അപ്പനെ അപമാനിക്കാത്ത മക്കള്‍ ചുരുക്കം ആണ് . അത് ഇപ്പോളത്തെ മക്കളുടെ ഒരു ഹോബി ആണ് .ഇത് ആ ഹോബിയില്‍ ഒന്നും പെടുന്ന കാര്യം അല്ലാട്ടോ ... എന്റെ അപ്പന്റെ ഒരു കോമഡി പറയുന്നു എന്ന് മാത്രം ...
കുറച്ചു കാലം മുന്നേ ഉള്ള കഥ ആണ് . എനിക്ക് വേണ്ടി അപ്പന്‍ പെണ്ണ് നോക്കുന്ന സമയം . എന്നെ പോലെ സുന്ദരന്‍ ആയ ചെറുക്കന് വേണ്ടി പെണ്ണ് നോക്കീട്ടു ഒന്നും കിട്ടാതെ വന്നപ്പോള്‍ മാത്രുഭുമിക്കും മനോരമക്കും മാട്രിമോണിയല്‍ പേജ് ദിവസവും വേണം എന്ന് കത്ത് വരെ അയച്ചിരിക്കുന്ന സമയം.
ആലുവയില്‍ നിന്നും ഒരു ആലോചന വന്നു . ഞാന്‍ തിരുവനതപുരത്ത് കുടിച്ചു നടക്കുന്ന സോറി ജോലി എടുക്കുന്ന സമയം . പെണ്ണിന്റെ പടം അവര്‍ അച്ഛന് കൊറിയര്‍ അയച്ചു കൊടുത്തു . കണ്ടു ഇഷ്ടപ്പെട്ടു (അപ്പന്). എനിക്കുള്ള പടം അവര്‍ മെയില്‍ അയച്ചു തരും , അതിനായി എന്റെ മെയില്‍ ഐഡി പറഞ്ഞു തരാന്‍ പറഞ്ഞു . ഫോണില്‍ ആയതു കൊണ്ട് praveen5711 അറ്റ് gmail.com എന്ന് പറഞ്ഞു കൊടുത്തു . എന്തായാലും @ ചിഹ്നം അറിയില്ലെങ്കിലും പുള്ളി അവര്‍ക്ക് മെയില്‍ ഐഡി കൊടുത്തു .
അടുത്ത ദിവസം എനിക്ക് പടം വന്നു ,കൊള്ളാം.. നല്ല കുട്ടി. അതിനിടയില്‍ അവരുടെ കുടുംബത്തെ പറ്റി നാലു കെട്ട് ബീഡി തീരും വരെ അപ്പന്‍ ഫോണ്‍ ചെയ്തു അന്വേഷിച്ചു .. ഒടുവില്‍ തീരുമാനം ആയി .. വേണ്ട.. ഫോട്ടോ അതേ കൊറിയറില്‍ തന്നെ തിരികെ അയച്ചു .
അടുത്ത ദിവസം എന്നെ വിളിച്ചു .
അപ്പന്‍ : "എടാ ആ ബന്ധം നമുക്ക് വേണ്ട !!"(രണ്ടു മനസ്സില്‍ ഓരോ ലെഡു പൊട്ടി . എന്റെം കാമുകിയുടെയും ).
മകന്‍ (ഞാന്‍): അപ്പന്‍ പറയും പോലെ കേട്ടോളാം..
അപ്പന്‍: ശരി !! അവര് അയച്ചു തന്ന മെയില്‍ അവര്‍ക്ക് തിരിച്ചു അയച്ചേക്ക്"
മകന്‍(ഞാന്‍): എന്ത് മെയില്‍ ?
അപ്പന്‍ : എടാ !! അവര് ഒരു ഫോട്ടോ അയച്ചു തന്നില്ലേ !! അത് !!!
മകന്‍(ഞാന്‍): അത് മെയില്‍ അല്ലെ? അത് തിരികെ അയച്ചാലും എന്റെ inbox ഇല് കാണും , പിന്നെ എന്തിനാ തിരിച്ചു അയക്കുന്നെ ?
അപ്പന്‍: അതെങ്ങനെ , അവര് അയച്ച കൊറിയര്‍ ഞാന്‍ തിരിച്ചു അയച്ചല്ലോ.. എന്നിട്ട് അതിപ്പോള്‍ എന്റെ കയ്യില്‍ ഇല്ലാലോ !! പിന്നെ എങ്ങനെ നിനക്ക് അത് ബോക്സില്‍ കാണും ?
മകന്‍(ഞാന്‍): ഞാന്‍ അയച്ചാലും അത് എന്റെ കയ്യില്‍ തന്നെ കാണും !! അത് അങ്ങനെയ..
അപ്പന്‍ : മണ്ടത്തരം പറഞ്ഞു നീ കൊറേ അമ്മയെ പറ്റിച്ചിട്ടുണ്ട് .. അത് എന്റെ അടുത്ത് വേണ്ട..ഇപ്പോള്‍ തന്നെ അയയ്ക്കു ... അല്ലാതെ വീട്ടിലേക്കു വരണ്ട ..
മകന്‍(ഞാന്‍): ശരി, ഇപ്പോള്‍ തന്നെ അയക്കാം ..
(മരുന്ന് ഡപ്പയിലെ താക്കോല്‍ എടുക്കേം വേണ്ട ഒളിപ്പിക്കേം വേണ്ട എന്ന് പറഞ്ഞു നടന്നു പോയ കൊച്ചിന്‍ ഹനീഫ ആയി ഞാന്‍ )
വാല്‍കഷണം : അപ്പന്, അപ്പാ അപ്പന്റെ ഒരു ഫ്രണ്ടും facebook , ഓര്‍ക്കുട്ട്, ബ്ലോഗ് എന്നിവയില്‍ ഒന്നും ഇല്ല. അത് കൊണ്ടാ ഞാന്‍ എഴുതിയെ.. ആരെ എങ്കിലും കൊണ്ട് എന്നെ കുറിച്ച് എഴുതി എന്നെ അപമാനിക്കരുത് .. അപേക്ഷ ആണ് .