍ ഒരു ശ്രേമം നടത്തി .അതിലും എയര്‍ ആയിരുന്നതിനാല്‍ എന്റെ പാന്റ്സിലും വീണു .അവിവാഹിതന്‍ ആയ ഒരു ചെറുപ്പക്കാരന്‍ ആയിരുന്നതിനാല്‍ അവളെ ഹരികൃഷ്ണന്‍ എന്ന സിനിമയിലെ ജൂഹി ചൌള ആക്കാന്‍ വിടാതെ ഞാന്‍ തന്നെ അതെല്ലാം തുടച്ചെടുത്തു ..

പിന്നെ രണ്ടു പേരും അല്പം ഒന്ന് മയങ്ങി .
ഏറണാകുളം എത്താറായപ്പോള്‍ അവള്‍ എന്റെ ഇടതു കയ്യില്‍ കയറി പിടിച്ചു ..
'ഈശ്വര ഇവള്‍ ഇതെന്തിനുള്ള പുറപ്പാടില്‍ ആണ് ..?നിനക്കും ഇല്ലേ അച്ഛനും ആങ്ങളമാരും'
എന്ന് ചോദിക്കണം എന്ന് കരുതിയത്‌ ആണ് ..
മുന്നില്‍ ഇരിക്കുന്ന കിളവന്‍ തുറിച്ചു നോക്കുന്നു .
പോലീസ് സ്റ്റേഷനില്‍ കയറിയ വെളിയം ഭാര്‍ഗവന്റെ അതെ നോട്ടം ..
അവള്‍ കൈ പിടിച്ചു ഉയര്‍ത്തി സമയം നോക്കി പറഞ്ഞു
"ohh!! my god.. ഒരു പാട് വൈകി .."

ഇറങ്ങാന്‍ നേരം ഒന്നും പറയാതെ അവള്‍ എഴുനേറ്റപ്പോള്‍ ഞാന്‍ എന്റെ വിസിറ്റിംഗ് കാര്‍ഡ് നീട്ടി .
അത് മേടിച്ചു ബാഗില്‍ വച്ച് തിരികെ നടന്ന അവളോട്‌
"ഒരു നന്ദി എങ്കിലും പറയുന്നില്ലേ ?"എന്ന് വെറുതെ ഞാന്‍ ചോദിച്ചു .
"നന്ദിയോ ? എന്തിനു ?"

"ഇന്നലെ തിന്ന പപ്പട വടയ്ക്ക് !!"
കാബൂളി വലയില്‍ ഇങ്ങനെ ഇന്നസെന്റ് പറയും പോലെ എന്റെ കയ്യില്‍ നിന്നും മേടിച്ചു തിന്ന കാര്യം ഓര്‍മ്മപെടുത്താന്‍ തുനിഞ്ഞില്ല .

"അല്ല , ചുമ്മാ ഒരു കമ്പനി തന്നില്ലേ !! ഇത്രേം നേരം .. അതിനു !!!"
അവള്‍ ഒന്ന് പുന്ചിരിച്ചു ..

"ur number please...?"ഞാന്‍ ചോദിച്ചു (എനിക്ക് അറിയാവുന്ന ഇന്ഗ്ലിഷില്‍ )

"994647...." അവള്‍ നമ്പര്‍ പറഞ്ഞു

യാത്ര പറഞ്ഞു പിരിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ ഇടപ്പള്ളിയില്‍ എത്തി ..അവള്‍ വീടെത്തി മൊബൈല്‍ ചാര്‍ജ് ചെയ്തു പപ്പയെ ഒക്കെ ഒന്ന് വിളിക്കട്ടെ എന്ന് വിചാരിച്ചു കാത്തിരുന്നു ..ഒരു ഒന്‍പതു മണി ആയപ്പോള്‍ ഞാന്‍ അവളെ വിളിച്ചു ..ഒരു പെണ്ണാണ്‌ എടുത്തത്‌ , പറഞ്ഞത്
"ഈ നമ്പര്‍ നിലവിലില്ല .. ദയവായി നമ്പര്‍ പരിശോധിക്കുക "

അമളി പറ്റിപ്പോയ ഞാന്‍ എന്റെ കൂട്ടുകാരിയെ വിളിച്ചു .
അവള്‍ ആദ്യം ചോദിച്ചത് ദേഹത്ത് സ്പര്‍ശിച്ചോ എന്നാണ് ..
yes എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എത്രെ തവണ എന്ന് അടുത്ത ചോദ്യം ..
സമയം നോക്കാന്‍ കയ്യില്‍ പിടിച്ചത് ഞാന്‍ ഓര്‍ക്കുന്നു .ലൈസ് കൊടുക്കമ്പോളും  ,പത്രം കൊടുക്കമ്പോളും ,കോള കൊടുക്കമ്പോളും മുട്ടിയോ എന്ന് ഓര്‍മ്മയില്ല എന്ന് ഞാന്‍ അവളോട്‌ പറഞ്ഞു ..
പക്ഷെ എല്ലാം കേട്ട അവള്‍ പറയുന്നു ,ഞാന്‍ പിഴച്ചു പോയി എന്ന് ..
അണ്ണന്മാരെ പറയു ഞാന്‍ പിഴച്ചു പോയോ ?
എന്നിട്ട് വേണം എനിക്കിനി ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ...


വാല്‍കഷണം : എന്നെ പറ്റിച്ചു കടന്നു പോയ കുട്ടി, ഇവിടെ എവിടെ എങ്കിലും ഉണ്ടെകില്‍ ഒന്ന് ആശ്വസിപ്പിക്കാന്‍ എങ്കിലും  വിളിക്കൂ. 

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...